സുഭാഷ് ഘീസിങ്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(Subhash Ghisingh എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

1980 ൽ സ്ഥാപിയ്ക്കപ്പെട്ട ഗോർഖാലാൻഡ് നാഷനൽ ലിബറേഷൻ ഫ്രണ്ടിന്റെ (GNLF) നേതാവും 1988 മുതൽ 2008 വരെ ഡാർജീലിങ് ഗൂർഖാ കൗൺസിലിന്റെ അദ്ധ്യക്ഷനുമായിരുന്നു സുഭാഷ് ഘീസിങ്ങ് (22 ജൂൺ 1936) സെന്റ് റോബർട്ട് ഹൈസ്ക്കൂളിൽ നിന്നും വിട്ട ശേഷം 1954 ൽ ഇന്ത്യൻ കരസേനയിലെ ഗൂർഘാ റൈഫിൾസിൽ ഒരു സൈനികനായി ചേരുകയായിരുന്നു. മെട്രിക്കുലേഷൻ 1959 പൂർത്തിയാക്കിയ ശേഷം സൈനികജീവിതം 1960 ൽ അവസാനിപ്പിച്ച് ഘീസിങ്ങ് ഡാർജീലിങ്ങിലേയ്ക്കു മടങ്ങി.[1].

രാഷ്ട്രീയ നീക്കങ്ങൾ[തിരുത്തുക]

രണ്ടാം വർഷ ബിരുദ വിദ്യാർത്ഥിയായിരിയ്ക്കുമ്പോഴാണ് ഘീസിങ്ങ് തന്റെ ദീർഘകാലരാഷ്ട്രീയ ജീവിതത്തിനു തുടക്കമിടുന്നത്.ഡാർജിലിങ്ങ് മലനിരകളിലെ ദുസ്സഹമായ ജീവിതസൗകര്യങ്ങൾക്കെതിരേ മുന്നേറ്റം സംഘടിപ്പിച്ച ഘീസിങ്ങ് അറസ്റ്റ് ചെയ്യപ്പെട്ടു. പിന്നീട് പഠനം ഉപേക്ഷിച്ച് തരുൺ സംഘിന്റെ ജനറൽ സെക്രട്ടറിയായി. [1]. 1979 ഏപ്രിൽ 22 നു നേപ്പാളി ഭാഷ സംസാരിയ്ക്കുന്നവർക്കു വേണ്ടി ഗൂർഖാ ലാൻഡ്എന്ന ഒരു പ്രത്യേക സംസ്ഥാനം വേണമെന്ന ആവശ്യം മുന്നോട്ടുവച്ചു കൊണ്ട് നടന്ന വൻപ്രക്ഷോഭങ്ങൾ ഘീസിങ്ങിന്റെ നേതൃത്വത്തിൽ ആരഭിച്ചു. ഗോർഖാലാൻഡ് നാഷനൽ ലിബറേഷൻ ഫ്രണ്ടിന്റെ രൂപീകരണം ഈ ആവശ്യം സാക്ഷാത്കരിയ്ക്കുന്നതിനു വേണ്ടിയായിരുന്നു. നീണ്ടകാലത്തെ രക്തച്ചൊരിച്ചിലുകൾക്കും, കലാപത്തിനും ശേഷം 1988 ഓഗസ്റ്റ് 22 നു കേന്ദ്ര-സംസ്ഥാന സർക്കാരുകളുമായി ഡാർജിലിങ്ങിൽ ഒരു സ്വയം ഭരണ സംവിധാനം ഒരുക്കുന്നതിനുള്ള ഒരു കരാറിൽ ലിബറേഷൻ ഫ്രണ്ട് ഒപ്പുവെച്ചു.[1]. പിൽക്കാലത്ത് ബിമൽ ഗുരുങ്ങിന്റെ നേതൃത്വത്തിലുള്ള ഗൂർഖാ ജൻ മുക്തിമോർച്ചയുടെ ആവിർഭാവത്തോടെ ലിബറേഷൻ ഫ്രണ്ടിന്റെ രാഷ്ട്രീയ സ്വാധീനം ഗണ്യമായിക്കുറയുകയും ഘീസിങ്ങിന്റെ പ്രഭാവം ഏതാണ്ട് നഷ്ടപ്പെടുകയും ചെയ്തു. ജയ്പാൽ[2] ഗുരിയിലേയ്ക്ക് താമസം മാറ്റിയ ഘീസിങ്ങ് 2011 ൽ ഒരു രാഷ്ടീയ തിരിച്ചു വരവിനു ശ്രമിച്ചുവെങ്കിലും പരാജയപ്പെടുകയാണുണ്ടായത്.

അവലംബം[തിരുത്തുക]

  1. 1.0 1.1 1.2 Paul, Bappaditya. "Gorkhaland is my monkey". Perspective. The Statesman, 2007-01-11. Archived from the original on 2012-03-12. Retrieved 2013-06-24. {{cite web}}: Italic or bold markup not allowed in: |publisher= (help)
  2. "Subhash Ghisingh resigns". The Hindu. 11 March 2008. Archived from the original on 2008-03-19. Retrieved 2013-06-24.
"https://ml.wikipedia.org/w/index.php?title=സുഭാഷ്_ഘീസിങ്&oldid=3647984" എന്ന താളിൽനിന്ന് ശേഖരിച്ചത്