ടാർസിയർ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(Tarsier എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

ടാർസിയർ[1]
Temporal range: 45–0 Ma Late Eocene to സമീപസ്ഥം
ഫിലിപ്പീൻസിൽ കാണപ്പെടുന്ന ടാർസിയർ (ടാർസിയസ് സിറിച്ച്ട്ട)
ശാസ്ത്രീയ വർഗ്ഗീകരണം
കിങ്ഡം:
Phylum:
Class:
Order:
Suborder:
Infraorder:
Tarsiiformes

Gregory, 1915
Family:
Tarsiidae

Gray, 1825
Genus:
Tarsius

Storr, 1780
Type species
Tarsius tarsier
Erxleben, 1777
Species

Tarsius syrichta
Tarsius bancanus
Tarsius tarsier
Tarsius dentatus
Tarsius lariang
Tarsius pelengensis
Tarsius sangirensis
Tarsius tumpara
Tarsius pumilus

Synonyms
  • Cephalopachus Swainson, 1835
  • Hypsicebus Lesson, 1840
  • Macrotarsus Link, 1795
  • Rabienus Gray, 1821

പ്രൈമേറ്റ് സസ്തനി ഗോത്രത്തിന്റെ ഉപഗോത്രമായ ടാർസിയോയിഡിയയിലെ ഏക ജീനസ്സാണ് ടാർസിയർ. ഹാപ്ലൊരൈൻ പ്രൈമേറ്റ്കളിൽപ്പെടുന്ന റ്റാസിഡേ കുടുംബത്തിൽപ്പെടുന്ന ഒരു ജനുസ്സാണ് ടാർസിയറുകളുടേത്. കാഴ്ചയിൽ തേവാങ്കുകളെ അനുസ്മരിപ്പിക്കുമെങ്കിലും വർഗ്ഗവിഭജനവിജ്ഞാനീയം അനുസരിച്ച് ഇവ തമ്മിൽ ബന്ധമില്ല. തെക്കനേഷ്യയിൽ മാത്രമേ ഇവ ഇപ്പോൾ കാണപ്പെടുന്നുള്ളൂ. സെലിബസിലും സമീപ ദ്വീപസമൂഹങ്ങളിലും കാണപ്പെടുന്ന ടാർസിയസ് സ്പെക്ട്രം ഫിലിപ്പീൻസിൽ കാണപ്പെടുന്ന ടാർസിയസ് സിറിച്ച്ട്ട, സുമാത്ര, ജാവ എന്നിവിടങ്ങളിൽ കാണപ്പെടുന്ന ടാർസിയസ് ബൻകാനസ് തുടങ്ങി ഒമ്പത് സ്പീഷീസുകൾ ഈ ജീനസ്സിൽ ഉണ്ട്.

മഡഗാസ്കർ കാട്ടുകുരങ്ങിനമായ ലീമെറിനും പരിണാമപരമായി ഉയർന്നയിനം കുരങ്ങുകൾക്കും ഇടയിലായാണ് ഇവയുടെ സ്ഥാനം. എങ്കിലും ഏറെ ബന്ധം ലീമെറുകളോടാണുതാനും. ഫിലിപ്പീൻസ്, ബോർണിയോ, സുമാത്ര, സെലിബസ് എന്നിവിടങ്ങളിലെ മഴക്കാടുകൾ, മുളങ്കാടുകൾ, താഴ്ന്ന പ്രദേശങ്ങളിലെ ചെറു വനങ്ങൾ എന്നിവിടങ്ങളിലാണ് ടാർസിയറുകൾ കാണപ്പെടുന്നത്.

ശരീരഘടന[തിരുത്തുക]

മരം കയറുന്ന ടാർസിയർ

സാധാരണ എലിയുടെ വലിപ്പമുള്ള ടാർസിയറുകളുടെ ശരീരത്തിന് ചാരനിറമാണ്. 8-16 സെന്റിമീറ്ററോളം നീളം വരും, ഭാരം 80-165 ഗ്രാമും. 135-275 മി. മീറ്ററോളം നീളമുള്ള വാൽ വളയ്ക്കാൻ കഴിയാത്തതും രോമരഹിതവുമാണ്. ഉരുണ്ടതലയും പരന്നമുഖവും മുന്നോട്ടുതള്ളി നിൽക്കുന്ന വലിയ കണ്ണും ചെവിയും ഇവയുടെ പ്രത്യേകതകളാണ്. തല 180ഡിഗ്രി വരെ പിന്നിലേക്കു തിരിക്കാൻ കഴിയും. ഇവയുടെ തലയോട്, ദന്തനിര, ചുണ്ട്, മൂക്ക് എന്നിവ കുരങ്ങിന്റേതിനു സമമാണ്. ശരീരരോമങ്ങൾ ചെറുതും കട്ടികൂടിയതും സിൽക്കുപോലെ മൃദുവുമാണ്. ചെവിയിൽ രോമങ്ങൾ കാണാറില്ല. മുൻകാലുകളെക്കാൾ നീളം പിൻകാലുകൾക്കുണ്ട്. കണങ്കാലസ്ഥികളുടെ നീളക്കൂടുതലാണ് ഇതിനു കാരണം. ഇവയ്ക്ക് ടാർസിയർ എന്ന പേരു ലഭിച്ചതും ഇക്കാരണത്താലാണ്. വിരലുകളിൽ പരന്ന നഖങ്ങളും മരങ്ങളിൽ ഒട്ടിപ്പിടിച്ചിരിക്കാൻ സഹായിക്കുന്ന മൃദുവായ പാഡുകളുമുണ്ട്. പിൻകാലുകൾക്ക് നീളം കൂടുതലായതിനാൽ ഏതാണ്ട് ഒന്നരമീറ്ററോളം ദൂരത്തിൽ മരങ്ങളിൽ ചാടി സഞ്ചരിക്കാനിവയ്ക്കു കഴിയും. തവള ചാടുന്നതുപോലെ ചാടിച്ചാടിയാണ് ഇവ തറയിൽ സഞ്ചരിക്കുന്നത്.

ഭക്ഷണം[തിരുത്തുക]

രാത്രീഞ്ചരരായ ഇവ ഇരതേടുന്നതും രാത്രികാലങ്ങളിലാണ്. ചെറുപ്രാണികൾ, എട്ടുകാലികൾ, പല്ലിപോലുള്ള ഇഴജന്തുക്കൾ തുടങ്ങിയവയാണ് ഇവയുടെ പ്രധാന ആഹാരം.

പ്രജനനം[തിരുത്തുക]

ഒറ്റയായോ ഇണകളായോ സഞ്ചരിക്കുന്നു. മൂന്നോ നാലോ അംഗങ്ങൾ ചേർന്ന ചെറുകൂട്ടങ്ങളായും ഇവയെ കാണാറുണ്ട്. ഗർഭകാലം ആറു മാസമാണ്. ഒരു പ്രസവത്തിൽ ഒരു കുഞ്ഞു മാത്രമേ ഉണ്ടാവൂ. ഇവ 12 വർഷത്തോളം ജീവിച്ചിരിക്കുന്നതായി കണക്കാക്കപ്പെടുന്നു.

അവലംബം[തിരുത്തുക]

  1. Groves, C. (2005 നവംബർ 16). Wilson, D. E., and Reeder, D. M. (eds) (ed.). Mammal Species of the World (3rd edition ed.). Johns Hopkins University Press. pp. 127–128. ISBN 0-801-88221-4. {{cite book}}: |edition= has extra text (help); |editor= has generic name (help); Check date values in: |date= (help)CS1 maint: multiple names: editors list (link)
കടപ്പാട്: കേരള സർക്കാർ ഗ്നൂ സ്വതന്ത്ര പ്രസിദ്ധീകരണാനുമതി പ്രകാരം ഓൺലൈനിൽ പ്രസിദ്ധീകരിച്ച മലയാളം സർ‌വ്വവിജ്ഞാനകോശത്തിലെ ടാർസിയർ എന്ന ലേഖനത്തിന്റെ ഉള്ളടക്കം ഈ ലേഖനത്തിൽ ഉപയോഗിക്കുന്നുണ്ട്. വിക്കിപീഡിയയിലേക്ക് പകർത്തിയതിന് ശേഷം പ്രസ്തുത ഉള്ളടക്കത്തിന് സാരമായ മാറ്റങ്ങൾ വന്നിട്ടുണ്ടാകാം.
"https://ml.wikipedia.org/w/index.php?title=ടാർസിയർ&oldid=3864974" എന്ന താളിൽനിന്ന് ശേഖരിച്ചത്