സ്വപ്നാടനം (ചലച്ചിത്രം)

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(Swapnadanam എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
സ്വപ്നാടനം
സ്വപ്നാടനം എന്ന ചലച്ചിത്രത്തിൽ നിന്ന്
സംവിധാനംകെ.ജി. ജോർജ്ജ്
നിർമ്മാണംടി. മുഹമ്മദ് ബാപ്പു
രചനകെ.ജി. ജോർജ്ജ്,
പമ്മൻ
കഥപലായനം by പ്രൊഫ.ഇ മുഹമ്മദ് (സൈക്കൊ മുഹമ്മദ്)[1]
അഭിനേതാക്കൾറാണി ചന്ദ്ര,
ഡോ: മോഹൻദാസ്,
എം.ജി. സോമൻ,
മല്ലിക,
പി.കെ. വേണുക്കുട്ടൻ നായർ
സംഗീതംഭാസ്കർ ചന്ദവർക്കർ
ഛായാഗ്രഹണംരാമചന്ദ്ര ബാബു
സ്റ്റുഡിയോകേരള ഫിലിം ചേമ്പർ ഓഫ് കോമേഴ്സ്
റിലീസിങ് തീയതി1976
രാജ്യം ഇന്ത്യ
ഭാഷമലയാളം

കെ.ജി. ജോർജ്ജ് സംവിധാനം ചെയ്ത് 1975-ൽ പുറത്തിറങ്ങിയ ഒരു ബ്ലാക്ക് ആന്റ് വൈറ്റ് മലയാളചലച്ചിത്രമാണ് സ്വപ്നാടനം. കെ.ജി. ജോർജ്ജ് ആദ്യമായി സംവിധാനം ചെയ്ത ഈ ചിത്രത്തിൽ റാണി ചന്ദ്ര, ഡോ: മോഹൻദാസ്, എം.ജി. സോമൻ, മല്ലിക, പി.കെ. വേണുക്കുട്ടൻ നായർ എന്നിവർ അഭിനയിച്ചിരിക്കുന്നു. സാമ്പ്രദായിക രീതികളിൽ നിന്നു് വ്യത്യസ്തമായ സംവിധാന ശൈലി സ്വീകരിച്ചിട്ടു കൂടി ഈ ചിത്രം സാമ്പത്തികമായി വിജയമായിരുന്നു. നിരൂപക പ്രശംസ പിടിച്ചു പറ്റിയ ഈ ചിത്രം മികച്ച ചിത്രത്തിനുള്ള കേരള സർക്കാർ ചലച്ചിത്രപുരസ്കാരവും, മികച്ച മലയാളചലച്ചിത്രത്തിനുള്ള ദേശീയ ചലച്ചിത്രപുരസ്കാരവും നേടിയിട്ടുണ്ട്. ചിത്രത്തിലെ അഭിനയത്തിന് എം.ജി. സോമന് മികച്ച രണ്ടാമത്തെ നടനുള്ള കേരളസംസ്ഥാന ചലച്ചിത്രപുരസ്കാരം ലഭിച്ചു.

താരനിര[2][തിരുത്തുക]

ക്ര.നം. താരം വേഷം
1 റാണി ചന്ദ്ര സുമിത്ര
2 ഡോ. മോഹൻദാസ് ഡോ. ഗോപി
3 മല്ലിക സുകുമാരൻ റോസി
4 എം.ജി. സോമൻ മോഹൻ (റോസിയുടെ അനുജൻ)
5 കെ.പി.എ.സി. അസീസ് സുമിത്രയുടെ ചേച്ചിയുടെ ഭർത്താവ്
6 ടി.ആർ. ഓമന ഗോപിയുടെ അമ്മ
7 പി.കെ. വേണുക്കുട്ടൻ നായർ സുമിത്രയുടെ അച്ഛൻ
8 പ്രേമ കല്യാണിയമ്മ
9 പി.കെ. എബ്രഹാം ഡോക്ടർ
10 ആനന്ദവല്ലി കമലം (ഗൊപിയുടെ കാമുകി

അവാർഡുകൾ[3][തിരുത്തുക]

ക്ര.നം. നേടിയ വ്യക്തി അവാർഡ് അവാർഡ് വിഭാഗം വർഷം
1 കെ ജി ജോർജ്ജ് ദേശീയ ചലച്ചിത്ര അവാർഡ് മികച്ച പ്രാദേശിക ചിത്രം (മലയാളം) 1975
2 ടി മുഹമ്മദ് ബാപ്പു ദേശീയ ചലച്ചിത്ര അവാർഡ് മികച്ച പ്രാദേശിക ചിത്രം (മലയാളം) 1975
3 കെ ജി ജോർജ്ജ് സംസ്ഥാന ചലച്ചിത്ര അവാർഡ് മികച്ച ചിത്രം 1975
4 ടി മുഹമ്മദ് ബാപ്പു സംസ്ഥാന ചലച്ചിത്ര അവാർഡ് മികച്ച ചിത്രം 1975
5 കെ ജി ജോർജ്ജ് സംസ്ഥാന ചലച്ചിത്ര അവാർഡ് മികച്ച തിരക്കഥ 1975
6 പമ്മൻ സംസ്ഥാന ചലച്ചിത്ര അവാർഡ് മികച്ച തിരക്കഥ 1975
7 ഭാസ്കർ ചന്ദാവാർക്കർ സംസ്ഥാന ചലച്ചിത്ര അവാർഡ് മികച്ച സംഗീതസംവിധാനം 1975
8 റാണി ചന്ദ്ര സംസ്ഥാന ചലച്ചിത്ര അവാർഡ് മികച്ച നടി 1975
9 എം ജി സോമൻ സംസ്ഥാന ചലച്ചിത്ര അവാർഡ് മികച്ച രണ്ടാമത്തെ നടൻ 1975
10 മല്ലിക സുകുമാരൻ സംസ്ഥാന ചലച്ചിത്ര അവാർഡ് മികച്ച രണ്ടാമത്തെ നടി 1975

-

നുറുങ്ങുകൾ[തിരുത്തുക]

സൈക്കോ എന്ന തൂലികനാമത്തിൽ അറിയപ്പെട്ടിരുന്ന പ്രൊഫ. ഇ മുഹമ്മദിന്റെ[4] പലായനം എന്ന കഥയെ ആസ്പദമാക്കിയാണ് സ്വപ്നാടനത്തിന്റെ തിരക്കഥ പമ്മൻ എഴുതിയത്. കേരളത്തിലെ ആദ്യ മനഃശാസ്ത്ര എഴുത്തുകാരിൽ ഒരാളാണ് സൈക്കോ മുഹമ്മദ്. അദ്ദേഹത്തിന്റെ സുഹൃത്തായിരുന്നു ഈ ചിത്രത്തിന്റെ നിർമ്മാതാവ് ടി മുഹമ്മദ് ബാപ്പു എന്ന പാർസി മുഹമ്മദ്. ഇരുവരും മലപ്പുറം ജില്ലയിലെ മാറഞ്ചേരി സ്വദേശികൾ ആണ്. മനഃശാസ്ത്ര വിദഗ്ദനായ സൈക്കോ മുഹമ്മദിന്റെ മുന്നിൽ വന്ന ഒരു കെയ്സാണ് പലായനം എന്ന കഥക്കാധാരം. സാഹിത്യകാരൻ ഉറൂബ് ആണ് പലയാനം എന്ന പേരിനെ സ്വപ്നാടനം എന്നാക്കിയത് എന്ന് സൈക്കോ പറയുന്നു.[1]

അവലംബം[തിരുത്തുക]

  1. 1.0 1.1 സൈക്കോ മുഹമ്മദ്/ഡോ. രാജൻ ചുങ്കത്ത്, അഭിമുഖം. "ഫ്രോയ്‌ഡിന്റെ കസേരയിൽ ഞാൻ ഇരുന്നു". മാതൃഭൂമി ഓൺലൈൻ. Archived from the original on 2020-07-28. Retrieved 27 ജൂലൈ 2020.
  2. "സ്വപ്നാടനം(1975)". മലയാളം മൂവി& മ്യൂസിക് ഡാറ്റബേസ്. Retrieved 16 ജൂൺ 2022.
  3. "സ്വപ്നാടനം(1975)". മലയാളം മൂവി& മ്യൂസിക് ഡാറ്റബേസ്. Retrieved 16 ജൂൺ 2022.
  4. "വേദനയുളള സത്യങ്ങൾ പറയുകയെന്നതാണ് കലയുടെയും കലാകാരന്റെയും ധർമ്മം കെ ജി ജോർജ്". Indian Express Malayalam. 2017-04-02. Archived from the original on 2021-02-28. Retrieved 2021-02-28.

പുറമെ നിന്നുള്ള കണ്ണികൾ[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=സ്വപ്നാടനം_(ചലച്ചിത്രം)&oldid=3793092" എന്ന താളിൽനിന്ന് ശേഖരിച്ചത്