നമ്പ്യാർ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(Nambiar എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

ഹിന്ദു മതത്തിൽപ്പെടുന്ന നായർ സമുദായത്തിലെ ഒരു ഉപവിഭാഗമാണ് നമ്പ്യാർ. കോരപ്പുഴയുടെ വടക്കായിട്ട് മലബാറിലാണ് നമ്പ്യാന്മാർ കൂടുതലായി ഉള്ളത്. ഈ ജാതിയിൽ പെടുന്നവർ തങ്ങളുടെ പേരിന്റെ കൂടെ നമ്പ്യാർ, നായനാർ, കുറുപ്പ്‌ ,നായർ എന്നിങ്ങനെ ചേർക്കാറുണ്ട്. പണ്ടുകാലത്ത് സാമന്തന്മാർ, നാടുവാഴികൾ, പടക്കുറുപ്പന്മാർ, ജന്മികൾ എന്നിങ്ങനെയുള്ള വ്യത്യസ്തമായ കർമ്മമണ്ഡലങ്ങളിൽ നമ്പ്യാർ ജാതിയിൽപ്പെട്ടവർ ഉണ്ടായിരുന്നു. 1920-ൽ ബ്രാഹ്മണർ നമ്പ്യാർമാരുമായുള്ള വിവാഹത്തിൽനിന്ന് വിട്ടുനിൽക്കാൻ തുടങ്ങുന്നതുവരെ [1] .[2][3]. കടത്തനാട്ടിലെ രാജാവ് ഈ ജാതിയിൽപ്പെട്ട വ്യക്തിയായിരുന്നു. വടക്കേ മലബാറിലെ നമ്പ്യാർ/നായർ സമുദായക്കാരുടെ പ്രധാന ആരാധനമൂർത്തിയാണ് തായ്പരദേവത,വേട്ടയ്ക്കൊരുമകൻ,ഊർപ്പഴശ്ശി,കടാവാങ്കോട് മാക്കം,നരമ്പിൽ ഭഗവതി,പുള്ളി പോതി,കരിഞ്ചാമുണ്ഡി,ദൈവത്താറിശ്വരൻ(മാവിലായി,പടുവിലായി,കാപ്പാട് എല്ലാ കർമ്മങ്ങളും ചെയ്യുന്നതും ദൈവത്താറുടെ കൈതാങ്ങാനുള്ള അവകാശം നമ്പ്യാർ സമുദായത്തിലെ കൈക്കോൻന്മാർക്കാണ്.

പേരിന്റെ ഉത്ഭവം[തിരുത്തുക]

“സത്യം” എന്നർഥമുള്ള “നമ്പു” എന്ന തമിഴ് മൂലത്തിൽ നിന്നാണ് നമ്പ്യാർ ഉത്ഭവിച്ചത്, ഇവർ “നമ്പൂതിരി രക്തബന്ധമുള്ള വിഭാഗമാണ്” (നാം + പൂരയതി, ഇവിടെ “നം” എന്നത് വേദങ്ങളെ സൂചിപ്പിക്കുന്നു). അതിനാൽ നമ്പ്യാർ എന്നാൽ “സത്യം അറിയുന്നവൻ” അല്ലെങ്കിൽ “വിശ്വസ്തൻ” എന്നാണ്.[4]

സമൂഹത്തിലെ സ്ഥാനം[തിരുത്തുക]

കിരിയത്ത്[തിരുത്തുക]

കുറുപ്പ്, വിയ്യൂർ, മണവാളൻ, വെങ്ങടിയൻ, നെല്ലിയോടൻ, അടുങ്ങാടി, കിടാവ്, അടിയോടി, അമയെംഗോലം എന്നിവ ഉൾപ്പടെ ഉള്ള നായർ ഉപജാതികളും നമ്പ്യാന്മാരും ചേർന്നതാണ് കിരിയത്ത് നായർ എന്ന ഉപവിഭാഗം.

  • ഉയർന്ന രണ്ട് വിഭാഗത്തിൽപ്പെട്ടവരിൽ ഉയർന്ന നിലയിൽ ഉള്ള നമ്പ്യാർ എന്ന് വിളിക്കുന്ന ചില വ്യക്തികളും ഉണ്ട്. ദേശങ്ങളുടെയും ഗ്രാമങ്ങളുടേയും ഒക്കെ തലവന്മാർ ആയിരുന്നിട്ടുള്ളവരാണ് ഇവർ. നമ്പൂതിരിമാരും തമ്പുരാന്മാരും ഉൾപ്പെടുന്ന സഭയിൽ നിന്നോ രാജാക്കന്മാരിൽനിന്നോ ഒക്കെ ഈ പദവി ലഭിച്ചിട്ടുള്ളവരാണ് ഇവർ എന്നതിനാൽ ഇവർക്ക് സമൂഹത്തിൽ ഉയർന്ന സ്ഥാനമാണ് ഉള്ളത്. [5]

നമ്പ്യാർ പുരുഷന്മാരെ പേരിനോടൊപ്പമോ തറവാട്ട്പേരിനോടൊപ്പമോ അച്ഛൻ എന്ന് കൂട്ടിയാണ് താഴ്ന്ന ജാതിയിൽപ്പെട്ടവർ സംഭാവന ചെയ്യാറുണ്ടായിരുന്നത്. നമ്പ്യാർ സ്ത്രീകൾ പേരിനോടൊപ്പമോ തറവാട്ട്പേരിനോടൊപ്പമോ അമ്മ എന്നും കൂട്ടി വിളിക്കപ്പെട്ടിരുന്നു. രണ്ട് ഇല്ലം വർഗ്ഗം എന്ന നമ്പ്യാർ ജാതിയിൽപ്പെട്ട പുരുഷന്മാരെ കൈക്കൂർ (തെക്കൻ കേരളത്തിലെ കൈമൾ എന്നതിനു തുല്യം) എന്നും സ്ത്രീകളെ മൂതാംബ്ലക്ക എന്നും പറയാറുണ്ട്.

16-‌ആം നൂറ്റാണ്ടിനും 20-ആം നൂറ്റാണ്ടിനും ഇടയിൽ ഒരുപാട് ഭൂസ്വത്ത് ഉണ്ടായിരുന്ന ജന്മികളായിരുന്നു നമ്പ്യാർ ജാതിക്കാർ. കൈമൾ, പിള്ള, കർത്ത എന്നീ ജാതികളെപ്പോലെത്തന്നെ നമ്പ്യാർ ജാതിക്കാർക്കും സമൂഹത്തിൽ രാജകീയപദവി ഉണ്ടായിരുന്നു. ഇവരിൽ പലർക്കും സ്വന്തമായി സൈന്യം തന്നെ ഉണ്ടായിരുന്നു. [6]. വിദ്യാഭ്യാസപരമായും സാമ്പത്തികപരമായും നമ്പ്യാർ ജാതിക്കാർ ഉന്നതരായിരുന്നു എന്നതുകൊണ്ട് അന്നത്തെക്കാലത്തെ സാമൂഹികസാംസ്കാരികമണ്ഡലങ്ങളിൽ ഇവർക്ക് നല്ല സ്വാധീനം ഉണ്ടായിരുന്നു. എന്നാൽ ബ്രിട്ടീഷുകാരുടെ ആധിപത്യം മൂലവും 1766-ൽ ഹൈദരാലിയുടേയും 1783 മുതൽ 1792 വരെ ടിപ്പു സുൽത്താന്റേയും ആക്രമണം മൂലവും നമ്പ്യാന്മാരുടെ ശക്തി വളരെയധികം കുറയുകയുണ്ടായി. 1920-ൽ ഭൂപരിഷ്കരണനിയമം കേരള സർക്കാർ കൊണ്ടുവന്നതോടുകൂടി നമ്പ്യാർ ജാതിക്കാർക്ക് സമൂഹത്തിൽ ഉണ്ടായിരുന്ന മേൽക്കോയ്മ മുഴുവനായിത്തന്നെ നഷ്ടമായെന്ന് പറയാം. എങ്കിലും ഇന്നും നമ്പ്യാർ പഴയ ആഢ്യത്വം കാത്തുസൂക്ഷിക്കുന്നു.

വടക്കൻ മലബാറിലെ മറ്റ് നായർ ഉപവിഭാഗങ്ങളെപ്പോലെ നമ്പ്യാന്മാരും തങ്ങൾ തെക്കൻ മലബാറിലുള്ളവരേക്കാൾ‍ ഉന്നതരാണെന്ന് ഇരുപതാം നൂറ്റാണ്ടിന്റെ തുടക്കം വരെ വിശ്വസിച്ചിരുന്നു. അതുകൊണ്ട് വടക്കൻ മലബാറിലെ സ്ത്രീകൾക്ക് തെക്കൻ മലബാറിൽനിന്ന് വിവാഹം ആലോചിച്ചിരുന്നില്ല.[4] അങ്ങനെ ഈ പ്രദേശത്തെ നായർ സ്ത്രീകളും നമ്പ്യാർ സ്ത്രീകളും കോരപ്പുഴയുടെ തെക്കോട്ടോ, മല കടന്ന് കിഴക്കോട്ടോ സഞ്ചരിച്ചിരുന്നില്ല. വടക്കേ മലബാർ കോലോത്ത്നാടും തെക്കേമലബാറിലെ സാമൂതിരിയും തമ്മിലുള്ള പ്രശ്നങ്ങളിൽ നിന്നാണ് ഇത് തുടങ്ങിയത് എന്ന് വിശ്വസിക്കപ്പെടുന്നു.[7] ഇതിൽനിന്ന് വ്യതിചലിക്കുന്നത് തങ്ങളുടെ ജാതിക്ക് നാണക്കേടാണെന്ന് അന്ന് വിശ്വസിക്കപ്പെട്ടിരുന്നു. ഇരുപതാം നൂറ്റാണ്ടിൽ വിവാഹിതരായ പുരുഷന്മാർ സർക്കാർ ജോലി മൂലവും മറ്റും ഈ പ്രദേശത്തിനു പുറത്തേയ്ക്ക് സഞ്ചരിക്കാനും തങ്ങളുടെ ഭാര്യമാരുമൊത്ത് മാറിത്താമസിക്കാനും തുടങ്ങിയപ്പോൾ ഈ വിശ്വാസം കാലക്രമേണ ഇല്ലാതെയായി. ബ്രിട്ടീഷ് കാലഘട്ടത്തിന് മുമ്പുള്ള ഒരു യുദ്ധപ്രഭുക്കന്മാരായിരുന്നു ഇവർ, ചില കുടുംബങ്ങൾക്ക് രാജത്വം ഉണ്ടായിരുന്നു (ഇരുവാലിനാട് ഭരിച്ചിരുന്നത് നമ്പ്യാർ കുടുംബങ്ങളാണ്), ബ്രിട്ടീഷ് ഭരണകാലത്ത് ഇവർ ഭൂവുടമ സമൂഹമായി.[8]

ഊരാളർ[തിരുത്തുക]

ഊര് എന്ന വാക്കിന് ഗ്രാമം എന്നാണ് അർത്ഥം. ഊരാളർ എന്നപദം കൊണ്ട് ഗ്രാമത്തലവൻ എന്നാണ് അർത്ഥമാക്കുന്നത്. പണ്ട്കാലത്ത് പല നമ്പ്യാർ കുടുംബങ്ങൾക്കും ഗ്രാമാധിപന്മാരുടെ പദവിയും സ്ഥാനവും ഉണ്ടായിരുന്നു.

ശ്രദ്ധേയമായ വ്യക്തികൾ[തിരുത്തുക]

പ്രസിദ്ധരായ ചില നമ്പ്യാർ വ്യക്തികൾ:

അവലംബം[തിരുത്തുക]

  1. C. J. Fuller, The Internal Structure of the Nayar Caste, Journal of Anthropological Research (1975), p. 285.
  2. Bombay (India : Presidency) (1883). Gazetteer of the Bombay Presidency. Govt. Central Press. p. 195. Retrieved 2007-12-18.
  3. C. J. Fuller, The Internal Structure of the Nayar Caste, Journal of Anthropological Research (1975), p. 285.
  4. 4.0 4.1 Miller, Eric J. (1955). "Village Structure in North Kerala". In Srinivas, M. N. (ed.). India's Villages. Bombay: Media Promoters & Publishers.
  5. A general collection of ... voyages and travels, digested by J. Pinkerton - Page 736
  6. Kareem, C.K. (1973). Kerala under Haider Ali and Tipu Sultan. Paico publishing house. p. 136,137. Retrieved 2007-12-18.
  7. British Indian Government of Madras (1891). Malabar Marriage Commission Report.
  8. Miller, Eric J. (1955). "Village Structure in North Kerala". In Srinivas, M. N. (ed.). India's Villages. Bombay: Media Promoters & Publishers.
"https://ml.wikipedia.org/w/index.php?title=നമ്പ്യാർ&oldid=4079124" എന്ന താളിൽനിന്ന് ശേഖരിച്ചത്