ടാൻടലൈറ്റ്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(Tantalite എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)


ടാൻടലൈറ്റ്
Tantalite, Pilbara district, Australia
General
CategoryOxide minerals
Formula
(repeating unit)
(Fe,Mn)(Ta,Nb)2O6
Strunz classification04.DB.35
Identification
നിറംDark black, iron-black to dark brown, reddish brow
Crystal systemOrthorhombic
CleavageGood in one direction
FractureSubconchoidal
മോസ് സ്കെയിൽ കാഠിന്യം6-6.5
LusterSubmetallic to almost resinous
StreakBrownish-red to black
Specific gravity8.0+
അവലംബം[1][2]

ടാൻടലത്തിന്റെ മുഖ്യ അയിരാണ് ടാൻടലൈറ്റ്. രാസസംഘടനം: (Fe, Mn) (Ta2 Nb)2 O6, നൂറു ശതമാനവും ശുദ്ധമായ ടാൻടലൈറ്റ് വിരളമാണ്. ഇരുമ്പും മാങ്ഗനീസുമാണ് പ്രധാന മാലിന്യങ്ങൾ. ചുരുക്കത്തിൽ ഇരുമ്പ്, മാങ്ഗനീസ്, ടാൻടലം എന്നിവയുടെ ഓക്സൈഡാണ് ടാൻടലൈറ്റ്. ടാൻടലത്തിനു പകരം കുളംബിയം (നിയോബിയം) ആദേശം ചെയ്യപ്പെടുകയും കുളംബൈറ്റിൽ [(Fe,Mn) Cb2O6] അവസാനിക്കുന്ന ഒരു സമരൂപിശ്രേണി രൂപംകൊള്ളുകയും ചെയ്യുന്നു.

ഓർതോറോംബിക് ക്രിസ്റ്റൽ വ്യൂഹത്തിൽ വളരെ ചെറിയ പ്രിസ്മീയ പരലുകളായി ക്രിസ്റ്റലീകരിക്കപ്പെടുന്ന ടാൻടലൈറ്റിന് കറുപ്പുനിറമാണ്.

മാഗനൊടാൻടലൈറ്റ് ബ്രസീലിൽ നിന്ന്

ഭൗതിക ഗുണങ്ങൾ[തിരുത്തുക]

  • വിദളനം: പിനകോയ്ഡ്
  • കാഠിന്യം, 6; ആ.ഘ: 7.95
  • ദ്യൂതി: ഉപലോഹിതം

എന്നിവയാണ് മുഖ്യ ഭൗതിക ഗുണങ്ങൾ.

പ്രധാന ഉപസ്ഥിതി[തിരുത്തുക]

ഗ്രാനൈറ്റ് പെഗ്മറ്റൈറ്റ് ശിലകളിലാണ് പ്രധാനമായും ടാൻടലൈറ്റിന്റെ ഉപസ്ഥിതി. ഇവിടെ ഒരു അപക്ഷയ ഖനിജമായാണ് ടാൻടലൈറ്റ് കാണപ്പെടുന്നത്.

പ്രധാന ഉത്പാദനരാജ്യങ്ങൾ[തിരുത്തുക]

ലോകത്തെ പ്രധാന ടാൻടലൈറ്റ് ഉത്പാദനരാജ്യങ്ങൾ കോങ്ഗോയും നൈജീരിയയുമാണ്.

അവലംബം[തിരുത്തുക]

  1. "TANTALITE (Iron Manganese Tantalum Niobium Oxide)". Galleries.com. Retrieved 2011-10-25.
  2. Tantalite. Mindat.org (2011-09-07). Retrieved on 2011-10-30.

പുറംകണ്ണികൾ[തിരുത്തുക]

കടപ്പാട്: കേരള സർക്കാർ ഗ്നൂ സ്വതന്ത്ര പ്രസിദ്ധീകരണാനുമതി പ്രകാരം ഓൺലൈനിൽ പ്രസിദ്ധീകരിച്ച മലയാളം സർ‌വ്വവിജ്ഞാനകോശത്തിലെ ടാൻടലൈറ്റ് എന്ന ലേഖനത്തിന്റെ ഉള്ളടക്കം ഈ ലേഖനത്തിൽ ഉപയോഗിക്കുന്നുണ്ട്. വിക്കിപീഡിയയിലേക്ക് പകർത്തിയതിന് ശേഷം പ്രസ്തുത ഉള്ളടക്കത്തിന് സാരമായ മാറ്റങ്ങൾ വന്നിട്ടുണ്ടാകാം.
"https://ml.wikipedia.org/w/index.php?title=ടാൻടലൈറ്റ്&oldid=3632698" എന്ന താളിൽനിന്ന് ശേഖരിച്ചത്