ടി.എൻ. ഗോപിനാഥൻ നായർ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(T.N. Gopinathan Nair എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
ടി.എൻ. ഗോപിനാഥൻ നായർ
ജനനം(1918-04-24)24 ഏപ്രിൽ 1918
മരണം24 മേയ് 1999(1999-05-24) (പ്രായം 81)
കേരളം
കലാലയം
തൊഴിൽനാടകകൃത്ത്, നോവലിസ്റ്റ്, കവി, തിരക്കഥാകൃത്ത്
അറിയപ്പെടുന്ന കൃതി
  • Vidhiyo Vidhi
  • Akavum Ouravum
  • Janadrohi
  • Ente Mini
ജീവിതപങ്കാളി(കൾ)സൌദാമിനി
കുട്ടികൾTwo sons and a daughter
മാതാപിതാക്ക(ൾ)
  • പി.കെ. നാരായണപിള്ള
  • പാറുക്കുട്ടി അമ്മ
പുരസ്കാരങ്ങൾ1979 Kerala Sahitya Akademi Award for Drama

കവിയും സാഹിത്യകാരനുമായിരുന്ന ടി.എൻ. ഗോപിനാഥൻ നായർ 1918 ഏപ്രിൽ 27-ന് തിരുവനന്തപുരത്താണ് ജനിച്ചത്. ഇദ്ദേഹം 1958 മുതൽ 1978 വരെ ആൾ ഇന്ത്യ റേഡിയോയിലെ നാടകനിർമാതാവായി ജോലി ചെയ്തിട്ടുണ്ട്[1]. മലയാളി ദിനപത്രം, ചിത്ര ആഴ്ച്ചപ്പതിപ്പ്, സഖി ആഴ്ച്ചപ്പതിപ്പ്, എന്നീ പ്രസിദ്ധീകരണങ്ങളുടെ എഡിറ്ററായിരുന്നു. [1] 'അനിയത്തി', 'സി.ഐ.ഡി.' തുടങ്ങിയ ചിത്രങ്ങൾക്ക് കഥയും തിരക്കഥയും സംഭാഷണവുമൊരുക്കിയിട്ടുണ്ട് [2]. സാഹിത്യപഞ്ചാനനൻ പി.കെ. നാരായണപിള്ളയുടെ പുത്രനാണ്.[3] പ്രമുഖ കവി കുറ്റിപ്പുറത്ത് കേശവൻ നായരുടെ മകൾ സൗദാമിനിയമ്മയായിരുന്നു അദ്ദേഹത്തിന്റെ ഭാര്യ. പ്രമുഖ ചലച്ചിത്രനടൻ രവി വള്ളത്തോൾ മകനാണ്.

കൃതികൾ[തിരുത്തുക]

  • അകവും പുറവും
  • മൃഗം
  • വൈതരണി
  • പരീക്ഷ
  • രണ്ടു ജന്മം
  • ഇടവേള

നാടകങ്ങൾ[തിരുത്തുക]

കവിതകൾ[തിരുത്തുക]

  • മുകുളാഞ്ചലി
  • തിലകം

ജീവചരിത്രം[തിരുത്തുക]

  • എന്റെ മിനി

പുരസ്കാരങ്ങൾ[തിരുത്തുക]

സാക്ഷി എന്ന കൃതിക്ക് 1979-ൽ നാടകരചനയ്ക്കുള്ള കേരള സാഹിത്യ അക്കാദമി പുരസ്കാരം ലഭിച്ചിട്ടുണ്ട് [4][1]. പി.കെ വിക്രമൻ നായർ ട്രോഫി, സ്വാതി തിരുന്നാൾ സംഗീത സഭ ഡ്രാമ അവാർഡ് എന്നിവ ലഭിച്ചിട്ടുണ്ട്. ഇദ്ദേഹത്തിന് കേരള സംഗീത നാടക അക്കാദമി ഫെലോഷിപ്പ് ലഭിക്കുകയുണ്ടായി. [1]

അവലംബം[തിരുത്തുക]

  1. 1.0 1.1 1.2 1.3 കേരള സാഹിത്യ അക്കാദമി പുരസ്കാരം ലഭിച്ച നാടകങ്ങൾ.
  2. http://www.m3db.com/node/26829[പ്രവർത്തിക്കാത്ത കണ്ണി]
  3. [https://web.archive.org/web/20160214131213/http://www.puzha.com/malayalam/bookstore/cgi-bin/author-detail.cgi?code=4105 Archived 2016-02-14 at the Wayback Machine. പുഴ.കോം
  4. "ആർക്കൈവ് പകർപ്പ്". Archived from the original on 2012-08-09. Retrieved 2012-07-27.
"https://ml.wikipedia.org/w/index.php?title=ടി.എൻ._ഗോപിനാഥൻ_നായർ&oldid=3632762" എന്ന താളിൽനിന്ന് ശേഖരിച്ചത്