പഞ്ചാക്ഷരി

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(Pancakshari എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

അഞ്ച് അക്ഷരങ്ങൾ ചേർന്നുണ്ടായ പദങ്ങളോ അർത്ഥമുള്ള വാക്ശകലങ്ങളോ ആണ് പഞ്ചാക്ഷരി. ഹിന്ദു പുരാണങ്ങളിലും വേദങ്ങളിലും പഞ്ചഭൂതങ്ങളെ പ്രതിനിധീകരിച്ച് ഉണ്ടാക്കിയിട്ടുള്ള മന്ത്രങ്ങളായും ഇവയെ കാണാം.

ഓം നമഃ ശിവായ എന്നത് ഇത്തരത്തിൽ പ്രാമുഖ്യമുള്ള ഒരു മന്ത്രമാണ്.


ശിവപഞ്ചാക്ഷരസ്തോത്രം[തിരുത്തുക]

ശങ്കരാചാര്യർ രചിച്ച ശിവപഞ്ചാക്ഷരസ്തോത്രം

നാഗേന്ദ്രഹാരായ ത്രിലോചനായ
ഭസ്മാംഗരാഗായ മഹേശ്വരായ
നിത്യായ ശുദ്ധായ ദിഗംബരായ
തസ്മൈ കാരായ നമഃ ശിവായ

മന്ദാകിനീസലില ചന്ദന ചർച്ചിതായ
നന്ദീശ്വരപ്രഥമനാഥ മഹേശ്വരായ
മന്ദാരപുഷ്പ ബഹുപുഷ്പ സുപൂജിതായ
തസ്മൈ കാരായ നമഃ ശിവായ

ശിവായ ഗൗരീവദനാരവിന്ദ
സൂര്യായ ദക്ഷാധ്വര നാശകായ
ശ്രീ നീലക്ണ്ഠായ വൃഷധ്വജായ
തസ്മൈ ശികാരായ നമഃ ശിവായ

വസിഷ്ഠകുംഭോത്ഭവ ഗൗതമാര്യ-
മുനീന്ദ്ര ദേവാർ‌ച്ചിത ശേഖരായ
ചന്ദ്രാർക്ക വൈശ്വാനരലോചനായ
തസ്മൈ കാരായ നമഃ ശിവായ

യക്ഷസ്വരൂപായ ജഡാധരായ
പിനാകഹസ്തായ സനാതനായ
ദിവ്യായ ദേവായ ദിഗംബരായ
തസ്മൈ കാരായ നമഃ ശിവായ

പുറത്തേക്കുള്ള കണ്ണികൾ[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=പഞ്ചാക്ഷരി&oldid=3292020" എന്ന താളിൽനിന്ന് ശേഖരിച്ചത്