പീനസം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(Sinusitis എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
പീനസം
സ്പെഷ്യാലിറ്റിഓട്ടോറൈനോലാറിംഗോളജി Edit this on Wikidata

മൂക്കിനും കണ്ണുകൾക്കും ചുറ്റുമുള്ള അസ്ഥികൾക്കിടയിലെ ശൂന്യമായ അറകളെ സൈനസുകൾ എന്നു പറയുന്നു. ഈ അറകളുടെ ഉൾഭാഗത്ത് ഉണ്ടാകുുന്ന നീരു വീഴ്ചയാണ് പീനസം (സൈനസൈറ്റിസ്)[1]

വർഗ്ഗീകരണം[തിരുത്തുക]

  • സൈനസൈറ്റിസിനെ പ്രധാനമായും രണ്ടു തരത്തിൽ വർഗ്ഗീകരിക്കാം[2]
    • അക്യൂട് (Acute) സൈനസൈറ്റിസ്: ഇത് കുറച്ച് ദിവസങ്ങൾ മുതൽ 4 ആഴ്ചകൾ വരെ ഉണ്ടാകുാം.
    • ക്രോണിക് (Chronic) സൈനസൈറ്റിസ്: ഇത് 3 മാസത്തിൽ കുടുതൽ ഉണ്ടാകുാം.
  • സൈനസുകൾ അവയുടെ സ്ഥാനമനുസരിച്ച് നാലായി വർഗ്ഗീകരിക്കാം
സൈനസുകളുടെ ചിത്രീകരണം
    • മാക്സില്ലറി (Maxillary): കവിളിനു താഴത്തെ ഭാഗം.
    • ഫ്രോണ്ടൽ (Frontal): കണ്ണിനു മുകളിലത്തെ ഭാഗം.
    • എത്ത്മോയ്ഡൽ (Ethmoidal): കണ്ണുകളുടെ ഇടയിലത്തെ ഭാഗം.
    • സ്ഫീനോയ്ഡൽ (Sphenoidal): കണ്ണിനു പുറകിലത്തെ ഭാഗം.

കാരണങ്ങൾ[തിരുത്തുക]

സൈനസൈറ്റിസ് പ്രധാനമായും വൈറസ്, ബാക്ടീരിയ, ഫംഗസ് രോഗബാധ മൂലവും, അലർജി മൂലവുമാണ് ഉണ്ടാകാറ്. മൂക്കിൻറെ പാലത്തിലുണ്ടാകുന്ന വളവും സൈനസൈറ്റിസിനുള്ള ഒരു പ്രധാന കാരണമാണ്. പുകവലി ക്രോണിക് സൈനസൈറ്റിസിനു കാരണമാകുന്നു.[3] ചില ദന്തരോഗങ്ങളും സൈനസൈറ്റിസിനു കാരണമാകുന്നു.[4] ഈർപ്പമില്ലാത്ത വായു സ്ഥിരമായി ശ്വസിച്ചെടുക്കുന്നവർക്ക് സൈനസൈറ്റിസ് ഉണ്ടാവാം. സൈനസുകളിലെ ശ്ലേഷ്മം ഈർപ്പരഹിതമാക്കപ്പെടുന്നതുകൊണ്ടാണ് ഇങ്ങനെ സംഭവിക്കുന്നത്.[1]മുഖത്തെ എല്ലുകളുടെ സങ്കോചവും വികാസവും ചിലപ്പോൾ സൈനസൈറ്റിസ് വരാൻ കാരണമാകാറുണ്ട്.[5]

രോഗലക്ഷണങ്ങൾ[തിരുത്തുക]

  • തലവേദന: ഇതാണ് പ്രധാന ലക്ഷണം. ഇൗ വേദന പ്രധാനമായും സൈനസുകളിൽ അനുഭവപ്പെടുന്നു. മാത്രമല്ല, കുനിയുമ്പോഴും, നിലത്ത് കിടക്കുമ്പോഴും ഇത് സാധാരണ കുടുന്നു. വേദന സാധാരണ തലയുടെ ഒരു വശത്തുനിന്നും തുടങ്ങി രണ്ടു വശത്തേക്കും പടരുന്നു.[6]
  • മൂക്കൊലിപ്പ്: കട്ടി കുടിയ മൂക്കൊലിപ്പും ഇതിന്റെ ഒരു ലക്ഷണമാണ്. ഇത് പൊതുവേ പച്ച നിറത്തിലായിരിക്കും. ചിലപ്പോൾ ഇതിനൊപ്പം ചോരയും ചലവും വരാം.[7]
  • മുക്കടപ്പ്
  • രാത്രിയില്ലുള്ള വിട്ടുമാറാത്ത ചുമ[1]
  • ശരീരം ബാലൻസ് ചെയ്യുന്നതിൽ ബുദ്ധിമുട്ട്
  • തലയിൽ ആകെക്കൂടി ഒരു ഭാരം[5]
  • പല്ലുവേദന: മാക്സില്ലറി സൈനസുകളെ ബാധിക്കുന്ന സൈനസൈറ്റിസിന്റെ രോഗലക്ഷണം.
  • ക്രോണിക് സൈനസൈറ്റിസ് ഗുരുതരമാകുന്നതോടെ കാഴ്ചശക്തിയെ ബാധിക്കാൻ സാധ്യതയുണ്ട്. മൂക്കിനും കണ്ണിനെയും വേർതിരിച്ചു നിർത്തുന്നത് ഒരു നേർത്ത അസ്ഥിയാണ്. സൈനസുകളിൽ കഫം കൂടുതലാവുമ്പോൾ കണ്ണുകളിലേക്കും പോകും. ഇത് കണ്ണിൽ പഴുപ്പ് നിറയാനും കാഴ്ചയെ ബാധിക്കാനും ഇടയാക്കും. [1]

ചികിത്സ[തിരുത്തുക]

  • മരുന്നുകൾ: മരുന്നുകൾ കൊണ്ട് തന്നെ മിക്ക സൈനസൈറ്റിസുകളും മാറ്റാവുന്നതോ, കുറക്കാവുന്നതോ ആണ്.
  1. അനാൽജെസിക്കുകൾ: സൈനസൈറ്റിസ് മൂലമുണ്ടാകുന്ന വേദന കുുറക്കാൻ ഇവ ഉപയോഗിക്കാറുണ്ട്.
  2. അലർജിയുടെ മരുന്നുകൾ: ഇവ അലർജി കാരണമുണ്ടാകുന്ന സൈനസൈറ്റിസുകൾക്ക് ഉപയോഗിക്കാം.
  3. ആന്റിബയോട്ടിക്കുകൾ: ബാക്ടീരിയ ഉണ്ടാക്കുന്ന സൈനസൈറ്റിസുകൾക്ക് ഇതുപയോഗിക്കാം.[8]
  • ശസ്ത്രക്രിയ: ക്രോണിക്ക് സൈനസൈറ്റിസുകൾക്ക് ചിലപ്പോൾ മൂക്കിന്റെ ശസ്ത്രക്രിയയുടെ ആവശ്യം വന്നേക്കാം. സൈനസൈറ്റിസ് പൂർണ്ണമായി ഭേതമാക്കാൻ ശസ്ത്രക്രിയയാണ് മാർഗ്ഗം.[9]
  • സ്റ്റിറോയിഡുകൾ: ചില ക്രോണിക്ക് സൈനസൈറ്റിസുകളുടെ ചികിത്സക്ക് സ്റ്റിറോയിഡുകൾ ഉപയോഗിക്കാറുണ്ട്.[10]
  • സൈനസ്പ്ലാസ്റ്റി - ഇതിൽ ഒരു കത്തീറ്ററിന്റെ അറ്റത്ത് ബലൂൺ ഘടിപ്പിച്ച് സൈനസുകളുടെ അറകളിലേക്ക് കടത്തിവിടുന്നു. ബലൂൺ വികസിച്ചുവരുമ്പോൾ സൈനസ് അറകളിലെ ഭാഗങ്ങൾ വികസിച്ചു വരുകയും അതുവഴി കട്ടപിടിച്ച കഫവും മറ്റും ഒഴുകി മാറുകയും ചെയ്യുന്നു.[5]
  • ഓർഗാനോപ്പതിക് ഔഷധങ്ങൾ[1]
  • വീട്ടിൽ ചെയ്യാവുന്ന ചെറിയ ചികിത്സളും മുൻകുരുതലുകളും:
  1. വീടും പരിസരവും വൃത്തിയായി സൂക്ഷിക്കുക, കൂടാതെ വീട്ടിലെ അന്തരീക്ഷത്തിൽ ആർദ്രത (Humidity)ഉണ്ടെന്ന് ഉറപ്പു വരുത്തുക.[9]
  2. ആവി പിടിക്കുക.[8]
  3. പുക വലിക്കാതിരിക്കുക
  4. അലർജി ഉണ്ടാക്കുന്ന വസ്തുക്കളെ അകറ്റി നിർത്തുക
  5. ഉപ്പുവെള്ളം കൊണ്ട് മൂക്ക് തുടക്കുക.[8]
  6. ധാരാളം വെള്ളം കുടിക്കുക.[8]
  7. ലെമൺ ബാം ഇലകൾ വെള്ളത്തിലിട്ടു തിളപ്പിച്ച് ചെറുചൂടോടെ വെള്ളം ഗാർഗിൾ ചെയുക.[1]
  8. തണുത്ത ഭക്ഷണങ്ങൾ ഒഴിവാക്കുന്നത് ഒരു പരിധി വരെ സൈനസൈറ്റിസിൽ നിന്നും ആശ്വാസം തരുന്നു.
  9. ഉപ്പും, എരിവും, പഞ്ചസാരയുടെ അളവും കുറയ്ക്കുക[5]
  10. വിറ്റമിൻ എ ധാരാളം അടങ്ങിയ കാരറ്റ്, സ്വീറ്റ് പൊട്ടാറ്റോ, തക്കാളി,ഓറഞ്ച്, മാങ്ങ തുടങ്ങിയ ഭക്ഷണങ്ങൾ കഴിയ്ക്കുക.[5]
  11. വിറ്റാമിൻ സി അടങ്ങിയ ഓറഞ്ച്, സ്‌ട്രോബെറി, പപ്പായ, ചെറുനാരങ്ങ തുടങ്ങിയവ കഴിയ്ക്കുന്നതും സൈനസൈറ്റിസ് തടയാൻ നല്ലതാണ്.[5]

അവലംബങ്ങൾ[തിരുത്തുക]

  1. 1.0 1.1 1.2 1.3 1.4 1.5 ഡോ.ടി.കെ.അലക്‌സാണ്ടർ "സൈനസൈറ്റിസും ചികിത്സയും", Boldsky.com August 2010.
  2. "Sinusitis". Christine Radojicic. Disease Management Project., Cleveland Clinic. Retrieved November 26, 2012.
  3. Hamilos DL (October 2011). "Chronic rhinosinusitis: epidemiology and medical management". The Journal of Allergy and Clinical Immunology 128 (4): 693–707; quiz 708–9. doi:10.1016/j.jaci.2011.08.004. PMID 21890184.
  4. "The maxillary sinusitis of dental origin: From diagnosis to treatment", Le courrier du dentiste
  5. 5.0 5.1 5.2 5.3 5.4 5.5 "ഇയർ നോസ് ത്രോട്ട് പ്രശ്‌നങ്ങളും പരിഹാരങ്ങളും", blogspot.in
  6. "Sinusitus Complications", Patient Education. University of Maryland.
  7. "Sinusitis" Archived 2011-05-25 at the Wayback Machine., herb2000.com.
  8. 8.0 8.1 8.2 8.3 Leung RS, Katial R (March 2008). "The diagnosis and management of acute and chronic sinusitis". Primary care 35 (1): 11–24, v–vi. doi:10.1016/j.pop.2007.09.002. PMID 18206715.
  9. 9.0 9.1 Thomas M, Yawn BP, Price D, Lund V, Mullol J, Fokkens W (June 2008). "EPOS Primary Care Guidelines: European Position Paper on the Primary Care Diagnosis and Management of Rhinosinusitis and Nasal Polyps 2007 - a summary". Prim Care Respir J 17 (2): 79–89. doi:10.3132/pcrj.2008.00029. PMID 18438594
  10. "Acute and Chronic Sinusitis: Treatments and Home Remedies", WebMD.com
"https://ml.wikipedia.org/w/index.php?title=പീനസം&oldid=3830932" എന്ന താളിൽനിന്ന് ശേഖരിച്ചത്