സെസമി സ്ട്രീറ്റ്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(Sesame Street എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
സെസമി സ്ട്രീറ്റ്
സെസമി സ്ട്രീറ്റ്' 4135-ആമത് എപ്പിസോഡ് മുതലുള്ള ടൈറ്റിൽ കാർഡ്
സൃഷ്ടിച്ചത്ജൊവാൻ ഗാൻസ് കൂണി
ലോയ്ഡ് മോറിസെറ്റ്
രാജ്യംയുണൈറ്റഡ് സ്റ്റേറ്റ്സ്
ഒറിജിനൽ ഭാഷ(കൾ)ഇംഗ്ലീഷ്
സീസണുകളുടെ എണ്ണം39
എപ്പിസോഡുകളുടെ എണ്ണം4,186
നിർമ്മാണം
നിർമ്മാണസ്ഥലം(ങ്ങൾ)മാൻഹട്ടൺ ദ്വീപ്
സമയദൈർഘ്യം60 മിനിറ്റ്
പ്രൊഡക്ഷൻ കമ്പനി(കൾ)സെസമി വർക്ക്ഷോപ്പ്
ജിം ഹെൻസൺ പ്രൊഡക്ഷൻസ്
മാഗ്നെറ്റിക് ഡ്രീംസ് അനിമേഷൻ
സംപ്രേഷണം
ഒറിജിനൽ നെറ്റ്‌വർക്ക്പി.ബി.എസ്.
ഒറിജിനൽ റിലീസ്നവംബർ 10, 1969 – ഇന്നുവരെ
External links
Website

അമേരിക്കയിലെ, കുട്ടികൾക്കായുള്ള ഒരു വിദ്യാഭ്യാസ ടെലിവിഷൻ പരമ്പരയാണ് സെസമി സ്ട്രീറ്റ്. വിദ്യാഭ്യാസവും വിനോദവും സംയോജിച്ച ഈ പരമ്പര ഇന്ന് നിലവിലുള്ള രീതിയിലെ വിദ്യാഭ്യാസ ടെലിവിഷൻ പരിപാടികൾക്ക് തുടക്കം കുറിച്ച ഒന്നാണ്. സെസമി സ്ട്രീറ്റിലെ, ജിം ഹെൻസൺ സൃഷ്ടിച്ച മപ്പറ്റ് കഥാപാത്രങ്ങൾ വളരെ പ്രശസ്തമാണ്. 1969 നവംബർ 10-നാണ് ഇതിന്റെ ആദ്യ പ്രദർശനം നടന്നത്. യു.എസ്. ടെലിവിഷൻ ചരിത്രത്തിൽ ഏറ്റവുമധികം കാലം പ്രദർശിപ്പിക്കപ്പെട്ട കുട്ടികളുടെ പരിപാടി ഇതാണ്.[1] യുണൈറ്റഡ് സ്റ്റേറ്റ്സിൽ ഇതിന്റെ നിർമാതാക്കാൾ മുമ്പ് ചിൽഡ്രൻസ് ടെലിവിഷൻ വർക്ക്ഷോപ്പ് എന്നറിയപ്പെട്ടിരുന്ന സെസമി വർക്ക്ഷോപ്പ് എന്ന ലാഭേച്ഛയില്ലാതെ പ്രവർത്തിക്കുന്ന സംഘടനയാണ്.

അവലംബം[തിരുത്തുക]

  1. Wilson, Craig (2009-01-02). "'Sesame Street' is 40 but young at heart". USA Today. Retrieved 2009-10-25.
"https://ml.wikipedia.org/w/index.php?title=സെസമി_സ്ട്രീറ്റ്&oldid=1717376" എന്ന താളിൽനിന്ന് ശേഖരിച്ചത്