അനുരണനം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(Reverberation എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

അടഞ്ഞ ഒരു സ്ഥലത്തുണ്ടാകുന്ന ശബ്ദം നിലച്ചുകഴിഞ്ഞാലും സ്ഥലത്തിന്റെ ഭിത്തികളിൽ ശബ്ദത്തിന്റെ പ്രതിഫലനം ഉണ്ടാകുന്നു. ഈ പ്രതിഫലനമാണ് അനുരണനം (ഇംഗ്ലീഷ്: reverberation).

തുറസ്സായ ഒരു സ്ഥലത്ത്, അത്യുച്ചത്തിൽ ഉണ്ടാകുന്ന ശബ്ദം അതേ രീതിയിൽ കേൾക്കാൻ കഴിയും. കെട്ടിടത്തിനുള്ളിലാണെങ്കിൽ ശബ്ദസ്രോതസ്സ് നിലച്ചതിനുശേഷവും ശബ്ദം തുടർന്നു കേൾക്കുന്നതായി അനുഭവപ്പെടും. ശബ്ദതീവ്രത മെല്ലെമെല്ലെ കുറഞ്ഞ് ശബ്ദം നിലയ്ക്കുന്നു. ഇതിനു കാരണം മുറിക്കകത്ത്, ചുമരുകളിൽ തട്ടി, ശബ്ദത്തിനുണ്ടാകുന്ന ആവർത്തിത പ്രതിഫലനം (repeated reflection) ആണ്.[1] ശബ്ദം സ്രോതസ്സിനോടൊപ്പമല്ല, അല്പം കഴിഞ്ഞേ നിലയ്ക്കുകയുള്ളു.

അനുരണനത്തെ പ്രയോജനകരമായി വാസ്തുശില്പ-ധ്വാനികത്തിൽ (Architectural Acoustics) ഉപയോഗിക്കാറുണ്ട്[2]. മുറിക്കുള്ളിലെ അനാവശ്യവും തീവ്രതകുറഞ്ഞതുമായ ശബ്ദങ്ങളുടെ ഇടപെടൽ ഇല്ലാതാക്കാൻ അനുരണനംകൊണ്ട് സാധിക്കുന്നു. ശബ്ദത്തിനു ശക്തികൂട്ടാൻ അനുരണനം ഉപകരിക്കുന്നു. പക്ഷേ, കൂടുതൽ അനുരണനം ഉണ്ടാകുന്നത് അഭിലഷണീയമല്ല. അനുരണനത്തെ നിയന്ത്രിക്കുന്നതിനായി അതു നിലനില്ക്കേണ്ടതായ കാലം നിർണയിക്കാറുണ്ട്. പ്രാരംഭമർദത്തിൽനിന്ന് ആയിരത്തിലൊന്നായി കുറയാൻ ശബ്ദത്തിന് വേണ്ടിവരുന്ന സമയമാണ് അനുരണന കാലം.

അനുരണനം ഏറെ സമയത്തേക്കു നീണ്ടുനിന്നാൽ, ആദ്യമാദ്യം പുറപ്പെടുന്ന വാക്കുകളുടെ പ്രതിധ്വനികളും പിന്നീടുള്ളവയും കൂടിച്ചേർന്ന് അവ്യക്തത സൃഷ്ടിക്കും. അനുരണനത്തെക്കുറിച്ച് വിശദമായി പഠനം നടത്തിയ വാലസ് സി. സബൈനിന്റെ അഭിപ്രായത്തിൽ ഏതു ഹാളിനും അതിന്റേതായ ഒരു അനുരണനകാലം ആവശ്യമാണ്. V വ്യാപ്തമുള്ള ഒരു മുറിയിലെ ശബ്ദാവശോഷണം (absorption of sound)[3] A ആണെങ്കിൽ ആ മുറിയുടെ അനുരണനകാലം 0.049 V/A ആണെന്ന് കണക്കാക്കപ്പെട്ടിരിക്കുന്നു. അനുരണനകാലം, ആവശ്യത്തിൽ അധികമാണെങ്കിൽ ചിത്രങ്ങൾ‍, കർട്ടൻ തുടങ്ങിയ അവശോഷക വസ്തുക്കൾകൊണ്ട് മുറി അലങ്കരിച്ചാൽ മതി. ശബ്ദാവശോഷണംമൂലം പ്രതിഫലനത്തിന്റെ എണ്ണം കുറയുകയും അനുരണനകാലം അതനുസരിച്ച് വ്യത്യാസപ്പെടുകയും ചെയ്യുന്നു.

അനുരണന ദൈർഘ്യം (Reverberation time)[തിരുത്തുക]

സബൈൻസ് സമവാക്യം[തിരുത്തുക]

1890കളിലാണ് സബൈൻസ് സമവാക്യം ഉൾത്തിരിയുന്നത്. മുറിയുടെ വ്യാപ്തത്തെയും ആ മുറിയിൽ അനുഭവപ്പെടുന്ന അനുരണന ദൈർഘ്യംത്തെയും ഈ സമവാക്യം ബന്ധപ്പെടുത്തുന്നു

.

The reverberation time RT60 and the volume V of the room have great influence on the critical distance dc (conditional equation):

ഇതുംകൂടികാണുക[തിരുത്തുക]

അവലംബം[തിരുത്തുക]

പുറംകണ്ണികൾ[തിരുത്തുക]

കടപ്പാട്: കേരള സർക്കാർ ഗ്നൂ സ്വതന്ത്ര പ്രസിദ്ധീകരണാനുമതി പ്രകാരം ഓൺലൈനിൽ പ്രസിദ്ധീകരിച്ച മലയാളം സർ‌വ്വവിജ്ഞാനകോശത്തിലെ അനുരണനം എന്ന ലേഖനത്തിന്റെ ഉള്ളടക്കം ഈ ലേഖനത്തിൽ ഉപയോഗിക്കുന്നുണ്ട്. വിക്കിപീഡിയയിലേക്ക് പകർത്തിയതിന് ശേഷം പ്രസ്തുത ഉള്ളടക്കത്തിന് സാരമായ മാറ്റങ്ങൾ വന്നിട്ടുണ്ടാകാം.
"https://ml.wikipedia.org/w/index.php?title=അനുരണനം&oldid=3836753" എന്ന താളിൽനിന്ന് ശേഖരിച്ചത്