നാൻസി ജോ പവൽ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(Nancy Jo Powell എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
നാൻസി ജോ പവൽ
ഇന്ത്യയിലെ അമേരിക്കൻ സ്ഥാനപതി

നാൻസി ജോ പവൽ (Nancy Jo Powell) (ജനനം 1947) ഇന്ത്യയിലെ അമേരിക്കൻ സ്ഥാനപതിയായി 2012 ഏപ്രിൽ മാസം പദവിയേറ്റു. [1]

2007 ജൂലൈ 16 മുതൽ 2009 വരെ നേപ്പാളിലെ അമേരിക്കൻ സ്ഥാനപതിയായിരുന്ന നാൻസി ജോ പവൽ അതിനുശേഷം അമേരിക്കൻ വിദേശകാര്യ വകുപ്പിന്റെ ഡയറക്ടർ ജനറൽ ആയി തിരഞ്ഞെടുക്കപ്പെട്ടു. 1977-ൽ അമേരിക്കൻ വിദേശകാര്യ വകുപ്പിൽ ചേർന്ന നാൻസി പവൽ, കഴിഞ്ഞ 33 വർഷങ്ങളിൽ ആഫ്രിക്കയിലും, ദക്ഷിണേഷ്യയിലുമുള്ള വിവിധ രാഷ്ട്രങ്ങളിൽ സ്ഥാനപതിയായിരുന്നിട്ടുണ്ട്.

എമർജിങ്ങ് കേരളയിൽ പങ്കെടുക്കാനായി 2012 സെപ്റ്റംബർ 12-ാം തിയതി കൊച്ചിയിൽ എത്തിയ നാൻസി ജോ പവൽ മുഖ്യമന്ത്രി ഉമ്മൻചാണ്ടിയുമായി കൂടിക്കാഴ്ച നടത്തി. [2]

പ്രത്യേകതകൾ[തിരുത്തുക]

ഇന്ത്യയിലെ ആദ്യ അമേരിക്കൻ വനിതാ സ്ഥാനപതി * [3].

ഔദ്യോഗിക ജീവിതം[തിരുത്തുക]

  • അമേരിക്കൻ വിദേശകാര്യ വകുപ്പ് ഡയറക്ടർ ജനറൽ, 2009 - 2012.
  • നേപ്പാളിലെ അമേരിക്കൻ സ്ഥാനപതി, ജൂലൈ 16, 2007 - 2009.
  • ദക്ഷിണേഷ്യയിലെ നേഷണൽ ഇന്റലിജൻസ് ഓഫീസർ, നേഷണൽ ഇന്റലിജൻസ് കൗൺസിൽ, 2006 - 2007.
  • ഏവിയാൻ ഇൻഫഌവൻസ ഉൾപ്പെടെ വിവിധ പകർച്ചവ്യാധികളെ തടുക്കുന്ന പ്രസ്ഥാനത്തിന്റെ സീനിയർ കോ-ഓർഡിനേറ്റർ - 2006.
  • ബ്യൂറോ ഓഫ് ഇന്റർനാഷണൽ നാർക്കോട്ടിക്‌സ് ആന്റ് ലോ എൻഫോഴ്‌സ്‌മെന്റ് അഫയേഴ്‌സിന്റെ ആക്ടിംഗ് അസിസ്റ്റന്റ് സെക്ടട്ടറി, മാർച്ച് 14 - നവംബർ 25, 2005.
  • ലെജിസ്ലേറ്റീവ് അഫയേഴ്‌സ് പ്രിൻസിപ്പൽ ഡെപ്യൂട്ടി അസിസ്റ്റന്റ് സെക്രട്ടറി, നവംബർ 2004 - മാർച്ച് 2005.
  • പാകിസ്താനിലെ അമേരിക്കൻ സ്ഥാനപതി, ഓഗസ്റ്റ് 9, 2002 - ഒക്ടോബർ 2004.
  • ഘാന യിലെ അമേരിക്കൻ സ്ഥാനപതി, ഓഗസ്റ്റ് 14, 2001 - മെയ് 2002.
  • ആഫ്രിക്കൻ അഫയേഴ്‌സിന്റെ ആക്ടിംഗ് അസിസ്റ്റന്റ് സെക്രട്ടറി, ജനുവരി 2001 - ജൂൺ 2001.
  • ആഫ്രിക്കൻ അഫയേഴ്‌സിന്റെ പ്രിൻസിപ്പൽ ഡെപ്യൂട്ടി അസിസ്റ്റന്റ് സെക്രട്ടറി, ജൂലൈ 1999 - ജനുവരി 2001.
  • ഉഗാണ്ട യിലെ അമേരിക്കൻ സ്ഥാനപതി, 1997 - 1999.
  • ബംഗ്ലാദേശ് - ധാക്ക അമേരിക്കൻ എംബസിയിൽ ഡെപ്യൂട്ടി ചീഫ് ഓഫ് മിഷൻ - 1995 - 1997
  • ഇന്ത്യ - ഡെൽഹിയിലെ അമേരിക്കൻ എംബസിയിൽ രാഷ്ട്രീയകാര്യ ഉപദേശക - 1993 - 1995.
  • ഇന്ത്യ - കൊൽക്കത്തയിൽ അമേരിക്കൻ കോൺസുൽ ജനറൽ - 1992 - 1993.
  • ടോഗോ - ലോം നഗരത്തിലെ ഡെപ്യൂട്ടി ചീഫ് ഓഫ് മിഷൻ - 1990 - 1992.

അവലംബം[തിരുത്തുക]

  1. നാൻസി ജോ പവൽ ഇന്ത്യയിലെ അമേരിക്കൻ സ്ഥാനപതിയായി പദവിയേറ്റു
  2. [https://web.archive.org/web/20120912024046/http://www.mathrubhumi.com/online/malayalam/news/story/1820480/2012-09-12/kerala Archived 2012-09-12 at the Wayback Machine. മുഖ്യമന്ത്രി [ഉമ്മൻചാണ്ടിയുമായി കൂടിക്കാഴ്ച]
  3. "ഇന്ത്യയിലെ ആദ്യ അമേരിക്കൻ വനിതാ സ്ഥാനപതി". Archived from the original on 2016-07-01. Retrieved 2012-10-13.
"https://ml.wikipedia.org/w/index.php?title=നാൻസി_ജോ_പവൽ&oldid=3635307" എന്ന താളിൽനിന്ന് ശേഖരിച്ചത്