പോവിൻദാ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(Povindah എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

അഫ്ഘാനിസ്ഥാനിലെ ഒരു ആദിവാസിവംശമാണ് പോവിൻദ. ഇവർ ഘൽജി വർഗ്ഗത്തിൽപ്പെട്ട പഷ്തൂണുകളാണ്[1].

അഫ്ഘാനിലെ മലകളിൽ നിന്നും തണുപ്പിൽ നിന്നും രക്ഷ നേടുന്നതിന്, തണുപ്പുകാലത്ത് ഇവർ പാകിസ്താനിലേക്ക് കുടിയേറുന്നു. നവംബർ മുതൽ ഏപ്രിൽ വരെയുള്ള മാസങ്ങളിൽ ഇവർ പാകിസ്താനിലെ ചൂടേറിയ സമതലപ്രദേശങ്ങളിൽ എത്തി വാസമുറപ്പിക്കുന്നു. ഇവരിൽ ചിലർ ഇന്ത്യയിലേക്കും വർഷാവർഷം യാത്ര ചെയ്യാറുണ്ട്. കാലങ്ങളായുള്ള ഇവരുടെ ഈ കുടിയേറ്റത്തിന് നിബന്ധനകളോ യാത്രാരേഖകളോ ഇല്ലാതെ സർക്കാരുകൾ അനുവാദം നൽകാറുണ്ടായിരുന്നു[2]. എന്നാൽ അഫ്ഘാനിസ്ഥാന്റെ പാകിസ്താനുമായുള്ള അതിർത്തി 1960-കളുടെ ആദ്യത്തോടെ അടച്ചതിനാൽ ഈ ദീർഘദൂരസഞ്ചാരത്തിന് വിരാമമായി[1]‌.

ഒക്ടോബർ മാസത്തോടെ ഒട്ടകങ്ങളുടേ ഒരു നീണ്ടനിരയായി, ആടുകൾ, കഴുതകൾ, കുരങ്ങുകൾ , താറാവുകൾ, കൂടാരങ്ങൾ, കിടക്കകൾ, കച്ചവടത്തിനായുള്ള സാധനങ്ങൾ തുടങ്ങിയവയുമായി ഇവർ മലയിറങ്ങി വരുന്നു. കമ്പിളിപ്പുതപ്പ്, പരവതാനി, മേലങ്കി തുടങ്ങിയവയാണ്‌ ഇവരുടെ കച്ചവടസാധനങ്ങൾ. സമതലത്തിലെ ഉയർന്ന ചൂട് ഇവർക്ക് താങ്ങാവുന്നതിലധികമായതിനാൽ മേയ് മാസമാകുമ്പോഴേക്കും ഇവർ തിരിച്ചുള്ള യാത്ര തുടങ്ങുന്നു. ഗോതമ്പ്, പഞ്ചസാര, ധാന്യങ്ങൾ തുടങ്ങിയവ ഇവർ ഇവിടെന്നിന്നുള്ള തിരിച്ചുള്ള യാത്രയിൽ വാങ്ങിക്കൊണ്ടു പോകുന്നു[2]‌.

അവലംബം[തിരുത്തുക]

  1. 1.0 1.1 Voglesang, Willem (2002). "1 - Up and Down the Hindu Kush". The Afghans. LONDON: Willey-Blackwell, John Willey & SOns, Ltd, UK. p. 15. ISBN 978-1-4051-8243-0. {{cite book}}: Cite has empty unknown parameter: |coauthors= (help)
  2. 2.0 2.1 HILL, JOHN (1963). "7- Pakistan". THE ROCKLIFF NEW PROJECT - ILLUSTRATED GEOGRAPHY - THE INDIAN SUB-CONTINENT. LONDON: BARRIE & ROCKLIFF. p. 227. {{cite book}}: Cite has empty unknown parameter: |coauthors= (help)
"https://ml.wikipedia.org/w/index.php?title=പോവിൻദാ&oldid=1687895" എന്ന താളിൽനിന്ന് ശേഖരിച്ചത്