സൂക്ഷ്മകൃഷി

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(Precision farming എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

ആധുനിത സാങ്കേതികവിദ്യയും സ്ഥലത്തിൽനിന്നും ലഭിച്ച വിവരശേഖരവും ഉപയോഗിച്ച് ശരിയായ കാര്യങ്ങളെ ശരിയായ സ്ഥലത്ത്, ശരിയായ സമയത്ത് ചെയ്യുവാനുള്ള ഒരു ആശയമാണ് സൂക്ഷ്മ കാർഷികരീതി അല്ലെങ്കിൽ സൂക്ഷ്മ കൃഷിസമ്പ്രദായം. കൃത്യത കൃഷി എന്നും ഇതറിയപ്പെടുന്നു. [1] കുറച്ച് ജലവും കുറച്ച് വളവും കുറച്ച് അധ്വാനവും കൊണ്ട് കൂടുതൽ വിളവുണ്ടാക്കുന്ന ഈ പ്രസിഷൻ സാങ്കേതികത ഇസ്രായേലിന്റെ സംഭാവനയാണ്[2]. കൃത്രിമ കാർഷികരീതികളും രാസവളം, കീടനാശിനി എന്നിവയുടെ ഉപയോഗം കുറച്ചുകൊണ്ടുമുള്ള കൃഷിരീതിയാണിത്. ഇതിനായി ചെടികൾക്കാവശ്യമായ വെള്ളവും‌ പോഷകങ്ങളും‌ പരിചരണവും‌ കൃത്യസമയത്ത് കൃത്യമായ അളവിൽ‌ നൽകുന്നു. ചെടികളെ പ്രത്യേകം തയ്യറാക്കിയ തണൽപ്പുരകളിൽ സൂക്ഷിച്ച് പ്രത്യേക പരിചരണം നൽകി വളർത്തിയെടുക്കുന്നു. ഇന്ത്യയിൽ തമിഴ്നാട്ടിലും മറ്റും ഇത് വിജയകരമായി നടപ്പാക്കിയിട്ടുണ്ട്. [3]

അവലംബം[തിരുത്തുക]

  1. "ആർക്കൈവ് പകർപ്പ്". Archived from the original on 2011-09-23. Retrieved 2011-07-26.
  2. കേരള കർഷകൻ മേയ് 2010
  3. http://www.livenewage.com/ver01/details/?TypeID=4&SubNews=2844[പ്രവർത്തിക്കാത്ത കണ്ണി]
"https://ml.wikipedia.org/w/index.php?title=സൂക്ഷ്മകൃഷി&oldid=3648078" എന്ന താളിൽനിന്ന് ശേഖരിച്ചത്