ഫലകത്തിന്റെ സംവാദം:Prettyurl

Page contents not supported in other languages.
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

ശ്രദ്ധിക്കുക: ഇതുമായി ബന്ധപ്പെട്ട മറ്റു സംവാദങ്ങൾ: പഞ്ചായത്തിൽ കാണുക.

കുറുക്കുവഴി URL[തിരുത്തുക]

ബിജി നിർദ്ദേശിച്ച കുറുക്കുവഴി URL വളരെ നല്ല ഒരു ഉപാധി ആണ് എന്നാണ് എന്റെ അഭിപ്രായം. ഉദാഹരണത്തിനു ഇന്ത്യയെ കുറിച്ചുള്ള ലേഖനത്തിന്റെ മലയാളം വിക്കിയിലെ URL http://ml.wikipedia.org/wiki/%E0%B4%87%E0%B4%A8%E0%B5%8D%E0%B4%A4%E0%B5%8D%E0%B4%AF എന്നാണ്. ഇപ്പോൾ ബിജി ഉണ്ടാക്കിയ കുറുക്കുവഴി URL http://ml.wikipedia.org/wiki/India എന്നാണ്. ഇതിനുള്ള മെച്ചം നമ്മൾ വിക്കിക്ക് പുറത്ത് ഈ ലേഖനം സൈറ്റ് ചെയ്യുമ്പോഴാണ്.

ഇതിന്റെ ടെബ്ലേറ്റിലേക്കുള്ള ലിങ്ക് http://ml.wikipedia.org/wiki/Template:Prettyurl ഇനി ചില കാര്യങ്ങളിൽ നമ്മൾ എത്രയും പെട്ടന്ന് തീരുമാനം എടുക്കണം.


1. ഇത് ഒരു STANDARD ആക്കാമോ?

2. ആക്കാമെങ്കിൽ അതിന്റെ ഫോർമറ്റും മറ്റും എങ്ങനെ വേണം

3. അത് ലേഖനത്തിന്റെ ഏത് ഭാഗത്ത് വെയ്ക്കണം

4. പിന്നെ ഇതിന്റെ പേര് കുറുക്കുവഴി എന്ന് വേണോ, അതോ‍ വേറെ ഏതെങ്കിലൂം നല്ല പേർ ഉണ്ടോ?

ഇക്കാര്യത്തിലൊക്കെ നമ്മൾ എത്രയും പെട്ടെന്ന് തീരുമാനമെടുക്കണം. കാരണം ഇക്കര്യങ്ങൾ ഒക്കെ ഇപ്പോൾ തന്നെ standardise ചെയ്തില്ലെങ്കിൽ ലേഖനത്തിന്റെ ഏണ്ണം കൂടും തോറും പഴയ ലേഖനങ്ങളിൽ പോയി ഇതൊക്കെ ചെയ്യുന്നത് ബുദ്ധിമുട്ടാകും. ബാക്കിയുള്ള വിക്കിപീഡിയന്മാർ എന്തു പറയുന്നു. പ്രത്യേകിച്ച് അഡ്മിനിസ്ട്രേറ്ററുമാർ . --Shiju Alex 10:37, 6 ഡിസംബർ 2006 (UTC)[മറുപടി]


useage Template talk:Prettyurl, also Praveen improved it. -Bijee 05:27, 10 ഡിസംബർ 2006 (UTC)[മറുപടി]


കുറുക്കുവഴി മുകളിൽ കൊടുക്കുന്നതിനോട് എനിക്ക് എതിർ അഭിപ്രായമാണ്. ലേഖനത്തിന്റെ താഴെയാവാം.. --Vssun 11:07, 9 ഡിസംബർ 2006 (UTC)[മറുപടി]

റീഡിറക്റ്റുകൾ കുഴപ്പമില്ല. ലേഖനങ്ങളുടെ എണ്ണത്തെ ഒരു തരത്തിലും ബാധിക്കത്തുമില്ല. ഇപ്പോൾ റീഡിറക്റ്റുകൾ ഒരു പാടാകുമ്പോൾ പ്രധാന തിരുത്തലുകൾ ശ്രദ്ധിക്കാതെ പോകുമോ എന്നു സംശയം. ലേഖനങ്ങളിൽ കൊടുക്കുന്ന കുറുക്കുവഴികൾ മലയാളം വിക്കിപീഡിയയുടെ പ്രത്യേകം സാഹചര്യത്തിൽ ലേഖനത്തിന്റെ തലക്കെട്ടിന്റെ നേരെ ഏറ്റവും വലതുവശത്തായി കൊടുക്കുന്നതിൽ എന്തെങ്കിലും കുഴപ്പമുണ്ടോ--പ്രവീൺ:സംവാദം‍ 17:51, 9 ഡിസംബർ 2006 (UTC)[മറുപടി]

വലതു വശത്ത് കൊടുക്കുന്നതാണ് താല്പര്യമെങ്കിൽ കൊടുക്കുക. ഇപ്പോൾ മഞ്ഞ നിറത്തിൽ കൊടുത്തിരിക്കുന്ന ബാക്ക്ഗ്രൌണ്ട് വിക്കിക്ക് ഒട്ടും ചേരുന്നില്ലെന്നാണ് എന്റെ അഭിപ്രായം. അതിന് navigation box പോലെയുള്ള ഒരു കളർ പാറ്റേൺ സ്വീകരിക്കുന്നത് നന്നായിരിക്കും --Vssun 19:35, 9 ഡിസംബർ 2006 (UTC)[മറുപടി]

പ്രെറ്റി യുആർൽ നെ കുറച്ചു പരിഷ്കരിച്ച് നമുക്ക് നന്നായി ഉപയോഗിക്കാം.

ആദ്യം തന്നെ അതിന്റെ ഉപയോഗം എന്താണെന്നു അതിൽ വിശദമായി എഴുതേണ്ടേ? ഇപ്പോൾ കുറുക്കുവഴി എന്നു മാത്രമാണുള്ളത് കുറച്ചുകൂടി വിശദികരിക്കേണ്ടേ? അങ്ങനെ വരുമ്പോൾ ലേഖനത്തിന്റെ മുകളിലെ അതിന്റെ സ്ഥാനത്തിനും വേണമെങ്കിൽ മാറ്റം വരുത്തേണ്ടിവരും.

--Vssun 20:03, 9 ഡിസംബർ 2006 (UTC)[മറുപടി]

എന്റെ അഭിപ്രായത്തിൽ കുറുക്കുവഴിയുള്ളത് നല്ലതാണ്. പ്രത്യേകിച്ചും ലേഖനങ്ങളെ കുറിച്ച് മറ്റെവിടെയെങ്കിലും പരാമർശിക്കണമെങ്കിൽ ഇതില്ലങ്കിൽ ബുദ്ധിമുട്ടാണ്(ഇന്നത്തെ അവസ്ഥയിൽ). ഇപ്പോഴും കുറുക്കുവഴി കിടക്കേണ്ട സ്ഥാനത്തേ കുറിച്ച് സംശയമുണ്ട്. ഇപ്പോൾ കിടക്കുന്ന സ്ഥാനം മറ്റേതെങ്കിലും ഐകണുമായി കുഴപ്പമുണ്ടാക്കുമോ എന്നറിയില്ല. സമഗ്രലേഖനചിഹ്നവുമായി പ്രശ്നമുണ്ടാക്കുന്നില്ല(ആന്തമാൻ നിക്കോബാർ ദ്വീപുകൾ) മറ്റെന്തെങ്കിലുമായുണ്ടോയെന്നറിയില്ല.--പ്രവീൺ:സംവാദം‍ 09:25, 10 ഡിസംബർ 2006 (UTC)[മറുപടി]

നിറം നല്ലതാണോ എന്നറിയില്ല, ആരെങ്കിലും കൂടുതൽ മെച്ചപ്പെടുത്തുക--പ്രവീൺ:സംവാദം‍ 10:12, 10 ഡിസംബർ 2006 (UTC)[മറുപടി]


ഇതിന്റെ പേര് കുറുക്കുവഴി എന്നു വേണോ എന്ന കാര്യം പെട്ടെന്ന് തീരുമാനിക്കണം. ഇപ്പോൾ വിക്കി എപ്പോഴും ഉപയോഗിക്കുന്ന നമ്മളെപോലുള്ളവർക്കു തന്നെ അത് എന്താണെന്ന് മനസ്സിലാക്കാൻ വിശദീകരണം വേണ്ടി വന്നു. അപ്പോൾ ഒരു സാധാരണ വായനക്കാരന്റെ കാര്യമോ? കുറുക്കുവഴി എന്ന പേര് കുറച്ച് വട്ടം കറക്കുന്നതാണെന്നാണ് എന്റെ അഭിപ്രായം. ചള്ളിയന്റെ അഭിപ്രായത്തിൽ അതിൽ ഞെക്കുമ്പോൾ ഒന്നും കുറുകുന്നാതായും കാണുന്നില്ല.

മാത്രമല്ല ഇതു Cite this article എന്ന പേജിലും Permamant URL -ൽ ഇപ്പോഴുള്ള ആർക്കും മനസ്സിലാകാത്ത URLനോട് ചേർത്ത് വരണം. എന്നാലെ Cite ചെയ്യുവാൻ വരുന്നവർക്ക് പൂർണ്ണ പ്രയോജനം കിട്ടൂ.

പിന്നെ ഇപ്പോൾ കുറുക്കുവഴി യോടൊപ്പമുള്ള “?“ ആകെ കൺഫ്യൂഷൻ ഉണ്ടാക്കുന്നുണ്ട്. അതിന്റെ ആവശ്യമുണ്ടോ. അങ്ങനെ വിക്കിയിലെ ഓരോ ലിങ്കിനും നമ്മൾ ഹെല്പ് കൊടുക്കാൻ നിന്നാൽ ....

ചുരുക്കത്തിൽ ഞാൻ മുകളിൽ ഇട്ട സംശങ്ങൾ ഇപ്പോഴും നിലനിൽക്കുകയാണ്. അതായത്

1. ഇതിന്റെ ഫോർമറ്റും മറ്റും എങ്ങനെ വേണം

2. അത് ലേഖനത്തിന്റെ ഏത് ഭാഗത്ത് വെയ്ക്കണം

3. പിന്നെ ഇതിന്റെ പേര് കുറുക്കുവഴി എന്ന് വേണോ, അതോ‍ വേറെ ഏതെങ്കിലൂം നല്ല പേർ ഉണ്ടോ?

പിന്നെ http://ml.wikipedia.org/wiki/India എന്ന പേജിൽ കുറുക്കുവഴി URLന്റെ സ്ഥാനം മാറ്റിയതോടെ ആ ലേഖനത്തിന്റെ ലേഔട്ട് ആകെ കുളമായിട്ടുണ്ട്.--Shiju Alex 11:03, 10 ഡിസംബർ 2006 (UTC)[മറുപടി]


കുറുക്കുവഴി എന്ന പേര് കുഴപ്പമില്ല എന്നെന്റെ അഭിപ്രായം. പുറത്തുനിന്നുള്ളവർക്ക് കുറുകിയ വഴി തന്നെയല്ലേ കിട്ടുന്നത്. “?” ചിഹ്നം ഇട്ടത് ഇതിന്റെ ഉപയോഗമെന്തെന്ന് സാധാരണക്കാരന് മനസിലാകട്ടെ എന്നു വച്ചാണ്. ചിലപ്പോൾ അത് അല്പം കൂടി വിശദീകരിക്കേണ്ടി വന്നേക്കാം. എല്ലാ ടെമ്പ്ലേറ്റുകളും സാധാരണ എഴുതുന്നവർക്ക് വിവരങ്ങൾ നന്നായി കൊടുക്കാൻ സഹായത്തിനല്ലേ.. ഈ ടെമ്പ്ലേറ്റ് പൂർണ്ണമായി വായിക്കുന്നവർക്കും. അതിനാൽ ഉപയോഗം എന്താണെന്ന് എവിടേങ്കിലും കാണിച്ചുകൊടുക്കാതിരിക്കാൻ പറ്റുമോ. ഡിസ്പ്ലേ പ്രശ്നം(ഫയർഫോക്സിൽ കുഴപ്പമില്ല) സുനിൽ പറഞ്ഞപ്പോൾ ഞാൻ അത് അദ്ദേഹത്തിന്റെ ബ്രൌസർ പ്രശ്നമാകുമെന്നാണ് കരുതിയത് ഇപ്പോൾ കണ്ടു വിശ്വസിച്ചു. എന്റെ എഡിറ്റ് താൾ വരെ മാറിപ്പോയി. പുതിയ സി.എസ്.എസിന്റെ കുഴപ്പമാണോന്നും നോക്കണം. ഫോർമാറ്റ് ഇതു തന്നെയാവും നല്ലത് എന്നു കരുതുന്നു. ഈ ഫോർമാറ്റിനു കുഴപ്പം വല്ലതുമുണ്ടോ--പ്രവീൺ:സംവാദം‍ 21:00, 10 ഡിസംബർ 2006 (UTC)[മറുപടി]


ഇപ്പൊഴും ഈ pretty URL എന്താണെന്നു മനസ്സിലാകാത്ത വിക്കിപീഡിയന്മാർ ഉണ്ടെന്നാണ് പലരുടേയും സംവാദം താളിൽ ഉള്ള കമെന്റുകൾ സൂചിപ്പിക്കുന്നത്.

ഒരു കാര്യം പറയട്ടെ ബിജി ഇതു introduce ചെയ്തപ്പോൾ എനിക്കു പെട്ടന്ന് മനസ്സിലാകാൻ കാര്യം ഞാൻ ഇതുപോലെ ഒന്ന് ഇല്ലാത്തതിന്റെ ബുദ്ധിമുട്ട് അനുഭവിച്ചതു കൊണ്ടാണ്. ഏതാണ്ട് ഞാൻ വിചാരിച്ച പോലെ ഒരു solution ബിജി മുന്നോട്ട് വച്ചപ്പോൾ അത് പെട്ടന്ന് മനസ്സിലാക്കാനും അത് സംവാദം താളിൽ വിശദീകരിക്കാൻ കഴിഞ്ഞതും അതുകൊണ്ടാണ്.

പക്ഷെ ആദ്യമായിട്ട് ഈ pretty URL കാണുന്ന ഒരാൾക്ക് ഇത് എന്താണെന്ന് അത്ഭുതപ്പെടും. അതിനാലാണ് ഒരു വിക്കിപീഡിയൻ ഇങ്ങനെ ഒരെണ്ണം ഞാൻ ഇംഗ്ലീഷ് വിക്കിയിൽ കണ്ടിട്ടില്ലല്ലോ; പിന്നെ എന്തിനാണ് മലയാളം വിക്കിയിൽ എന്നു ചോദിക്കുന്നത്. അതിനാൽ മനസ്സിലാകാത്തവ്ര്ക്ക് വേണ്ടി സുനിലിന്റെ സംവാദം താളിൽ ഇട്ട വിശദീകരണം ഞാൻ ഒന്നു കൂടി ഇവിടെ ആവർത്തിക്കാം.

ഉദാഹരണത്തിനു സുനിൽ ഉണ്ടാക്കിയ “പോളി വിനൈൽ ക്ലോറൈഡ്“ എന്ന പേജിന്റെ കാര്യം എടുക്കുക. എനിക്ക് ഇത് എന്റെ ഒരു ശാസ്ത്രലേഖനത്തിലോ ബ്ലോഗ്ഗിലോ സൈറ്റ് ചെയ്യുണം. അല്ലെങ്കിൽ ഈ ലേഖനത്തിന്റെ ലിങ്ക് ആർക്കെങ്കിലും അയച്ചു കൊടുക്കണം.

എനിക്ക് ബ്രൌസറിൽ പോയി http://ml.wikipedia.org/wiki/%E0%B4%AA%E0%B5%8B%E0%B4%B3%E0%B4%BF_%E0%B4%B5%E0%B4%BF%E0%B4%A8%E0%B5%88%E0%B4%B2%E0%B5%8D%E2%80%8D_%E0%B4%95%E0%B5%8D%E0%B4%B2%E0%B5%8B%E0%B4%B1%E0%B5%88%E0%B4%A1%E0%B5%8D എന്ന ലിങ്ക് എന്റെ ലേഖനത്തിൽ കൊടുക്കാം എന്ത് അഭംഗിയാണ് ഇത്. ആർക്കെങ്കിലും എന്തെങ്കിലും മനസ്സിലാകുമോ. അതിനു പകരം സുനിൽ തന്നെ ഉണ്ടാക്കിയ റീഡറക്ട് പേജുകൾ ആയ http://ml.wikipedia.org/wiki/Polyvinyl_Chloride എന്നോ http://ml.wikipedia.org/wiki/Pvc എന്നോ ആയാലോ. എല്ലാവർക്കും പെട്ടന്ന് മനസ്സിലാകും. പക്ഷെ ഇവിടെ പ്രശ്നം ഉള്ളത് ലേഖനം വായിക്കുവാൻ വരുന്ന വായനക്കാരൻ http://ml.wikipedia.org/wiki/Pvc എന്നും http://ml.wikipedia.org/wiki/Polyvinyl_Chloride എന്നൊക്കെ ഈ ലേഖനത്തിനു URL ഉണ്ടെന്ന് എങ്ങനെ മനസ്സിലാക്കും. അതിനുള്ള ഉപാധിയാണ് ഈ കുറുക്കുവഴി URL. അതായത്ത് കുറയേറെ ഇംഗ്ലീഷ് റീഡയറക്ട് URLകൾ ഉള്ളതിൽ നിന്ന് ഒരെണ്ണം എടുത്ത് കുറുക്കുവഴി URL ആക്കി “പോളി വിനൈൽ ക്ലോറൈഡ്“ എന്ന ലേഖനത്തിൽ ഇടും. ഈ ലേഖത്തിന്റെ കുറുക്കുവഴി URL, http://ml.wikipedia.org/wiki/Polyvinyl_Chloride എന്നാണ് ഇടുന്നത് എന്ന് ഇരിക്കട്ടെ. അതോടെ ഇത് എനിക്ക് എവിടെയും സൈറ്റ് ചെയ്യാം. അതാണ് ഇതിന്റെ ഉദ്ദേശം.

ഇങ്ങനെ ഒന്ന് ഉള്ളതുകൊണ്ട് മറ്റ് URL പ്രവർത്തിക്കില്ലെന്നോ ഇത് ടൈപ്പ് ചെയ്താൽ മാത്രമേ പ്രസ്തുത ലേഖനത്തിലേക്ക് എത്തുകയുള്ളൂ എന്നൊന്നും ഇതിന് അർത്ഥമില്ല.

എന്റെ അഭിപ്രായത്തിൽ ഇതു Cite this article എന്ന പേജിലും Permamant URL-ൽ ഇപ്പോഴുള്ള ആർക്കും മനസ്സിലാകാത്ത URLനോട് ചേർന്ന് വരണം. എന്നാലെ Cite ചെയ്യുവാൻ വരുന്നവർക്ക് പൂർണ്ണ പ്രയോജനം കിട്ടൂ.

ചുരുക്കി പറഞ്ഞാൽ ഇംഗ്ലീഷ് വിക്കിക്കല്ല ബ്രൊസറിൽ URL-ൽ മലയാളം ഉപയോഗിക്കാൻ പറ്റാത്ത നമുക്കാണ് ഇതിന്റെ ഉപയോഗം. അതിനാലാണ് ഇതു ഇംഗ്ലീഷ് വിക്കിയിൽ കാണാത്തതും ഇവിടെ നമുക്ക് ഇത് ആവശ്യമുള്ളതും.

ഞാൻ ഇപ്പോൾ ഇതു മൂന്നുനാലിടത്ത് വിശദീകരിച്ചു. ഇനി വേറെ എവിടെയെങ്കിലും കൂടി ഇതു പറയാൻ താല്പര്യമില്ല. ഇനി വിശദീകരണം ചോദിച്ചുവരുന്നവർക്ക് ഈ പേജ് ചൂണ്ടി കാണിക്കുക. നന്ദി --Shiju Alex 04:13, 11 ഡിസംബർ 2006 (UTC)[മറുപടി]

പ്രെറ്റി യുആർൽ ഐ ഇ യിൽ പ്രശ്നമാകുന്നുവോ?[തിരുത്തുക]

ഐ ഇ 6 ഉപയോഗിക്കുന്ന ആരെങ്കിലും ഉണ്ടെങ്കിൽ.. തിരുവനന്തപുരം എന്ന താൾ പരിശോധിക്കുക. ഇതിൽ ലേഖനത്തിലെ റ്റെക്സ്റ്റ് മുഴുവൻ ഇൻഫോമോക്സിന്റെ താഴെനിന്നും തുടങ്ങുന്നതായാണ് കാണുന്നത്. ഫയർഫോക്സ് ഉപയോഗിക്കുമ്പോൾ കുഴപ്പമൊന്നുമില്ല. പലതാളുകളീലും ഞാൻ ഈ പ്രശ്നം കണ്ടു. --Vssun 07:42, 11 ഡിസംബർ 2006 (UTC)[മറുപടി]


പ്രെറ്റി യു ആർ എൽ ആവശ്യമുണ്ടോ?[തിരുത്തുക]

ഒരു കാര്യം ചോദിക്കട്ടെ, മണ്ടത്തരമാണെങ്കിൽ എന്നെ തല്ലരുത് :) ഈ pretty url ശരിയ്ക്കും ആവശ്യമുള്ളതാണോ ? തിരുവനന്തപുരം എന്ന ലേഖനത്തിലെത്താൻ http://ml.wikipedia.org/wiki/തിരുവനന്തപുരം എന്ന് എഴുതിയാൽ ബ്രൌസർ അത് percentage encoding ചെയ്യില്ലേ ? ചെയ്യും എന്നാണ് എന്റെ വിശ്വാസം. അതായത് നമ്മൾ അഡ്രസ് ബാറിൽ http://ml.wikipedia.org/wiki/തിരുവനന്തപുരം എന്നു കൊടുത്താലും ബ്രൌസറ് അത് http://ml.wikipedia.org/wiki/%E0%B4%A4%E0%B4%BF%E0%B4%B0%E0%B5%81%E0%B4%B5%E0%B4%A8%E0%B4%A8%E0%B5%8D%E0%B4%A4%E0%B4%AA%E0%B5%81%E0%B4%B0%E0%B4%82 എന്നാക്കി മാറ്റും. നമ്മൾ വെളിയിൽ നിന്നും ഒരു ലിങ്ക് വിക്കിപീഡിയയിലേക്ക് കൊടുത്താലും (ഉദാ: ബ്ലോഗ്) ഇത് അങ്ങനെ തന്നെ സംഭവിക്കേണ്ടതാണ്. TUX 09:31, 11 ഡിസംബർ 2006 (UTC)

ഞാൻ ബ്ലോഗ്ഗറിൽ ഒന്നു പരീക്ഷിച്ചു നോക്കട്ടെ. പക്ഷെ ലിങ്ക് കോപ്പി ചെയ്യാൻ വരുന്നവർ http://ml.wikipedia.org/wiki/തിരുവനന്തപുരം എന്നു ടൈപ്പ് ചെയ്യണം എന്നാണോ പറയുന്നത്. അത് എന്തായാലും ശരിയല്ല.--Shiju Alex 09:39, 11 ഡിസംബർ 2006 (UTC)

അല്ല ഷിജൂ ലിങ്കിൽ ക്ലിക്ക് ചെയ്യുകയോ കോപ്പി/പേസ്റ്റ് ചെയ്യുകയോ ആവാമല്ലോ... ബ്ലോഗിനെപ്പറ്റി എനിക്കത്ര അറിവ് പോരാ.. എന്തായാലും എല്ലാം വെബ് ആപ്ലിക്കേഷനുകളല്ലെ.. എന്റെങ്കിലും വഴി കാണും... പരീക്ഷണഫലങ്ങൾ അറിയിക്കുമല്ലോ ? നന്ദി. TUX 09:44, 11 ഡിസംബർ 2006 (UTC)

http://ml.wikipedia.org/wiki/തിരുവനന്തപുരം എന്നുകൊടുത്താൽ അത് ബ്ലോഗിലും ഗൂഗിൾഗ്രൂപ്പിലും ഒന്നും കിട്ടുന്നില്ല ഞാൻ പരീക്ഷിച്ചായിരുന്നു. ;-(, എന്റെ കൈപ്പിഴയോ എന്നറിയില്ല. പിന്നെ അതിന്റെ ഉപയോഗം കൂടെകൊടുക്കാൻ പറ്റില്ലല്ലോ. അത് സംവാദം താളിൽ കഴിയുന്നത്രവിശദീകരിച്ചു കൊടുക്കക എന്നെന്റെ അഭിപ്രായം. ഇപ്പോഴത്തെ സ്ഥാനത്തു കിടക്കുന്നതുകൊണ്ട് അത് ലേഖനത്തിലെ വിവരങ്ങളെ മെച്ചപ്പെടുത്താൻ സഹായിക്കുന്ന കാര്യമല്ലെന്ന് തോന്നാനിടയുണ്ടെന്ന് എനിക്കു തോന്നി അതിനാലാണ് അങ്ങോട്ടുമാറ്റിയത്. ഈ സംവാദം ഫലകത്തിന്റെ സംവാദം താളിൽ നടത്തുന്നതാവും അല്പം കൂടി നല്ലത് എന്നു തോന്നുന്നു. സംവാദം താൾ ഒരാൾ എടുത്ത് വായിച്ചാൽ അയാൾക്ക് കാര്യം കൂടുതൽ മനസ്സിലാ‍കുമല്ലോ--പ്രവീൺ:സംവാദം‍ 10:47, 11 ഡിസംബർ 2006 (UTC)

ഒരു പക്ഷേ ശരിയായിരിക്കാം പ്രവീൺ, ഞാൻ ഒരു സംശയം പറഞ്ഞു എന്നു മാത്രം പക്ഷേ ഞാൻ ടെസ്റ്റ്‌ ചെയ്തിടത്തെല്ലാം അത്‌ വർക്ക്‌ ചെയ്യുന്നുണ്ടായിരുന്നു. നിങ്ങളാരെങ്കിലും അത്‌ ടെസ്റ്റ്‌ ചെയ്ത പേജുകളുടെ URL ഒന്നു തരുമോ ? എന്താണ്‌ പ്രശ്നം എന്ന് ഒന്നു കാണാൻ വേണ്ടിയാണ്‌

TUX 11:27, 11 ഡിസംബർ 2006 (UTC)[മറുപടി]


ഈ പ്രെറ്റി യു ആർ എല്ലിനെ പറ്റി എഴുതി എഴുതി എനിക്ക് ഇപ്പോൾ അതിൽ പി. എച്ച്. ഡി എടുക്കാം എന്ന വിധത്തിൽ ആയിട്ടുണ്ട്.:)
ഇനി ടക്സ് ഉന്നയിച്ച പ്രശ്നത്തിലേക്ക്.
“തിരുവനന്തപുരം“ എന്ന ലേഖനത്തിന്റെ പേജിൽ ഒരു വായനക്കാരൻ ഏതെങ്കിലും വിധത്തിൽ എത്തി എന്നിരിക്കട്ടെ. വായനക്കാരന് ഈ ലേഖനം എവിടെ എങ്കിലും സൈറ്റ് ചെയ്യണം. അതിന് ലിങ്ക് കോപ്പി ചെയ്യണം. അയാളുടെ ബ്രൌസർ വിൻഡോയിൽ വരുന്ന URL "http://ml.wikipedia.org/wiki/%E0%B4%A4%E0%B4%BF%E0%B4%B0%E0%B5%81%E0%B4%B5%E0%B4%A8%E0%B4%A8%E0%B5%8D%E0%B4%A4%E0%B4%AA%E0%B5%81%E0%B4%B0%E0%B4%82" എന്നാണ്. ഇതിനു സമാനമായ ലിങ്കുകൾ ആണ് "Cite this Article" എന്ന section-നിലും കിടക്കുന്നത്. ഇതുകൊണ്ട് പ്രത്യേക ഉപയോഗമില്ലെന്നും ഇത്തരം ലിങ്കുകൾ ഉണ്ടാകുന്ന പ്രശ്നങ്ങളും ഞാൻ മുകളിൽ ഒന്ന് രണ്ട് ഉദാഹരണം വഴി (ബ്ലോഗ്, ചാറ്റ്) ചൂണ്ടി കാണിച്ചിട്ടുണ്ട്. അതിനാൽ അതിലേക്ക് ഇനി കടക്കുന്നില്ല.
ഇനി ടക്സിന്റെ solution. എന്ത് കൊണ്ട് നിങ്ങൾക്ക് “http://ml.wikipedia.org/wiki/തിരുവനന്തപുരം“ എന്ന ലിങ്ക് ഉപയോഗിക്കുന്നില്ല.
ഒരു പരിധിവരെ ഞാൻ ഈ വാദത്തെ അംഗീകരിച്ചേനേ എന്റെ ബ്രൌസർ വിൻഡോയിൽ ഞാൻ ഈ ലേഖനം തുറക്കുമ്പോൾ വരുന്ന ലിങ്ക് http://ml.wikipedia.org/wiki/തിരുവനന്തപുരം എന്നായിരുന്നു എങ്കിൽ . പക്ഷെ അങ്ങനെ അല്ലല്ലോ. ഇനീ എനിക്ക് ഈ ലിങ്ക് ഉണ്ടാക്കണം എങ്കിൽ ആദ്യം http://ml.wikipedia.org/wiki/ എന്നത് ഉണ്ടാക്കി / നു ശേഷം “തിരുവനന്തപുരം“ എന്നു പേസ്റ്റ് ചെയ്യണം. എന്നാൽ ഒരു സ്‌പേസ് കൂടുകയോ മറ്റോ ചെയ്താൽ ലിങ്ക് വർക്ക് ചെയ്യില്ല. അപ്പോൾ ഒരു ലിങ്ക് കോപ്പി ചെയ്യാൻ വന്ന ഞാൻ ലിങ്ക് ഉണ്ടാക്കണം എന്നാനോ ടക്സ് പറയുന്നത്.
ഇവിടെ ആണ് നമ്മൾ സാധാരണക്കാരായ യൂസേർസിനെ ലക്ഷ്യം വെക്കേണ്ടത്. നമ്മുടെ എൻഡ് യൂസർ വിക്കിയിൽ നീന്തിനടക്കുന്ന ടൿസോ, പ്രവീണോ, ചള്ളിയനോ, ഷിജുവോ ഒന്നും അല്ല. ഒരു സാധാരണ വായനക്കാരൻ. അയാൾ വന്ന് ഈ ലിങ്ക് ഉണ്ടാക്കിയെടുക്കണം എന്നാണോ ടൿസ് പറയുന്നത്. അത് ഒട്ടും പ്രായോഗികമല്ല.
ബ്രൊസർ വിൻഡോയിൽ മലയാളം വാക്കുകൾ ഉപയോഗിക്കാൻ പറ്റാത്തിടത്തോളം കാലം നമുക്ക് ഒരു പോംവഴി കണ്ടെത്തിയേ തീരൂ. ഇപ്പോൾ അതിനുള്ള ഒരു വഴി ആണ് ഈ പ്രെറ്റി യു ആർ എൽ പക്ഷെ അതിനു പല പ്രശ്നങ്ങളും ഉണ്ട്.ചള്ളിയൻ പറഞ്ഞതു പോലെ ഈ കുറുക്കുവഴി എന്ന പേര് തന്നെ misleading ആണ്. മാത്രമല്ല അതിന്റെ placement എവിടെവേണം എന്നതും പ്രശ്നമാണ്.
അപ്പോൾ ചുരുക്കി പറഞ്ഞാൽ തൽക്കാലം പ്രെറ്റി യു ആർ ൽ ഒരു necessary evil ആണ്. ഇതു കൂടിയേ തീരൂ. അത് എവിടെ എങ്ങനെ വേണം എന്നൊക്കെ നമ്മൾ ചർച്ച ചെയ്ത് യോജിപ്പിലെത്തണം. പിന്നെ തലവേദനയ്ക്കുള്ള പരിഹാരം തലവെട്ടികളയൽ അല്ലല്ലോ.
എന്റെ അഭിപ്രായത്തിൽ നമ്മൾ "Cite this Article" എന്ന Section-നെ ഒന്ന് ഉടച്ച് വാർക്കണം ഒന്നുകിൽ അവിടെ "http://ml.wikipedia.org/wiki/തിരുവനന്തപുരം" എന്ന തരത്തിൽ ഉള്ള ലിങ്ക് വരണം അല്ലെങ്കിൽ "http://ml.wikipedia.org/wiki/Thiruvanathapuram" എന്ന തരത്തിൽ ഉള്ള ലിങ്ക് വരണം. ഇപ്പോൾ അവിടുള്ള ലിങ്കുകൾ കൊണ്ട് പ്രത്യേകിച്ച് ഒരു പ്രയോജനവും ഇല്ല.--Shiju Alex 12:07, 11 ഡിസംബർ 2006 (UTC)[മറുപടി]
You're right shiju; when thinking from the end users side there must be something so that he can skip off the hurdle of Percentage Encoding. Actually all browsers demand that unicode charecters must be percentage encoded so this(Using Pretty URL) may be the single solutions to the problem.

ടക്സ്‌ എന്ന പെന്‌ഗ്വിൻ 13:07, 11 ഡിസംബർ 2006 (UTC)[മറുപടി]

The short cut should be a short cut. else you change the title[തിരുത്തുക]

വിക്കിപീഡിയന്മാർ മാത്രമല്ല ഇവിടം സന്ദർശിക്കുന്നത്. ഞാൻ ഒരു പൊതുജന മനശാസ്ത്രം പറഞ്ഞു എന്നേ ഒള്ളൂ. ഞാൻ ഒരു സാധാരണക്കാരനാണ് ഞാൻ ഉദ്ദേശിക്കുന്നത്, കുറുക്കു വഴി യിൽ അമർത്തിയാൽ ഏതോ എളുപ്പത്തിൽ കാര്യം നടക്കും എന്നാണ്. നിങ്ങൾ വിക്കിപീഡിയനല്ലാത്ത ഒരാളോട് ചോദിക്കൂ അവർ എന്താണ് പ്രതീക്ഷിക്കുന്നത് എന്ന്. ഈ കുറുക്കു വഴി മറ്റേതെങ്കിലും ഭാഗത്താണ് വക്കുന്നത് എങ്കിൽ പ്രശ്നം (സംശയം) വരില്ല. മറ്റേതെങ്കിലും ഭാഷകളിൽ ഇങ്ങനെ ചെയ്യുന്നുണ്ടോ. ബ്ലോഗ് ഉള്ളവർക്കു മാത്രം വേണ്ടിയുള്ളതാണോ ഇത്? --202.83.54.173 13:44, 11 ഡിസംബർ 2006 (UTC)--ചള്ളിയാൻ 08:05, (copyingg from shiju's discussion page)[മറുപടി]


അതെ ചള്ളിയൻ പറയുന്നത് ശരിയാണ്. അതിന്റെ കുറുക്കു വഴി എന്ന പേര് കുറച്ച് misleading ആണ്. എപ്പോഴും വിക്കി ഉപയോഗിക്കുന്ന നമ്മൂടെ കാര്യം തന്നെ ഇങ്ങനെയാനെങ്കിൽ ലേഖനം വായിക്കാനായി മാത്രം വരുന്നവരുടെ കാര്യം പറയാനുണ്ടോ?
പക്ഷെ വേറെ എന്തു പേരിടും? അത് എവിടെ PLACE ചെയ്യും? അതിന്റെ ഫോർമാറ്റ് എങ്ങനെ വേണം? ഈ ചോദ്യങ്ങൾക്കൊന്നും ആരും ഉത്തരം തരുന്നില്ല, അഭിപ്രായവും പറയുന്നില്ല.
എന്തായാലും ഒരു കാര്യം ഉറപ്പാ. ഇത്തരം ഒരു സാധനം എന്തയാലും വേണം. അത് എങ്ങനെ, ഏതുവിധത്തിൽ, എവിടെ ഇടണം എന്നതിനൊക്കെ നമ്മൾ തന്നെ ഒരു വഴി കണ്ടെത്തണം
പിന്നെ മറ്റ് ഭാഷകളിൽ ഇല്ല എന്നുള്ളത് പുതിയതായി ഒന്ന് അവതരിപ്പിക്കുന്നതിനു തടസ്സമല്ല . പിന്നെ ബ്ലൊഗിൽ മാത്രമല്ല എവിടെ ഒക്കെ ലേഖനത്തിന്റെ URL ഉപയോഗിക്കേണ്ടി വരുമോ അവിടെ ഒക്കെ നമ്മുടെ ഇപ്പോഴത്തെ URL പ്രശ്നമാണ്. ബ്ലോഗ് ഞാൻ ഒരു ഉദാഹരണം ചൂണ്ടികാണിച്ചു എന്നേ ഉള്ളൂ.
വേറെ ഒരു ഉദാഹരണം പറഞ്ഞാൽ കുറച്ചു മുൻപ് സിമി എനിക്ക് ഒരു ലേഖനത്തിന്റെ URL ചാറ്റ് ചെയ്യുമ്പോൾ അയച്ചു തന്നു. എനിക്ക് തുറക്കാൻ പറ്റിയില്ല. കാരണം ആ ലിങ്ക് കറപ്ട് ആയി. ആ ലേഖനത്തിലാണെങ്കിൽ കുറുക്കുവഴി URLഉം ഇല്ല. പിന്നെ അദ്ദേഹത്തിനു എനിക്ക് ലേഖനത്തിന്റെ പേര് തന്നെ പറഞ്ഞു തരേണ്ടി വന്നു.
ഞാൻ ഉദാഹരണങ്ങൾ പറഞ്ഞു എന്നേ ഉള്ളൂ. മലയാളം വിക്കിലേഖനങ്ങൾ ഇനിയുള്ള നാളുകളിൽ കൂടുതൽ സ്ഥലങ്ങളിൽ സൈറ്റ് ചെയ്യപ്പെടും. അപ്പോൾ നമ്മൾ ഇപ്പോൾ തന്നെ ഈ പ്രശ്നം പരിഹരിക്കണം. --Shiju Alex 08:28, 11 ഡിസംബർ 2006 (UTC)

Retrieved from "http://ml.wikipedia.org/wiki/User_talk:Challiyan"

ആരു ചീത്തപറഞ്ഞാലും ജിഗേഷ് മിണ്ടാതെയിരിക്കില്ല.........[തിരുത്തുക]

ആരും എന്നെ ചീത്ത പറയരുത് എന്നു പറയാൻ അവകാശമില്ല. എന്നാലും ഞാൻ പറയുന്നത് കേട്ട് എല്ലാവരും കൂടി തല്ലാൻ വരുമോ??..... എന്തൂട്ടായാലും ശരി ഞാൻ പറയാൻ പോകാ!!! അതെയ്!! ഇത് ഒരു തുഗ്ലക്ക് പരിഷ്കാരമല്ലെ Prettyurl . ഞാൻ മലയാളം വിക്കി കണ്ട് പിടിച്ചത് സേർച്ച് എഞ്ചിനിലൂടെ അല്ല. ആദ്യം ഒരുതലെകെട്ട് ഞാൻ ഗൂഗിളിൽ തിരഞ്ഞു. അതിൽ നിന്നുള്ള ഒരു പാട് വിവരങ്ങളിൽ നിന്ന് ഞാൻ ഇംഗ്ലീഷ് വിക്കിയുടെ ലിങ്ക് കണ്ടെത്തി. പിന്നെ ഇംഗ്ലീഷ് വിക്കിയിൽ വന്നു ലേഖനം വായിച്ചു നോക്കി. അപ്പോഴല്ലെ വിവിധഭാഷകളിലും നമ്മുടെ മലയാളത്തിലും ഈ ലേഖനം വായിക്കാം എന്നു പേജിലെ ഇടതുഭാഗത്ത് കണ്ടെത്തിയത്. അങ്ങനെയാണ് ഞാൻ മലയാളം വിക്കിയിൽ എത്തിയത്. അങ്ങനെ ഞാൻ മറ്റു ലേഖനങ്ങളെ കുറിച്ച് മനസിലാക്കി. Prettyurl ഉദ്ദേശശുദ്ധി മനസിലാക്കുനുണ്ട്. പക്ഷെ ഇതിനെ കുറിച്ച് ഒരു നല്ല പിന്താങ്ങൽ നൽകുവാൻ മനസു സമ്മതിക്കുന്നില്ല. മേൽ പറഞ്ഞപോലെ ലിങ്കുകൾ ഉണ്ടാക്കിയാൽ ഇംഗ്ലീഷ് വിക്കിയും മലയാളം വിക്കിയിലേയും ലിങ്കുകൾ സേർച്ച് എഞ്ചിനിൽ വരും. പക്ഷെ ഒരു ഇംഗ്ലീഷുകാരനൊ, മറ്റു ഭാഷക്കാരനൊ മലയാളം വിക്കിയിലെ ലിങ്കിൽ വിഷയത്തെ കുറിച്ച് അന്വേഷിക്കാൻ വന്നാൽ അയാൾക്ക് എന്തു തോന്നും നമ്മൾ ചൈനീസ്, സ്പാനിഷ്, അറബ് വെബ്പേജ് വായിക്കുന്നത് പോലെ. അതുകൊണ്ട് എനിക്ക് വലിയതാല്പര്യം Prettyurl നോട് ഇല്ല. ഒരുപക്ഷെ നമ്മുടെ എല്ലാ ലേഖനങ്ങളും ഇംഗ്ലീഷ് വിക്കിയിൽ ഉണ്ടാകാൻ സാധ്യതയില്ല. അതുകൊണ്ട് ഈ പരിപാടി അവിടെ വിജയിക്കും. സാധരണ സേർച്ച് എഞ്ചിനുകൾ വഴി തേടി എത്തുന്നവർക്ക് ഇത് ഗുണം ചെയ്യുമോ?? ശരി എന്തൂട്ടായാലും, സംഭവം നന്നാവട്ടെ!!!! ,............ഒരു തൃശ്ശൂർകാരൻ!!!! --Jigesh 13:55, 11 ഡിസംബർ 2006 (UTC)[മറുപടി]

നിക്ക് ഒരു പ്രശ്നോല്ല[തിരുത്തുക]

എനിക്കാ കുറുക്കു വഴി എന്നതാണ് പിടിക്കാത്തെ. അതിൽ ഞെക്കിയാൽ,,,, അവിടെ തന്നെ നിക്കുന്നു. നമുക്ക് ഒരു നല്ല പേര് കണ്ടു പിടിക്കാം കമ്പ്യൂട്ടറിന് ഗണികാരം എന്നാരോ പറഞ്ഞപോലെ സുന്ദരവിലാസം എന്നോ മറ്റോ? ്!!!! --ചള്ളിയാൻ 14:01, 11 ഡിസംബർ 2006 (UTC)[മറുപടി]

ഇവിടെ ആണ് നമ്മൾ സാധാരണക്കാരായ യൂസേർസിനെ ലക്ഷ്യം വെക്കേണ്ടത്. നമ്മുടെ എൻഡ് യൂസർ വിക്കിയിൽ നീന്തിനടക്കുന്ന ടൿസോ, ചള്ളിയനോ, ഷിജുവോ ഒന്നും അല്ല. [പ്രവീൺ വെറും പാവമാണ് ;-)] അവർക്ക് പേഴ്സെന്റിജ് ഇട്ടുകാണുന്ന വിലാസങ്ങളേക്കാളും സൌകര്യം ഇംഗ്ലീഷ് വിലാസമല്ലേ. അടുത്തയിടെ ഗൂഗിൾഗ്രൂപ്പിൽ സിമി നമ്മുടെ മാനിഷാദാ ലേഖനത്തെ ലിങ്കു ചെയ്യാൻ നോക്കിയിട്ടു സാധിച്ചില്ലല്ലോ, ഉമേഷ്ജിയും നോക്കി ഒടുവിൽ വിക്കിയിൽ ചെന്ന് തപ്പിയെടുക്കാൻ പറയേണ്ടി വന്നില്ലേ.‍ അങ്ങിനെ സംഭവിക്കാതിരിക്കുവാൻ ഇങ്ങിനെ ഒരു സംഭവമാണ് നല്ലത്. ഞാനിപ്പോൾ രണ്ടു പരീക്ഷണങ്ങൾ ഗൂഗിൾ ഗ്രൂപ്പിൽ നടത്തി നോക്കി ഭാഗീകമായി വിജയിച്ചെന്നു തോന്നുന്നു. ഇന്ത്യ ലേഖനത്തിന്റെ അഡ്രസ് ബാർ കോപ്പി ചെയ്തെടുത്തത് വർക്ക് ചെയ്തില്ല. http://ml.wikipedia.org/wiki/ഇന്ത്യ എന്നു കൊടുത്തത് വർക്ക് ചെയ്തു, പക്ഷെ ഒരു ലിങ്ക് രണ്ട് ലിങ്കാക്കി,രണ്ടാമത്തെ ലിങ്കാണ് വർക്ക് ചെയ്തത്. എന്തേല് ഞെക്കിയാൽ പോകും പോകില്ല എന്നൊന്നും അറിയില്ല ട്രയൽ ആൻഡ് എർ മെതേഡ് വേണം. സേർച്ചെഞ്ചിനിൽ വരുത്താനല്ല കുറുക്കുവഴി, എങ്ങിനെ മലയാളം വിലാസങ്ങളെ വെളിയിൽ നിന്ന് എളുപ്പത്തിൽ ആക്സസ് ചെയ്യാം എന്നറിയാനല്ലേ. കുറുക്കുവഴിക്ക് കുഴപ്പമൊന്നുമില്ലന്നെന്റെ അഭിപ്രായം. നല്ല സുന്ദരമായൊരു ദ്രാവിഡ പദമല്ലേ--പ്രവീൺ:സംവാദം‍ 16:29, 11 ഡിസംബർ 2006 (UTC)[മറുപടി]

എന്റെ അഭിപ്രായം![തിരുത്തുക]

ഇതിന്റെ പേര് കല്യാണി എന്ന് ആക്കുന്നതിനെ പറ്റി എന്തു പറയുന്നു???

Simynazareth 17:31, 11 ഡിസംബർ 2006 (UTC)simynazareth[മറുപടി]

കല്യാണിയോ? കാരണം കൂടി പറയൂ മാഷെ..--Vssun 18:01, 11 ഡിസംബർ 2006 (UTC)[മറുപടി]

ഒരു നിർദ്ദേശം[തിരുത്തുക]

ചള്ളിയാൻ പറഞ്ഞ പോലെ ഈ കുറുക്കുവഴിയിൽ ഞെക്കിയാൽ അതേ പേജിൽ തന്നെയാണ് നിൽക്കുന്നത് അതു കൊണ്ട് സാധാരണ ഉപയോക്താവിന് അതിന്റെ പ്രയോജനമോ മറ്റോ ഒന്നും മനസിലാവില്ല. ഇതിന് ഒരു പോംവഴി ഞാൻ പറയുകയാണ്. cite this article എന്ന കണ്ണിയിലെപ്പോലെ കുറുക്കുവഴി ഞെക്കുമ്പോൾ ഒരു പുതിയ താൾ തുറന്നു വന്ന്, അതിൽ ഇംഗ്ലീഷ് യു.ആർ.എൽ കാണിച്ചുകൂടെ? അങ്ങനെയാവുമ്പോൾ നമുക്ക് അതിന്റെ ഉപയോഗം വിശദീകരിക്കാനും, ഉപയോക്താക്കൾക്ക് ആ യു.ആർ.എൽ ആ താളിൽ നിന്ന് പകർത്തിയെടുത്ത് കൊണ്ടുപോകാനും പറ്റുമല്ലോ.. --Vssun 20:08, 11 ഡിസംബർ 2006 (UTC)[മറുപടി]

Good, but I think it need a change in wikimedia software -Bijee 21:37, 11 ഡിസംബർ 2006 (UTC)[മറുപടി]

How can you tell URL on phone or email?[തിരുത്തുക]

A question to people insist to use URL with "%".

1. How can you tell a ml.wikipedia URL to somebody over the phone?

2. My preferred email format is text, isn't it ugly to see "%" in url. If you are using html mails sill you need to drag link from browser to mail. you just can not type all "%", I hate using mouse while typing.

Also, http://ml.wikipedia.org/wiki/തിരുവനന്തപുരം uses unicode in URL. Unicode in URL is not a w3 std, mozilla introduced unicode in URL, then later removed due to increased chance of en:phishing problems.

What is an alternative? wikimedia software giving url with Varamozhi equivalent rather than using "%" to encode unicode.

-Bijee 21:35, 11 ഡിസംബർ 2006 (UTC)[മറുപടി]

Name suggestions[തിരുത്തുക]

  1. നങ്കൂരം - anchor (this was my original)
  2. "English URL"
-Bijee 21:35, 11 ഡിസംബർ 2006 (UTC)[മറുപടി]

Permanent link Vs PrettyURL[തിരുത്തുക]

"Permanent link" and "Cite this article" give a particular revision of the article. Where PrettyURL gives the latest revision, so the use is different.

Also I feel കുറുക്കുവഴി should be at an easily visible place so that is is easy for new user to see. -Bijee 21:35, 11 ഡിസംബർ 2006 (UTC)[മറുപടി]

I think the first section should be "Help for Readers" then only we need "Help for wiki Editors"

"?" after കുറുക്കുവഴി to come this page is also good.


ലേഔട്ട്‌ പ്രശ്നം തീർന്നു[തിരുത്തുക]

പ്രെറ്റി URL ലേഖനത്തിന്റെ ആദ്യത്തെ line ആയി ഇടുകയാണെങ്കിൽ ലേഔട്ടിന്റെ പ്രശ്നം തീരും. “തിരുവനന്തപുരം (http://ml.wikipedia.org/wiki/Trivandrum )” “ഇൻഡ്യ (http://ml.wikipedia.org/wiki/India )” എന്നീ ലേഖനങ്ങളിൽ അങ്ങനെ ചെയ്തപ്പോൾ ലേ ഔട്ടിന്റെ പ്രശ്നം തീർന്നു. ഈ പരിഹാരത്തിനു കടപ്പാട് സുനിലിനോട്.

അപ്പോൾ ഇനി നമുക്ക് വേണ്ടത് ഒരു നല്ല പേരാണ്. തൽക്കാലം നമുക്ക് ഒരു നല്ല പേരു കണ്ടുപിടിക്കാൻ പറ്റാത്തിടത്തോളം “English URL“ എന്നു തന്നെ ഉപയോഗിച്ചാലോ.

പിന്നെ Vssunപറഞ്ഞ പോലെ ഈ കുറുക്കുവഴിയിൽ ഞെക്കിയാൽ അതേ പേജിൽ തന്നെയാണ് നിൽക്കുന്നത് അതു കൊണ്ട് സാധാരണ ഉപയോക്താവിന് അതിന്റെ പ്രയോജനമോ മറ്റോ ഒന്നും മനസിലാവില്ല. ഇതിന് ഒരു പോംവഴി ഞാൻ പറയുകയാണ്. cite this article എന്ന കണ്ണിയിലെപ്പോലെ കുറുക്കുവഴി ഞെക്കുമ്പോൾ ഒരു പുതിയ താൾ തുറന്നു വന്ന്, അതിൽ ഇംഗ്ലീഷ് യു.ആർ.എൽ കാണിച്ചുകൂടെ? അങ്ങനെയാവുമ്പോൾ നമുക്ക് അതിന്റെ ഉപയോഗം വിശദീകരിക്കാനും, ഉപയോക്താക്കൾക്ക് ആ യു.ആർ.എൽ ആ താളിൽ നിന്ന് പകർത്തിയെടുത്ത് കൊണ്ടുപോകാനും പറ്റുമല്ലോ.. --Vssun 20:10, 11 ഡിസംബർ 2006 (UTC)

ഇതിനുകഴിയുമെങ്കിൽ അതു നല്ലതാണ്. കാരണം ആ ലിങ്കിൽ ഞെക്കിയാൽ ഒരു മാറ്റം സംഭവിക്കും. അത് നടപ്പാക്കുന്നതിൽ എന്തെങ്കിലും ബുദ്ധിമുട്ടുണ്ടോ?

സംവാദം ഇനിയും കേരളത്തിലെ രാഷ്ട്രീയക്കാരെ പോലെ വലിച്ചു നീട്ടരുത്‌. നമ്മൾ മുകളിൽ പറഞ്ഞ രണ്ട്‌ കാര്യങ്ങളിൽ തീരുമാനം എടുത്താൽ തൽക്കാലം ഇതു അവസാനിപ്പിക്കാം. പിന്നെ പേരിന്റെ പ്രശ്നം മാത്രമേ ഉള്ളൂ. അത്‌ നല്ല ഒരു പേരുകിട്ടിയാൽ നമുക്ക്‌ ഉടനെ അപ്‌ഡേറ്റ്‌ ചെയ്യാം. ടെമ്പ്ലേറ്റ്‌ ആയതു കൊണ്ട്‌ ഓരോ ലേഖനത്തിലും പോയി പിന്നീട്‌ അപ്‌ഡേറ്റ്‌ ചെയ്യെേണ്ട ആവശ്യമില്ലല്ലോ.--Shiju Alex 04:57, 12 ഡിസംബർ 2006 (UTC)[മറുപടി]

നങ്കൂരത്തിനേക്കാളും ഇംഗ്ലീഷ് യൂആർ‌എല്ലിനേക്കാളുമെല്ലാം കുറുക്കുവഴിയാണ് നല്ലതെന്ന് എനിക്കു തോന്നുന്നു. വിക്കിപീഡിയയിലുള്ളവർക്കല്ല പുറത്തുള്ളവർക്കല്ലേ കുറുക്കുവഴി വേണ്ടത്. പുതിയ താളുണ്ടാക്കാൻ പുതിയൊരു php താളുണ്ടാക്കണം അത് ഇവിടുന്നു ഞെക്കിവിടുന്ന ഇംഗ്ലീഷ് യൂ.ആർ. എലും താളിന്റെ പേരുമെങ്കിലും കുറഞ്ഞത് സ്വീകരിക്കണം. അത് ഡിസ്പ്ലേ ചെയ്യണം. അത്രയേ ഉള്ളൂ. അത് വിക്കിസെർവറിൽ തന്നെ ഹോസ്റ്റ് ചെയ്യുമോ. വിക്കിസോഫ്റ്റ്‌വയർ അതിനനുവദിക്കുമോ എന്ന് അറിയില്ല.--പ്രവീൺ:സംവാദം‍ 11:02, 12 ഡിസംബർ 2006 (UTC)[മറുപടി]
I also agree "നങ്കൂരത്തിനേക്കാളും ഇംഗ്ലീഷ് യൂആർ‌എല്ലിനേക്കാളുമെല്ലാം കുറുക്കുവഴിയാണ് നല്ലതെന്ന് എനിക്കു തോന്നുന്നു." -Bijee 13:19, 12 ഡിസംബർ 2006 (UTC)[മറുപടി]

ഞാൻ യോജിക്കുന്നില്ല. ഇതൊരു കുറുക്കു വഴിയാണ് എന്നും തോന്നുന്നില്ല. നമുക്കെന്താ സാഹിത്യ ദാരിദ്ര്യം നേരിട്ടുവോ. ചില മലയാളം ചലച്ചിത്ര ഗാനങ്ങൾ പോലെ ‘ പൈനപ്പിൾ പെണ്ണേ’ ‘ ഒ മൈ കടവുളേ’ (തമിഴ്) പേലേ തോന്നുന്നു. (ലിങ്കിൽ ക്ലിക്ക് ചെയ്താൽ പ്രൊഡൂസ് ആകുന്നത് ഇംഗ്ലീഷ് അഡ്രസ്സ് അല്ലേ!) അപ്പോൾ ആംഗലേയ വിലാസത്തിനായ് എന്നൊക്കെ ഉപയോഗിക്കാമല്ലോ. നങ്കൂരം എന്നത് നമ്മൾ അവിടെതന്നെ നിൽക്കാൻ ശ്രമിക്കുപോൾ ഇടേണ്ടതാണ്. --ചള്ളിയാൻ 11:45, 14 ഡിസംബർ 2006 (UTC)[മറുപടി]


ഞാനും ചള്ളിയനൊപ്പം. ഈ കുറുക്കുവഴി എന്ന പേര് എനിക്കും പീടിക്കുന്നില്ല.
ഒന്നും കുറുകുന്നും ഇല്ല. ഞെക്കിയാൽ പുതിയ പേജ് തുറക്കുകയോ വിലാസം മാറുകയോ ചെയ്യുന്നില്ല. അതിൽ ഞെക്കിയാൽ ലേഖനത്തിന്റെ ഇംഗ്ലീഷ് URL ബ്രൌസർ വിൻഡോയിൽ വരുന്ന ഒരു സംവിധാനം ഒരുക്കി കൂടെ. നമ്മുടെ IT/വിക്കി പുലികൾ ഉത്തരം പറയട്ടെ. --Shiju Alex 12:11, 14 ഡിസംബർ 2006 (UTC)[മറുപടി]
ഈ കുറുക്കുവഴിയിൽ ഞെക്കുമ്പോൾ ഒന്നും കുറുകുന്നതായി കാണുന്നീല്ലല്ലോ? വേറെ നല്ല പേര് കൊടുത്തു കൂടെ?--Shiju Alex

Featured X കുറുക്കുവഴി[തിരുത്തുക]

Featured, കുറുക്കുവഴിയുമായി ചെറിയ ഉടക്കിലാണ്. പരിഹരിക്കാൻ ശ്രമിച്ചെങ്കിലും സാധിച്ചില്ല. ആരെങ്കിലും പരിശോധിക്കാനും കുഴപ്പമുണ്ടെങ്കിൽ നേരേ ചൊവ്വേ നടത്താനും ശ്രമിക്കുമല്ലോ(ie 6-എന്നെ കൊന്നു, firefox 2 കുഴപ്പമില്ല). ഉദാ:മഹാഭാരതം--പ്രവീൺ:സംവാദം‍ 18:58, 19 ഡിസംബർ 2006 (UTC)[മറുപടി]

Please explain, I see no problem on IE 6 -Bijee 01:20, 29 ഡിസംബർ 2006 (UTC)[മറുപടി]

prettyurl റെഡ് ലിങ്ക് ഒഴിവാക്കിയതാണോ? ഇപ്പോൾ നിലവിലില്ലാത്ത താളുകളും നീലയായാണ് കാണിക്കുന്നത്. ഒന്നു പരിശോധിക്കുക. --സിദ്ധാർത്ഥൻ 16:01, 11 നവംബർ 2008 (UTC)[മറുപടി]

അത് പണ്ടുള്ള രീതിയിൽത്തന്നെയാണ് നല്ലതെന്ന് എനിക്ക് തോന്നുന്നു. കാരണം
1)റെഡ് ലിങ്ക് ആണെങ്കിൽ റീഡയറക്ട് ഇട്ടിട്ടില്ലെന്ന് മനസിലാക്കാം
2)ഇപ്പോഴത്തെ നിലയിൽ റീഡയറക്ട് ഉണ്ടാക്കനായി ലിങ്കിൽ ക്ലിക്കിയാൽ ഇതുപോലെയാണ് വരിക. മുമ്പ് നേരിട്ട് എഡിറ്റ് പേജിലേക്കാരുന്നു പോകുന്നത്
മാറ്റത്തിന് പ്രത്യേക ഉദ്ദേശം വല്ലതും ഉണ്ടെങ്കിൽ അങ്ങനെ തന്നെ കിടക്കട്ടെ :)--അഭി 16:10, 11 നവംബർ 2008 (UTC)[മറുപടി]
 ശരിയാക്കിയിട്ടുണ്ട്. ഉദ്ദേശിച്ചത് ഇതുവരെ നടന്നില്ലെങ്കിലും --സാദിക്ക്‌ ഖാലിദ്‌ 17:01, 11 നവംബർ 2008 (UTC)[മറുപടി]

പുതിയ രൂപം[തിരുത്തുക]

ഇതിന്റെ കോഡ് മാറ്റിയോ? പുതിയ മാറ്റത്തിൽ എല്ലായിടത്തും, “പ്രദർശിപ്പിക്കുക” എന്ന വരുന്നു. അതിൽ ക്ലിക്ക് ചെയ്താൽ മാത്രമേ ഇംഗ്ലീഷ് യു.ആർ.എൽ കാണാൻ പറ്റുന്നുള്ളു. അത് ലിങ്ക് ഉണ്ടായാലും ഇല്ലെങ്കിലും നീലയായി തന്നെ കാണിക്കുന്നു. --  Rameshng | Talk  07:37, 6 ജനുവരി 2009 (UTC)[മറുപടി]

അതെ "പ്രദർശിപ്പിക്കുക" എന്നതിന്റെ ആവശ്യമില്ല എന്ന തോന്നുന്നു, അതിന്റെ ഉള്ളടക്കം ഒരു ലിങ്ക് മാത്രമാണല്ലോ! --ജുനൈദ് 07:45, 6 ജനുവരി 2009 (UTC)[മറുപടി]

മാത്രമല്ല. സാധാരണ അതിന്റെ ഒരു റീ ഡയറക്ട് ഇല്ലെങ്കിൽ അത് ചുവപ്പൻ ആയിരിക്കും..ഉണ്ടെങ്കിൽ നീലയും.. ഇതിപ്പോ ഇരട്ടിപണിയായി. ചുവപ്പനോ, നീലയോ എന്ന് അറിയാനും പറ്റുന്നില്ല.. പ്രദർശിപ്പിക്കാൻ പോയി ക്ലീക്കുകയും വേണം. --  Rameshng | Talk  07:52, 6 ജനുവരി 2009 (UTC)[മറുപടി]

ഇല്ലാത്ത കണ്ണികൾ ചുവന്നു വരുന്ന വിധത്തിൽ മാറ്റിയിട്ടുണ്ട്. പ്രദർശിപ്പിക്കുക,മറയ്ക്കുക എന്നിവയ്ക്ക് പകരം ▼ (പ്രദർശിപ്പിക്കുക) ▲ (മറയ്ക്കുക) ഉപയോഗിക്കാമെന്ന് തോന്നുന്നു. --സാദിക്ക്‌ ഖാലിദ്‌ 10:03, 6 ജനുവരി 2009 (UTC)[മറുപടി]

ഈ ഫലകം അക്ഷാംശരേഖാംശങ്ങളുമായി ഉടക്കിലാണ്‌. കെ2 കണ്ട്നോക്കൂ --ജുനൈദ് (സം‌വാദം) 10:28, 6 ജനുവരി 2009 (UTC)[മറുപടി]


ഒളിപ്പിക്കുക എന്നതു മാറ്റി മറയ്ക്കുക എന്നാക്കുന്നതാവും നല്ലത്. അതെ പോലെ അക്ഷാംശരേഖാംശങ്ങളുമായി ഈ ഫലകത്തിനുള്ള ഉടക്ക് പരിഹരിക്കപ്പെടെണ്ടതാണു. ഇംഗ്ലീഷ് വിലാസം എന്നതിനു തൊട്ടു മുകളിലേക്ക് അതിന്റെ സ്ഥാനം ആക്കുന്നതാവും നല്ലത് എന്ന് എന്റെ അഭിപ്രായം. ഇപ്പോൾ ഏതാണ്ട് അങ്ങനെയൊക്കെയാണു. പക്ഷെ സൈറ്റ് നോട്ടീസ് ഓണായാൽ അക്ഷാംശരേഖാംശഫലകം മുകളിലേക്ക് മാറി സൈറ്റ് നോട്ടീസുമായി ഓവർ ലാപ്പ് ചെയ്യുന്നു. അങ്ങനെ സംഭവിക്കാതിരിക്കാൻ നോക്കണം.. --Shiju Alex|ഷിജു അലക്സ് 02:17, 7 ജനുവരി 2009 (UTC)[മറുപടി]

മുമ്പ് ഇംഗ്ലീഷ് വിലാസം കാണാൻ മാർഗ്ഗമില്ലായിരുന്നു, ഇപ്പോൾ അത് കാണാൻ കഴിയുമല്ലോ.. ഇതു റിവേർട്ട് ചെയ്യണോ??--പ്രവീൺ:സം‌വാദം 05:04, 7 ജനുവരി 2009 (UTC)[മറുപടി]


റിവേർട്ട് ചെയ്യുകയൊന്നും വേണ്ട. ഇനി ഇപ്പോ അക്ഷാംശരേഖാംശളും സൈറ്റ് നോട്ടീസുമായുള്ള ഉടക്ക് പരിഹരിച്ചാൽ മാത്രം മതി. ബാക്കിയൊക്കെ മിക്കവാറും ശരിയായി. --Shiju Alex|ഷിജു അലക്സ് 05:09, 7 ജനുവരി 2009 (UTC)[മറുപടി]

ഈ ഇംഗ്ലീഷ് വിലാസം എന്നതിൽ ക്ലീക്ക് ചെയ്യുമ്പോൾ ഈ ഫലകത്തിലേക്കാണ് പോകുന്നത്. പ്രദർശിപ്പിക്കാതെ തന്നെ ഇതിന്റെ “ഇംഗ്ലീഷ് വിലാസം” എന്ന പദത്തിൽ തന്നെ ക്ലിക്കിയാൽ അതിലേക്ക് പോവാൻ പറ്റിയാൽ നല്ലതായിരുന്നു. പിന്നെ ബാക്കിയുള്ള കാര്യങ്ങൾ ഒക്കെ നോക്കുമ്പോൾ ഇത് തന്നെ നല്ലത് എന്ന് തോന്നുന്നു. --  Rameshng | Talk  13:08, 7 ജനുവരി 2009 (UTC)[മറുപടി]

ഇംഗ്ലീഷ് വിലാസം എന്താണെന്ന് അറിയില്ലാത്തവർക്ക് അതിന്റെ ഉപയോഗം എന്താണെന്നറിയാൻ ഫലകത്തിന്റെ കൂടെയുള്ള ഡോക്യുമെന്റേഷൻ സഹായിക്കും എന്ന നിലയിലാണങ്ങിനെ ചെയ്തിരിക്കുന്നത്, പോരാതെ ഇംഗ്ലീഷ് വിലാസത്തേൽ ഞെക്കിയാൽ കാണാനായി സ്ക്രിപ്റ്റ് എഴുതേണ്ടിയും വരും ;-)--പ്രവീൺ:സം‌വാദം 06:47, 8 ജനുവരി 2009 (UTC)[മറുപടി]

പ്രദർശിപ്പിക്കുക..[തിരുത്തുക]

ഈ പ്രദർശിപ്പിക്കുക എന്നത് മാറ്റാമോ? പ്രത്യേകിച്ച് ഒരു ഗുണവുമില്ല. വെറുതെ രണ്ട് പ്രാവശ്യം ക്ലിക്കേണ്ടി വരും.. മൌസിന്റെ ഉപയോഗം കുറക്കാൻ ശ്രമിക്കുന്നവർക്ക് കൂടുതൽ അലോസരമുണ്ടാക്കുന്ന ഒരു സംഭവമാണ്. ഒരു അപേക്ഷയാണ്. ബാക്കി സ്റ്റൈൽ എല്ലാം സൂപ്പർ തന്നെ. വിലാസം നേരിട്ട് അവിടെ കാണിക്കാൻ പറ്റുമോ? --  Rameshng | Talk  14:09, 14 ജനുവരി 2009 (UTC)[മറുപടി]

പ്രദർശിപ്പിക്കുക വേണം. അല്ലാതെ എങ്ങനെയാണു വിലാസം കാണിക്കുക? ഒരു പ്രാവശ്യമേ അതിൽ ഞെക്കേണ്ട ആവശ്യമുള്ളല്ലോ. അതിൽ ഞെക്കുമ്പോൾ വിലാസം പ്രദർശിപ്പിക്കപ്പെടുകയും ചെയ്യും. വിലാസം നേരിട്ടു കാണിക്കുന്നതു വലിയ വിലാസങ്ങൾക്ക് പ്രശ്നമാണ്‌. അതിനാൽ നിലവിലുള്ള പോലെ തന്നെയാണ്‌ നല്ലത്.

അതേ പോലെ ഈ ഫലകത്തിൽ ഇനി മുതൽ നടത്തുന്ന മാറ്റങ്ങൾ ചർച്ചയിലൂടെ വേണം. മലയാളം വിക്കിപീഡിയയിൽ ഏറ്റവും കൂറ്റുതൽ ഉപയോഗിക്കപ്പെടുന്ന ഫലകം ആണ്‌ ഇത്. അതിനാൽ ഇതിൽ നടത്തുന്ന പരീക്ഷണങ്ങൾ വിക്കിയിലെ മിക്കവാറും ലേഖനങ്ങളെ ബാധിക്കും. ഇപ്പോൾ തന്നെ വലതു ഭാഗത്തു നിന്നുള്ള സ്പേസ്, ലിജോ അഡ്ജസ്റ്റ് ചെയതപ്പോ എല്ലാ തിരഞ്ഞെടുത്ത ലേഖനങ്ങളേയും അതു ബാധിച്ചു. ഇതിൽ വരുത്തുന്ന മാറ്റങ്ങൾ ഏതൊക്കെ ലേഖനഗ്ങളെ ഏതൊക്കെ തരത്തിലാണു ബാധിക്കുക എന്നതു പറയാൻ പറ്റില്ല. അതിനാൽ ഓരോ മാറ്റവും ശ്രദ്ധയോടെ വേണം. ഇപ്പോഴും അക്ഷാംശം രേഖാംശവുമായി ഈ ഫലകത്തിനുള്ള പ്രശ്നം പരിഹരിക്കാൻ സാധിച്ചിട്ടും ഇല്ല. --Shiju Alex|ഷിജു അലക്സ് 16:09, 15 ജനുവരി 2009 (UTC)[മറുപടി]

അക്ഷാശം രേഖാംശം ഈ ഫലകത്തിന്റെ തൊട്ടുമുകളിൽ കിടക്കുന്ന വിധത്തിൽ ഫിക്സ് ചെയ്തേക്കട്ടെ?--പ്രവീൺ:സം‌വാദം 08:45, 16 ജനുവരി 2009 (UTC)[മറുപടി]

അങ്ങനെ ചെയ്ത് ഹ്യൂസ്റ്റൺ (ടെക്സസ്) എന്ന താളിൽ ശരിക്കു വരുന്നുണ്ടോ എന്ന് നോക്കൂ. --Shiju Alex|ഷിജു അലക്സ് 09:13, 16 ജനുവരി 2009 (UTC)[മറുപടി]

മുമ്പ് ഉണ്ടായിരുന്നതിന് എന്ത് പ്രശ്നം കൊണ്ടാണ് മാറ്റിയത്? അതിൽ ഇംഗ്ലീഷ് വിലാ‍സം എന്നതിൽ ക്ലിക്ക് ചെയ്താൽ ആ വിലാസം കിട്ടുമായിരുന്നല്ലോ.. ഇത് ഇപ്പോൾ രണ്ട് പ്രാവശ്യം ക്ലിക്ക് ചെയ്യണമല്ലോ..പ്രദർശിപ്പിക്കുക എന്നത് വേണ്ട എന്ന് തന്നെയാണ് അഭിപ്രായം --  Rameshng | Talk  05:12, 17 ജനുവരി 2009 (UTC)[മറുപടി]
മുമ്പ് ഇതെന്താണ്‌ സാധനം എന്ന് പിടികിട്ടില്ലായിരുന്നു, ഇപ്പോൾ ഇതിന്റെ ഡോക്യുമെന്റേഷൻ താരതമ്യേന അപ്രസക്തമായി, ലിങ്ക് കാണാൻ ഒരു ലൂപ്പ് കമ്പ്ലീറ്റ് ചെയ്യണ്ട. അതു തന്നെ ഗുണം--പ്രവീൺ:സം‌വാദം 11:41, 17 ജനുവരി 2009 (UTC)[മറുപടി]

ഇംഗ്ലീഷ് വിലാസം എന്നതിൽ കൂടെ ലേഖനത്തിന്റെ ലിങ്ക് തന്നെ കൊടുത്താൽ രമേശ് പറയുന്ന പ്രശ്നം തീരും. ഡോക്കുമെന്റേഷനിലേക്കുള്ള കണ്ണി പണ്ടുള്ള പോലെ ഒരു ? ചിഹ്നം ഇട്ട് കണ്ണി ചേർത്താൽ മതി. അപ്പോൾ ഞെക്കി കാണെണ്ടവർക്ക് ഞെക്കി കാണാം. നേരിട്ടു കാണെണ്ടവർക്ക് "പ്രദർശിപ്പിക്കുക" ഞെക്കിയും കാണാം. --Shiju Alex|ഷിജു അലക്സ് 04:33, 19 ജനുവരി 2009 (UTC)[മറുപടി]

അതെ .. അങ്ങിനെ ആയാലും മതി. ഇത് ഞാൻ ആദ്യം ചോദിച്ചതാണ്. പക്ഷേ, ഇപ്പോൾ ഇംഗ്ലീഷ് വിലാസം എന്നതിൽ ഞെക്കിയാൽ ഫലകത്തിലേക്കാണ് പോകുന്നത്. അതിന്റെ ആവശ്യമില്ല എന്ന് തോന്നുന്നു. --  Rameshng | Talk  05:53, 19 ജനുവരി 2009 (UTC)[മറുപടി]

രമേഷ്, ഷിജു എന്നിവർ പറഞ്ഞപോലെ ചെയ്തിട്ടുണ്ട് --സാദിക്ക്‌ ഖാലിദ്‌ 07:05, 19 ജനുവരി 2009 (UTC)[മറുപടി]

നന്നായി, ഇപ്പോൾ എല്ലാ കാര്യങ്ങളേയും തൃപ്തിപ്പെടുത്തുന്നുണ്ട്, ഇനി വല്ല ഉടക്കുകളും നിലവിലുണ്ടെങ്കിൽ പരിഹരിച്ചാൽ മതി --ജുനൈദ് (സം‌വാദം) 08:13, 19 ജനുവരി 2009 (UTC)[മറുപടി]
float കലക്കി.. സാദിക്ക് ഭായി, പ്രവീൺ ഭായി.. അടിപൊളി.. നന്നായിട്ടുണ്ട്. ഇപ്പോ കുഴപ്പമില്ല. --  Rameshng | Talk  10:01, 19 ജനുവരി 2009 (UTC)[മറുപടി]

അക്ഷാംശ രേഖാംശ പ്രശ്നം[തിരുത്തുക]

ഇപ്പോഴും അക്ഷാംശവും രേഖാംശവും തമ്മിലുള്ള ഉടക്ക് മാറിയിട്ടില്ലല്ലോ ഡെൽഹി, ഹ്യൂസ്റ്റൺ (ടെക്സസ്), കെ2 എന്നീ താളുകളിൽ നോക്കൂ.. --  Rameshng | Talk  14:32, 20 ജനുവരി 2009 (UTC)[മറുപടി]

ഡെൽഹി, കെ2 എന്നീ താളുകളിൽ ഫലകം:Infobox Indian Jurisdiction എന്ന ഫലകത്തിൽ നിന്നും ഫലകം:Coord എന്ന ഫലകം വഴി വരുന്ന display=title എന്ന ഭാഗമാണ് അക്ഷാംശവും രേഖാംശവും താളിന്റെ മുകളിൽ വരുത്തുന്നത്. ഇതേ കാര്യം തന്നെ display=inline വഴി ഇൻഫോബോക്സിലും കാണിക്കുന്നുണ്ട്. ഇങ്ങനെ രണ്ടിടങ്ങളിൽ അക്ഷാംശവും രേഖാംശവും കാണിക്കേണ്ടതുണ്ടോ? ഹ്യൂസ്റ്റൺ (ടെക്സസ്) എന്ന താളിൽ ഫലകം:Geolinks-US-cityscale എന്ന ഫലകത്തിൽ നിന്നാണ് അക്ഷാംശവും രേഖാംശവും കാണിക്കുന്നത്, മറ്റൊരു താളിലും ഈ ഫലകം ഉപയോഗിച്ചതായി കാണുന്നില്ല --സാദിക്ക്‌ ഖാലിദ്‌ 16:56, 20 ജനുവരി 2009 (UTC)[മറുപടി]

ഫലകം:Geolinks-US-cityscale യുടെ സേവനം ഇംഗ്ലീഷ് വിക്കിയിൽ അവസാനിപ്പിച്ചു. ഇപ്പോൾ ഫലകം:Coord ആണവിടെ ഉപയൊഗിക്കുന്നത്. നമ്മളും എല്ലായിടത്തും ഫലകം:Coord തന്നെ വേണം ഉപയോഗിക്കാൻ. അതിനാൽ Geolinks-US-cityscale എന്ന ഫലകം, Coord ലേക്ക് റീഡയറക്ട് ചെയ്തിട്ടുണ്ട്. പക്ഷെ Infobox Indian Jurisdiction-ൽ ചില തിരുത്തലുകൾ നടത്തിയിട്ടും ഡെൽഹിയിൽ കാണുന്ന Coordinates മലയാളം ആവുന്നില്ല. ആ ഫലകം കുറച്ചു കൂടി കോമ്പ്ലക്സാണെന്നു തോന്നുന്നു.

ഇതുമായി നേരിട്ടു ബന്ധമില്ലെങ്കിലും ഒരു ചെറിയ വിഷയം കൂടി. ഇതേ പോലുള്ള പ്രശ്നം ഉണ്ടാവുമ്പോൾ പെട്ടെന്നുള്ള പ്രശ്നപരിഹാരത്തിനു വേണ്ടിയാണു സങ്കീർണ്ണ ഫലകങ്ങളുടെ തലക്കെട്ടിനു ഇംഗ്ലീഷിലുള്ള അതെ പേര് ഉപയോഗിക്കണം എന്ന് ഞാൻ പണ്ടു മുതലേ ആവശ്യപ്പെടുന്നത്. എന്തേലും റിസേർച്ച് ചെയ്യണമെങ്കിൽ നമ്മൾക്ക് അവിടെ തന്നെ പോകണം. പക്ഷെ ഇവിടെ ഭാഷാസ്നേഹം മൂത്ത് ഫലകത്തിന്റെ പേരു തന്നെ മലയാളത്തിലാക്കിയാൽ എന്തു ഊഹത്തിലാണു അവിടെ പോയി തിരയുക. പല ഇൻഫോ ബോക്സ് ഫലകങ്ങളുടേയും തലക്കെട്ട് മലയാളം ആണെന്നു കാണുന്നു. ഇവിടെ സ്വന്തം നിർമ്മിച്ച ഫലകം ഒന്നും അല്ല. അവിടെ നിന്നുള്ള കോപ്പി പേസ്റ്റ് തന്നെ. തലക്കെട്ട് മാത്രം മലയാളം. ഇതൊക്കെ വിക്കി വളരുമ്പോൾ കൂടുതൽ പ്രശ്നങ്ങളേ ഉണ്ടാക്കൂ. പല ഫലകങ്ങളും റീഡയറക്ട് ചെയ്യുകയോ മേർജ് ചെയ്യുകയോ ഒക്കെ ചെയ്യേണ്ടി വരും. ചില ഫലകങ്ങളുടെ കാര്യത്തിൽ അതൊന്നും നടക്കാത്ത സ്ഥിതിയാണിപ്പോൾ. --Shiju Alex|ഷിജു അലക്സ് 18:09, 20 ജനുവരി 2009 (UTC)[മറുപടി]

ദില്ലി താൾ ശരിയാക്കിയിട്ടുണ്ട്. എളുപ്പത്തിൽ മനസ്സിലാക്കാൻ എല്ലാ ഫലകങ്ങളുടെയും പേരുംഅവയെ പറ്റിയുള്ള വിവരണങ്ങളും മലയാളത്തിൽ വേണമെന്നാണ് എന്റെ അഭിപ്രായം. സമാനമായ ഇംഗ്ലീഷ് ഭാഷാ ഫലകം കണ്ടെത്താൻ ആവശ്യമായ ഇന്റെർവിക്കി കണ്ണികൾ നൽകുകയാണ് വേണ്ടത്. ഇംഗ്ലീഷിൽ തലക്കെട്ട് നൽകുക എന്നത് ശരിയായ രീതിയല്ലെന്ന് തോന്നുന്നു. --സാദിക്ക്‌ ഖാലിദ്‌ 06:36, 21 ജനുവരി 2009 (UTC)[മറുപടി]

മീഡിയവിക്കി:Monobook.cssൽ #coordinatesൽ top: 3.7em; എന്നതിനു പകരം margin-top:-60px; കൊടുത്തപ്പോൾ എന്റെ വിക്കിയിൽ പ്രശ്നം പരിഹരിക്കപ്പെട്ടു. പക്ഷേ coord എവിടേ വേണമെങ്കിലും ഡിസ്പ്ലേ ചെയ്യിക്കാവുന്ന ഫലകമാണെങ്കിൽ അതു പ്രശ്നമാകും. കോഓര്ഡ് താളിലാദ്യം തന്നെ കൊടുക്കേണ്ടിയും വരും. ആ ഫലകം ഉപയോഗിച്ചു പരിചയിച്ചിട്ടുള്ള ആരെങ്കിലും അതിന്റെ പ്രയോഗത്തെക്കുറിച്ച് ഒരു കുറിപ്പിടാമോ--പ്രവീൺ:സം‌വാദം 12:06, 21 ജനുവരി 2009 (UTC)[മറുപടി]

പുതിയ സ്കിന്നിലെ പ്രശ്നം[തിരുത്തുക]

മീഡിയവിക്കിയുടെ പുതിയ സ്ക്കിന്നിൽ (Vector 2022) പ്രെറ്റിയുആർഎൽ കാണിക്കുന്ന സ്ഥാനം പ്രശ്നമാണ്. ഇത് വലതുവശത്തുള്ള ലിങ്കുകളുടെ മുകളിൽ കാണിക്കുന്നു. ഭാവിയിൽ പുതിയ സ്കിൻ സ്വതേയുള്ള സ്കിന്നായി വന്നാൽ ഈ പ്രശ്നം എല്ലാ താളുകളെയും ബാധിക്കും. രൺജിത്ത് സിജി {Ranjithsiji} 15:14, 6 ജൂലൈ 2022 (UTC)[മറുപടി]

"https://ml.wikipedia.org/w/index.php?title=ഫലകത്തിന്റെ_സംവാദം:Prettyurl&oldid=3755651" എന്ന താളിൽനിന്ന് ശേഖരിച്ചത്