ഷബാസ് ഭട്ടി

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(Shahbaz Bhatti എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
Shahbaz Bhatti
شہباز بھٹی
Minister for Minorities
ഓഫീസിൽ
2 November 2008 – 2 March 2011
രാഷ്ട്രപതിAsif Ali Zardari
പ്രധാനമന്ത്രിYousaf Raza Gillani
മുൻഗാമിMuhammad Ijaz-ul-Haq
വ്യക്തിഗത വിവരങ്ങൾ
ജനനം(1968-09-09)9 സെപ്റ്റംബർ 1968[1]
Lahore, Pakistan[1]
മരണം2 മാർച്ച് 2011(2011-03-02) (പ്രായം 42)
Islamabad, Pakistan
ദേശീയതPakistani
രാഷ്ട്രീയ കക്ഷിPakistan Peoples Party (PPP)

ഷബാസ് ഭട്ടി (9 സെപ്റ്റംബർ 1968 - 2.മാർച്ച് 2011)[1], 2008 മുതൽ പാകിസ്താൻ ദേശീയ അസംബ്ലിയിൽ തെരഞ്ഞെടുക്കപ്പെട്ട അംഗമായിരുന്നു. പാകിസ്താൻ ന്യുനപക്ഷ കാര്യമന്ത്രിയായിരിക്കെ, 2011 മാർച്ച് രണ്ടിന്, ഇസ്ലാമബാദിൽ വച്ച് അജ്ഞാതർ വെടിവച്ച് കൊന്നു[2]. മന്ത്രി സഭയിലെ ഏക ക്രിസ്തുമത വിശ്വാസി ആയിരുന്ന ഭട്ടി, പാകിസ്താനിലെ കർശനമായ "മതനിന്ദ" ( blasphemy ) നിയമങ്ങൾക്കു എതിരായിരുന്നു.[3] മതനിന്ദ ആരോപിച്ച്, പഞ്ചാബിലെ ഗവർണർ സൽ‌മാൻ തസീറിനെ കൊന്ന സംഭവത്തോട് കടുത്ത ഭാഷയിൽ പ്രതികരിച്ചതോടെ താലിബാന്റെ നോട്ടപ്പുള്ളി ആവുകയായിരുന്നു ഭട്ടി. ഫെബ്രുവരിയിൽ കാനഡ സന്ദർശിച്ചപ്പോൾ തനിക്ക് വധ ഭീഷണി ഉണ്ടെന്ന് വിദേശമാധ്യമങ്ങളോട് ഭട്ടി വെളിപ്പെടുത്തിയിരുന്നു. പലവട്ടം ഭാട്ടിയെ താലിബാൻ‍ വധിക്കാൻ ശ്രമിച്ചിട്ടുണ്ട്. അഭിപ്രായസ്വാതന്ത്ര്യത്തെ പറ്റി പറഞ്ഞതിന് ഭാട്ടിക്കു ജയിലിലും കിടക്കേണ്ടി വന്നിട്ടുണ്ട്.

ഭട്ടിയുടെ പ്രസംഗത്തിൽ നിന്നും[തിരുത്തുക]

"ന്യൂനപക്ഷങ്ങളെ പറ്റിയും അഭിപ്രായ സ്വാതന്ത്ര്യത്തെ പറ്റിയും പറയുന്നത് ഞാൻ തുടർന്നാൽ എന്നെ കൊല്ലുമെന്നാണ് അവരുടെ അന്ത്യശാസനം. ഇന്നല്ലെങ്കിൽ നാളെ ഞാൻ കൊല്ലപ്പെടുമെന്ന് ഉറപ്പ്. പക്ഷേ, അന്ത്യശ്വാസം വരേക്കും ഞാൻ എന്റെ നീതിക്ക് വേണ്ടി നിലകൊള്ളും. പാകിസ്താനിൽ ആരും നബിക്കെതിരെയും ഇസ്ലാമിനെതിരെയും ഒന്നും പറയാറില്ല. എങ്കിലും ‘മതനിന്ദ’ നടത്തി എന്നാരോപിച്ചുകൊണ്ട് തീവ്ര നിലപാടുള്ള മുസ്ലീങ്ങൾ അവരുടെ ശത്രുക്കളെ വധിക്കുകയാണ്. സിക്കുകാരും ക്രിസ്ത്യാനികളും ഹിന്ദുക്കളുമൊക്കെ മുസ്ലീങ്ങൾക്കൊപ്പം തുല്യ അഭിപ്രായസ്വാതന്ത്ര്യത്തോടെ കഴിയുന്ന പാകിസ്താനാണ് എന്റെ സ്വപ്നം” - ഭട്ടി ഫെബ്രുവരിയിൽ കാനഡയിൽ വച്ച് പറഞ്ഞിരുന്നു

പ്രതികരണങ്ങൾ[തിരുത്തുക]

ന്യൂനപക്ഷങ്ങൾക്ക് വേണ്ടി നിലകൊണ്ടിരുന്ന ഭട്ടിയുടെ വധം ലോകരാഷ്‌ട്രങ്ങളെ ഞെട്ടിച്ചിട്ടുണ്ട്. മന്ത്രിയായാൽ പോലും, തീവ്ര നിലപാടുള്ള മുസ്ലീങ്ങളിൽ നിന്ന് ജീവൻ രക്ഷിക്കാൻ കഴിയാത്ത അവസ്ഥയാണ് പാകിസ്താനിൽ സംജാതമായിരിക്കുന്നതെന്ന് രാഷ്‌ട്രീയ നിരീക്ഷകർ വിലയിരുത്തുന്നു. കാര്യങ്ങൾ ഇങ്ങനെ പോയാൽ അഫ്ഗാനിസ്ഥാന്റെ അവസ്ഥ തന്നെ പാകിസ്താനും ഉണ്ടാകുമെന്നും ഇവർ മുന്നറിയിപ്പ് തരുന്നു.[4]

അവലംബം[തിരുത്തുക]

  1. 1.0 1.1 1.2 Dawn.com: Profile: Shahbaz Bhatti
  2. "Pakistani minister, a Christian, assassinated". Albuquerque Express. 3 March 2011. Archived from the original on 2011-03-08. Retrieved 3 March 2011.
  3. Pakistan minorities minister shot dead in Islamabad
  4. http://malayalam.webdunia.com/newsworld/news/international/1103/02/1110302017_1.htm
"https://ml.wikipedia.org/w/index.php?title=ഷബാസ്_ഭട്ടി&oldid=3646264" എന്ന താളിൽനിന്ന് ശേഖരിച്ചത്