SN 2006gy

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(SN2006gy എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
SN 2006gy

SN 2006gy and the core of its home galaxy, NGC 1260, viewed in x-ray light from the Chandra X-ray Observatory. The NGC 1260 galactic core is on the lower left and SN 2006gy is on the upper right.

Observation data
(Epoch J2000)
Supernova type N/A
Remnant type N/A
Host Galaxy NGC 1260
Constellation Perseus
Right ascension 03h 17m 27.10s
Declination +41º 24' 19.50"
Galactic
coordinates
N/A
Discovery Date 18 September 2006 N/A
Peak magnitude (V) N/A
Physical characteristics
Progenitor N/A
Progenitor type N/A
Colour (B-V) N/A
Notable features N/A

മനുഷ്യനു ഇതു വരെ കണ്ടെത്താൻ പറ്റിയ സൂപ്പർനോവകളിൽ ഏറ്റവും തീവ്രമായ സ്ഫോടനം ഉണ്ടാക്കിയ സൂപ്പർനോവയാണ് SN 2006gy.[1]

2006 സെപ്റ്റംബർ 18-നു ആർ. ക്വിംബി, പി. മോണ്ടോൾ എന്നീ രണ്ടു ജ്യോതിശാസ്ത്രജ്ഞൻമാർ ഈ സൂപ്പർനോവയെ കണ്ടെത്തി. അതിനു ശേഷം ചന്ദ്ര എക്സ് റേ ദൂരദർശിനിയും മറ്റു സംവിധാനങ്ങളും ഉപയോഗിച്ച് ഇതിനെപറ്റി കൂടുതൽ പഠനങ്ങൾ നടത്തി. 2007 മെയ് 7-നു ഈ സൂപ്പർനോവയെ കുറിച്ചുള്ള ആദ്യത്തെ വിശദാംശങ്ങൾ നാസയും ചില ജ്യോതിശാസ്ത്രജ്ഞന്മാരും ചേർന്ന് പുറത്തു വിട്ടു. മനുഷ്യനു കണ്ടെത്താൻ പറ്റിയിട്ടുള്ളതിൽ വച്ച് ഏറ്റവും വലിയ സ്ഫോടനം ആണ് ഈ സൂപ്പർനോവ ഉണ്ടാക്കിയത് എന്നു ശാസ്ത്രജ്ഞന്മാർ പറയുന്നു. ഈ സൂപ്പർനോവയെ ആണ് SN 2006gy എന്നു വിളിക്കുന്നത്.

പേരിനു പിന്നിൽ[തിരുത്തുക]

SN എന്നത് Super Nova എന്നതിൻറെ ചുരുക്കമാണ്. 2006 അത് കണ്ടെത്തിയ വർഷവും gy എന്നത് 2006 ല് കണ്ടെത്തിയ സൂപ്പർ നോവകളിലെ എണ്ണം ഇംഗ്ലീഷ് അക്ഷരമാലാ ക്രമത്തെ ആസ്പദമാക്കിയുമാണ്. SN 2006gy എന്നാൽ 2006 കണ്ടെത്തിയ 207 ആമത്തെ സൂപ്പർ നോവയാണ്.

പൊട്ടിത്തെറിച്ച നക്ഷത്രത്തിന്റെ വിശദാംശങ്ങൾ[തിരുത്തുക]

Illustration of the explosion of SN 2006gy.

23.8 കോടി പ്രകാശവർഷം അകലെയുള്ള NGC 1260 എന്ന താരാപഥത്തിലാണ് ഈ നക്ഷത്രസ്ഫോടനം നടന്നത് എന്നാണ് ശാസ്ത്രജ്ഞർ പറയുന്നത്. 150M๏ നോളം ദ്രവ്യമാനമുള്ള ഒരു ഭീമൻ നക്ഷത്രം ആണ് പൊട്ടിത്തെറിച്ച് സൂപ്പർനോവയായത്.

സ്ഫോടനത്തിനു കാരണമായ നക്ഷത്രത്തിന്റെ താരാപഥം നമ്മിൽ നിന്നു 23.8 കോടി പ്രകാശവർഷം അകലെയാണ്. ചുരുക്കത്തിൽ നമ്മൾ 23.8 കോടി വർഷം പുറകിലേക്കാണ് നോക്കുന്നത് എന്നർത്ഥം. അതിനാൽ ആദിമ പ്രപഞ്ചത്തിൽ ഇത്തരം സ്ഫോടനങ്ങൾ സർവ്വ സാധാരണം ആയിരുന്നുവെന്ന് ശാസ്ത്രജ്ഞർ കരുതുന്നു. നമ്മുടെ താരാപഥത്തിൽ ഒക്കെ വരും കാലങ്ങളിൽ ഇത്തരം കൂടുതൽ സ്ഫോടനങ്ങൾക്ക് സാദ്ധ്യത ഉണ്ട് എന്നാണ് ശാസ്ത്രജ്ഞർ കരുതുന്നത്.

പല ആദിമ നക്ഷത്രങ്ങളും ഈ നക്ഷത്രത്തെ പോലെ ദ്രവ്യമാനം കൂടിയവ ആണെന്നും അതിനാൽ ഇത്തരം സ്ഫോടനങ്ങൾ ആദിമ നക്ഷത്രങ്ങൾ എങ്ങനെയാണ് മരണമടഞ്ഞത് എന്നതിനെകുറിച്ച് ഉള്ള അറിവ് തരുമെന്ന് പല ജ്യോതിശസ്ത്രജ്ഞരും കരുതുന്നു. പക്ഷെ ഇത്തരം നക്ഷത്രങ്ങളുടെ മരണം കാണാൻ ഇതു വരെ കഴിഞ്ഞിരുന്നില്ല. മാത്രമല്ല സൈദ്ധാന്തികമായി പ്രവചിരുന്നതിൽ നിന്നു വ്യത്യസ്തമായാണ് ഇത്തരം ഭീമൻ നക്ഷത്രങ്ങളുടെ മരണം എന്നു മനസ്സിലാക്കാനും ഈ കണ്ടെത്തലിലൂടെ കഴിഞ്ഞു. സൂപ്പർനോവയെ കുറിച്ചുള്ള സിദ്ധാന്തങ്ങൾ മാറ്റിയെഴുതേണ്ടി വരുമെന്ന് സാരം.

ഈ സൂപ്പർനോവയെ കുറിച്ചുള്ള രണ്ട് പഠനസംഘങ്ങളെ നയിച്ച നാഥൻ സ്മിത്തിന്റെ അഭിപ്രായത്തിൽ സാധാരണ സൂപ്പർനോവയെക്കാളും നൂറ് ഇരട്ടി അധികം ഊർജ്ജം പുറത്തേക്ക് വിട്ട ഒരു അപൂവ്വ സൂപ്പർനോവ ആയിരുന്നു SN 2006gy[2][3][4]. അതിന്റെ അർത്ഥം പൊട്ടിത്തെറിച്ച നക്ഷത്രത്തിന്റെ ദ്രവ്യമാനം ഒരു നക്ഷത്രത്തിനു കൈവരിക്കാവുന്ന പരമാവധി ദ്രവ്യമാനം ആയിരുന്നു എന്നാണ്. അതായത് സൂര്യന്റെ 150 ഇരട്ടിയോളം.

അവലംബം[തിരുത്തുക]

  1. NASA's Chandra Sees Brightest Supernova Ever Archived 2017-07-05 at the Wayback Machine., NASA Press Release on the Discovery, May 7, 2007
  2. "Did antimatter 'factory' spark brightest supernova?". NewScientist. 07 മെയ് 2007. Archived from the original on 2008-02-26. Retrieved 2008-03-04. {{cite news}}: Check date values in: |date= (help); Unknown parameter |accessdate-= ignored (help)
  3. http://www.berkeley.edu/news/media/releases/2007/05/07_supernova.shtml
  4. http://www.solstation.com/x-objects/sn2006gy.htm



-

"https://ml.wikipedia.org/w/index.php?title=SN_2006gy&oldid=3981053" എന്ന താളിൽനിന്ന് ശേഖരിച്ചത്