സൂര്യന്റെ കാമ്പ്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

(Solar core എന്ന താളില്‍ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

സൂര്യന്റെ കേന്ദ്രത്തില്‍ നിന്നു ഏതാണ്ട് 0.2 R വരെയുള്ള ഭാഗമാണു് സൂര്യന്റെ കാമ്പ് എന്നറിയപ്പെടുന്നതു്. അണുസംയോജന പ്രക്രിയയിലൂടെ ഊര്‍ജ്ജം ഉല്പാദിപ്പിക്കപ്പെടുന്ന ഇടമാണു് സൂര്യന്റെ കാമ്പ്. 15,000,000 K താപനിലയില്‍ എരിഞ്ഞുകൊണ്ടിരിക്കുന്ന പദാര്‍ത്ഥമാണു് സൂര്യന്റെ കാമ്പില്‍ ഉള്ളത്. സൂര്യന്റെ കാമ്പിന്റെ സാന്ദ്രത 155,000 kg/m3 ആണു്. അതായതു വെള്ളത്തിന്റെ സാന്ദ്രതയുടെ 155 ഇരട്ടി.

തെര്‍മോന്യൂക്ളിയാര്‍ പ്രക്രിയകളാണു സൂര്യനില്‍ ഉല്പാദിപ്പിക്കപ്പെടുന്ന ഊര്‍ജ്ജത്തിന്റെ ഉറവിടമെങ്കിലും ഈ പ്രക്രിയകള്‍ സൂര്യന്റെ എല്ലാ ഭാഗങ്ങളിലും നടക്കില്ല. അതിനു കാരണം 107 K നു മുകളിലുള്ള താപമാണു് ഈ പ്രക്രിയ നടക്കുവാന്‍ ആവശ്യമായതു് എന്നാണു്. ഇത്രയും താപം സൂര്യന്റെ കാമ്പില്‍ മാത്രമേ ഉള്ളൂ. അതിനാല്‍ സൂര്യനില്‍ ഊര്‍ജ്ജം ഉല്പാദിപ്പിക്കുന്ന കേന്ദ്രം ആണു് സൂര്യന്റെ കാമ്പ്.


താളിന്റെ അനുബന്ധങ്ങള്‍
ആശയവിനിമയം