പുലിറ്റ്സർ പുരസ്കാരം
| പുലിറ്റ്സർ പ്രൈസ് | |
| Awarded for | പത്രപ്രവർത്തനം,സാഹിത്യം,സംഗീത രചന എന്നീ മേഖലകളിലെ മികവിന് |
| Presented by | കൊളംബിയ യൂണിവേഴ്സിറ്റി |
| Country | യുണൈറ്റഡ് സ്റ്റേറ്റ്സ് |
| First awarded | 1917 |
| Official website | |
|---|---|
പത്രപ്രവർത്തനം,സാഹിത്യം,സംഗീത രചന എന്നീ മേഖലകളിലെ നേട്ടത്തിന് നൽകപ്പെടുന്ന ഒരു അമേരിക്കൻ പുരസ്കാരമാണ് പുലിറ്റ്സർ പ്രൈസ്(ഉച്ചാരണം:/ˈpʊlɨtsər/)[1]. ഹംഗേറിയൻ-അമേരിക്കൻ പ്രസാധകനായ ജോസഫ് പുലിറ്റ്സർ സ്ഥാപിച്ച ഈ പുരസ്കാരം ന്യൂയോർക്കിലെ കൊളംബിയ സർവ്വകലാശാലയാണ് നിയന്ത്രിക്കുന്നത്.
ഇരുപത് ഇനങ്ങളിലായി എല്ലാവർഷവും ഈ പുരസ്കാരം നൽകിവരുന്നു. ഈ ഇരുപത് ഇനങ്ങളിലേയും ഒരോ വിജയിക്കും ഒരു പ്രമാണപത്രവും 10,000 ഡോളറിന്റെ ക്യാഷ് അവാർഡും നൽകപ്പെടുന്നു. പത്രപ്രവർത്തന മത്സരവിഭാഗത്തിലെ സാമുഹിക പ്രവർത്തകനുള്ള അവാർഡ് സ്വർണ്ണ മെഡൽ ഉൾപ്പെടുന്നതാണ്. അവാർഡിലെ അംഗീകാരപത്രത്തിൽ വ്യക്തിയെ പരാമർശിക്കാറുണ്ടെങ്കിലും സാധാരണയായി ഇതൊരു പത്രത്തിനാണ് നൽകുന്നത്.
ഉള്ളടക്കം |
പുരസ്കാരത്തിനുള്ള നടപടിക്രമങ്ങൾ [തിരുത്തുക]
മാധ്യമ രംഗത്തുള്ള എല്ലാ സൃഷ്ടികളേയും സ്വമേധയാ വിലയിരുത്തുകയും തിരഞെടുക്കുകയും ചെയ്യുന്ന രീതിയല്ല ഈ അവാർഡ് നിർണ്ണയത്തിനുള്ളത്. 50 ഡോളർ പ്രവേശന തുക നൽകി വേണം ഈ അവാർഡ് നിർണ്ണയത്തിലേക്ക് അപേക്ഷിക്കാൻ.
ചരിത്രം [തിരുത്തുക]
ഒരു പത്രപ്രവർത്തകനും പ്രസാധകനുമായ ജോസഫ് പുലിറ്റ്സറാണ് ഈ പുരസ്കാരം സ്ഥാപിച്ചത്. 1911 പുലിറ്റ്സറിന്റെ മരണത്തോടുകൂടി അവാർഡ് കൈകാര്യം കോളംബിയ സർവ്വകലാശാലക്ക് വിട്ടുകൊടുത്തു. ആദ്യ പുലിറ്റ്സർ പ്രൈസ് 1917 ജൂൺ 4 ന് ആണ് നൽകിയത്. ഇപ്പോൾ എല്ലാവർഷത്തിലേയും ഏപ്രിൽ മാസത്തിലാണ് ഈ പുരസ്കാരം പ്രഖ്യാപിക്കപ്പെടുന്നത്. ഒരു സ്വതന്ത്രസമിതിയാണ് അവാർഡ് സ്വീകർത്താക്കളെ തിരഞെടുക്കുക.
അവലംബം [തിരുത്തുക]
- ↑ This pronunciation, starting off like the verb pull, is preferred by the Pulitzer website. However, /ˈpjuːlɨtsər/, starting off like pew, is also quite common, and attested in the major British and American dictionaries.