ആന സംരക്ഷണപദ്ധതി

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(Project Elephant എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

1992 ഫെബ്രുവരിയിൽ കേന്ദ്ര വന പരിസ്ഥിതി മന്ത്രാലയം ഇന്ത്യയിൽ ആനകളുടെ സംരക്ഷണത്തിന് ആവിഷ്കരിച്ച പദ്ധതിയാണ് ആന സംരക്ഷണപദ്ധതി. ആനകൾ വസിക്കുന്ന പ്രദേശങ്ങളും അവയുടെ സഞ്ചാരമാർഗ്ഗങ്ങളും ഒരുപോലെ സംരക്ഷിക്കുന്നതിനുള്ള പദ്ധതിയാണിത്. 60000 ചതുരശ്ര കി.മീറ്ററിൽ കൂടുതൽ വ്യാപിച്ചുകിടക്കുന്ന 33 ആന സംരക്ഷണകേന്ദ്രങ്ങൾ ഇന്ത്യയിലുണ്ട്. 2010-2011 ൽ ആനസംരക്ഷണസ്റ്റാറ്റസ് നൽകിയ വന്യജീവിസങ്കേതമാണ് Bhadra വന്യജീവിസങ്കേതം.[1]

ചരിത്രം[തിരുത്തുക]

ഇന്ത്യയിലെ 13 സംസ്ഥാനങ്ങളിലാണ് പദ്ധതി ആദ്യമായി നിലവിൽ വന്നത്. ആന്ധ്രപ്രദേശ്, അരുണാചൽ പ്രദേശ്, ആസ്സാം, ജാർഖണ്ഡ്, കർണ്ണാടക, കേരള, മേഘാലയ, നാഗാലാന്റ്, ഒറീസ്സ, തമിഴ്നാട്, ഉത്തരാഞ്ചൽ, ഉത്തർപ്രദേശ്, പശ്ചിമബംഗാൾ എന്നിവയാണ് ആ സംസ്ഥാനങ്ങൾ. എട്ടാം പഞ്ചവസ്തരപദ്ധതിയിൽ 23കോടി രൂപ നീക്കിവച്ച സ്ഥാനത്ത് പത്താം പഞ്ചവത്സരപദ്ധതിയിൽ 60 കോടി രൂപ നീക്കിവച്ചു. Baitarini ER & South Orissa ER in Orissa , Lemru & Badalkhod in Chattisgarh and Ganga-Jamuna (Shiwalik) ER in U.P , Khasi ER in Meghalaya എന്നീ 6 പുതിയ ആനസംരക്ഷണകേന്ദ്രങ്ങൾ ഇനിയും പ്രഖ്യാപിക്കുവാനുണ്ട്. 2005 ഫെബ്രുവരിയിലാണ് ആദ്യമായി ഈ സംരക്ഷണകേന്ദ്രങ്ങളിൽ ആനകളുടെ കണക്കെടുപ്പു നടന്നത്. 21200 ലും താഴെയാണ് അന്ന് ആനകളുടെ എണ്ണം രേഖപ്പെടുത്തിയത്.[2]

ലക്ഷ്യങ്ങൾ[തിരുത്തുക]

  1. പാരിസ്ഥിതികപ്രദേശങ്ങൾ സംരക്ഷിക്കുക.
  2. മനുഷ്യനും ആനകളും തമ്മിലുള്ള സംഘർഷങ്ങൾ ലഘൂകരിക്കുക
  3. ശാസ്ത്രീയമാർഗ്ഗങ്ങൾ ഉപയോഗിച്ച് ആനകളെ പരിപൂർണ്ണമായി സംരക്ഷിക്കുക
  4. ആനകൾ വസിക്കുന്ന പ്രദേശങ്ങളിൽ പരിസ്ഥിതിസംരക്ഷണനിലവാരമുള്ള വികസനപ്രവർത്തനങ്ങൾനടത്തുക
  5. ആനകളെപ്പറ്റി ഉയർന്ന നിലവരത്തിലുള്ള ബോധവൽക്കരണപ്രവർത്തനങ്ങൾ നടത്തുക
  6. അസാധാരണമായ മരണങ്ങൾ ഒഴിവാക്കുക.

പ്രധാനസംരക്ഷണകേന്ദ്രങ്ങൾ[തിരുത്തുക]

[3]

അവലംബം[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=ആന_സംരക്ഷണപദ്ധതി&oldid=4073718" എന്ന താളിൽനിന്ന് ശേഖരിച്ചത്