മാരായിക്കോട് ശ്രീ ഇണ്ടിളയപ്പൻ ക്ഷേത്രം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(Sree Indilayappan Temple എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
ശ്രീ ഇണ്ടിളയപ്പൻ ക്ഷേത്രം
മാരായിക്കോട് ശ്രീ ഇണ്ടിളയപ്പൻ ക്ഷേത്രം
മാരായിക്കോട് ശ്രീ ഇണ്ടിളയപ്പൻ ക്ഷേത്രം
ശ്രീ ഇണ്ടിളയപ്പൻ ക്ഷേത്രം is located in Kerala
ശ്രീ ഇണ്ടിളയപ്പൻ ക്ഷേത്രം
ശ്രീ ഇണ്ടിളയപ്പൻ ക്ഷേത്രം
ക്ഷേത്രത്തിന്റെ സ്ഥാനം
നിർദ്ദേശാങ്കങ്ങൾ:8°59′36″N 76°48′29″E / 8.99333°N 76.80806°E / 8.99333; 76.80806
സ്ഥാനം
രാജ്യം:ഇന്ത്യ
സംസ്ഥാനം/പ്രൊവിൻസ്:കേരളം
ജില്ല:കൊല്ലം
പ്രദേശം:കൊട്ടാരക്കര
വാസ്തുശൈലി, സംസ്കാരം
പ്രധാന പ്രതിഷ്ഠ:പരമശിവനും മഹാവിഷ്ണുവും
പ്രധാന ഉത്സവങ്ങൾ:മേട രോഹിണി മഹോത്സവം
ക്ഷേത്രങ്ങൾ:രണ്ട്
ചരിത്രം
ക്ഷേത്രഭരണസമിതി:മാരായിക്കോട് ഇണ്ടിളയപ്പൻ ദേവസ്ഥാനം ഭരണസമിതി

കേരളത്തിലെ കൊല്ലം ജില്ലയിൽ സ്ഥിതി ചെയ്യുന്ന ഒരു ക്ഷേത്രമാണ് മാരായിക്കോട് ശ്രീ ഇണ്ടിളയപ്പൻ ക്ഷേത്രം. ആയിരത്തിൽ പരം വർഷങ്ങൾ പഴക്കമുള്ള [അവലംബം ആവശ്യമാണ്]ഒരു അതിപുരാതന ക്ഷേത്രങ്ങളിലൊന്നാണിതെന്ന് കരുതപ്പെടുന്നു.ശൈവ-വൈഷ്ണവ പ്രതിഷ്ഠകൾ ആണ് ഇരു ക്ഷേത്രങ്ങളിലായി കുടികൊള്ളുന്നത്. വടക്ക് ശിവ-പാർവതി ക്ഷേത്രവും തെക്ക് വിഷ്ണു ക്ഷേത്രവുമാണ് ഉള്ളത്. കൂടാതെ മഹാഗണപതി, ബ്രഹ്മരക്ഷസ്, നാഗരാജാവ്-നാഗയക്ഷി, യക്ഷി എന്നീ ആരാധനാമൂർത്തികളും ഉണ്ട്. അഹിന്ദുക്കൾക്കും ക്ഷേത്രദർശനം അനുവദനീയമാണ്[അവലംബം ആവശ്യമാണ്]. ക്ഷേത്രപരിസരത്തുള്ള ക്രൈസ്തവർ സ്വന്തം ആരാധനാലയം പോലെയാണ് ക്ഷേത്രത്തെ കാണുന്നത്[അവലംബം ആവശ്യമാണ്].

ഐതിഹ്യം[തിരുത്തുക]

ചരിത്രം[തിരുത്തുക]

ആയിരത്തിൽപ്പരം വർഷങ്ങൾ പഴക്കമുള്ള രണ്ടു ക്ഷേത്രങ്ങളാണ് ശ്രീ ഇണ്ടിളയപ്പ (ശിവൻ) - മഹാവിഷ്ണു ക്ഷേത്രങ്ങൾ. ചരിത്രം പോലും ഇപ്പോൾ ജീവിച്ചിരിയ്ക്കുന്ന ഒരു വ്യക്തിയ്ക്കും അറിയില്ല എന്നതാണ് സത്യം. കാരണം വളരെ കാലം മുൻപേ ഈ ക്ഷേത്രങ്ങൾ നശിച്ചു നാമാവശേഷമായിരുന്നു. ഇരുനൂറു വർഷങ്ങൾക്കുമുൻപ് വേലുത്തമ്പി ദളവയെ തിരഞ്ഞുനടന്ന ബ്രിട്ടീഷുകാർ തകർത്തതാണ് ഈ ക്ഷേത്രങ്ങൾ എന്ന് കേട്ടുകേഴിവിയുണ്ട്. തകർന്നുകിടന്നിരുന്ന ഈ ക്ഷേത്രങ്ങളിൽ മഹാവിഷ്ണുക്ഷേത്രം 1980-കളിൽ പുനർനിർമ്മിക്കുകയും മഹാവിഷ്ണുവിനെ ശ്രീ ഇണ്ടിളയപ്പനായി ആരാധിച്ചുപോരുകയും ചെയ്തു. ഏകദേശം 20 വർഷങ്ങൾക്കുശേഷം ദേവപ്രശ്നം വയ്ക്കുകയും ദേവപ്രശ്നത്തിൽ ശ്രീ ഇണ്ടിളയപ്പൻ ശ്രീ മഹാവിഷ്ണുവല്ല ശ്രീ പരമശിവനാണെന്നും, ഇവിടം വാസ്തുശാസ്ത്രപ്രകാരം രണ്ടു ക്ഷേത്രങ്ങളാണെന്നും രണ്ടും തുല്യപ്രാധാന്യത്തോടുകൂടിയതാണെന്നു തെളിയുകയും ചെയ്തു. കൂടാതെ ക്ഷേത്രത്തിന്റെ ഏകദേശം ഒരു കിലോമീറ്റർ ചുറ്റളവിൽ ഉപദേവതാപ്രതിഷ്ഠകളും ക്ഷേത്രാവശിഷ്ടങ്ങളും ദേവപ്രശ്നത്തിൽ കണ്ടെത്തുകയും ചെയ്തു. ദേവപ്രശ്നപ്രകാരം തന്ത്രിസ്ഥാനം പാലാ പൂവരണി തേവണംകോട്‌ ഇല്ലം തന്ത്രിമാർക്കു നൽകുകയും ചെയ്തു. ദേവപ്രശ്നത്തിനുശേഷം ശിവക്ഷേത്ര നിർമ്മാണപ്രവർത്തനങ്ങൾ ആരംഭിക്കുകയും ശിവപാർവതീ പ്രതിഷ്ഠകൾ നടത്തുകയും ചെയ്തു. പിന്നീടുള്ള വർഷങ്ങളിൽ ശ്രീ മഹാഗണപതിയുടേയും നാഗദൈവങ്ങളുടെയും ബ്രഹ്മരക്ഷസ്സിന്റെയും പ്രതിഷ്ഠകൾ നടക്കുകയും ക്ഷേത്രചൈതന്യം പതിന്മടങ്ങ്‌ വർദ്ധിക്കുകയും ചെയ്തു.

ശ്രീകോവിൽ[തിരുത്തുക]

ഇവിടെ രണ്ട് ക്ഷേത്രങ്ങളായിട്ടാണ് നിലകൊള്ളുന്നത്. വടക്ക് ഇണ്ടിളയപ്പൻ (പരമശിവൻ ) ക്ഷേത്രവും തെക്ക് മഹാവിഷ്ണു ക്ഷേത്രവും. ശിവ ക്ഷേത്രം വൃത്താകൃതിയിലുള്ള മഹാശ്രീകോവിലായി തീർത്തിരിക്കുന്നു.

പ്രതിഷ്ഠകൾ[തിരുത്തുക]

ശിവക്ഷേത്രം - കിഴക്കോട്ടു ദർശനം നൽകി ശിവലിംഗ പ്രതിഷ്ഠയും കൂടാതെ അതേ ശ്രീകോവിലിൽ പടിഞ്ഞാറേ സോപാനത്തിലായി പാർവതീദേവിയുടെ പ്രതിഷ്ഠയും ഉണ്ട്. കോവിലിന്റെ കന്നിമൂലയിൽ ശ്രീ മഹാഗണപതിയെ പ്രതിഷ്‌ഠിച്ചിരിക്കുന്നു. ഗണപതിയുടെ കന്നിമൂലയിൽ നാഗദൈവങ്ങളും ബ്രഹ്മരക്ഷസും കുടിയിരിക്കുന്നു.

വിഷ്ണു ക്ഷേത്രം - മുന്നിലെ ഇടതുകയ്യിൽ ഗദയും പുറകിലെ ഇടതുകയ്യിൽ ചക്രവും വലതുകയ്യിൽ ശംഖും ധരിച്ചു നിൽക്കുന്ന വിഷ്ണു പ്രതിഷ്ഠയാണുള്ളത്. വിഷ്ണു ക്ഷേത്രത്തിന്റെ തെക്കുകിഴക്ക് മാറി യക്ഷി കുടിയിരിക്കുന്നു.

വിശേഷങ്ങൾ[തിരുത്തുക]

മാരായിക്കോട് ഇണ്ടിളയപ്പൻ ക്ഷേത്രത്തിൽ തിരുവുത്സവം അഞ്ചു ദിനങ്ങൾ കൊണ്ടാടുന്നു. മേട മാസത്തിലെ (ഏപ്രിൽ / മെയ്‌) രോഹിണി നാളിലാണ് തിരുവുത്സവം അവസാനിക്കുന്നത്.

ക്ഷേത്രത്തിലെത്തിച്ചേരാൻ[തിരുത്തുക]

ഈ ക്ഷേത്രം നിലകൊള്ളുന്നത് വെട്ടിക്കവല പഞ്ചായത്തിൽ ഉളിയനാട് വാർഡിൽ മാരായിക്കോട് എന്ന സ്ഥലത്താണ്. കൊട്ടാരങ്ങളുടെ നാടായ കൊട്ടാരക്കരയിൽ നിന്നും MC റോഡിൽ ഏകദേശം 4 കിലോമീറ്റർ തെക്കോട്ട്‌ (തിരുവനന്തപുരം റോഡ്‌) മാറി കരിക്കം അവിടെനിന്നും കിഴക്കെതെരുവ് റോഡിൽ 550 മീറ്റർ കഴിഞ്ഞു വലത്തോട്ട് തിരിഞ്ഞു 600 മീറ്റർ കൂടി യാത്രചെയ്താൽ ക്ഷേത്രസന്നിധിയിൽ എത്തിച്ചേരാം.