മോഷെ ദയാൻ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(Moshe Dayan എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)


മോഷെ ദയാൻ
(1915-05-20)20 മേയ് 1915-16 ഒക്ടോബർ 1981(1981-10-16) (പ്രായം 66)

ജനനസ്ഥലം Degania, Jordan Valley, Vilayet of Beirut (then part of the Ottoman Empire)
മരണസ്ഥലം Tel Aviv, Israel
Allegiance British Army
Haganah
Israel Defence Forces
Years of service 1932 - 1974
പദവി Brigade commander
Lieutenant General
Chief of Staff
യുദ്ധങ്ങൾ World War II
1948 Arab-Israeli War
Suez Crisis
Six-Day war
Yom Kippur War
ബഹുമതികൾ Distinguished Service Order

ഇസ്രയേലിലെ പ്രമുഖ സൈനിക ജനറലും രാഷ്ട്രീയ നേതാവുമായിരുന്നു മോഷേ ദയാൻ (ഹീബ്രു: משה דיין‎, 20 മേയ് 1915 – 16 ഒക്ടോബർ 1981).

ജീവചരിത്രം[തിരുത്തുക]

ആദ്യ ജീ‍വിതം[തിരുത്തുക]

1915 മേയ് 20-ന് ജനിച്ചു. പതിനാല് വയസ്സു മുതൽ ദയാൻ സൈനികപ്രവർത്തനങ്ങളിൽ വ്യാപൃതനായി. അറബികളുടെ ആക്രമണത്തിൽനിന്ന് ജൂത അധിവാസ മേഖലകളെ സംരക്ഷിക്കുന്നതിനായി പ്രവർത്തിച്ചുപോന്ന ഹഗാനാ (Haganah) എന്ന ജൂതസേനയിലൂടെയായിരുന്നു പ്രവർത്തനം തുടങ്ങിയത്. ബ്രിട്ടീഷുകാരിൽനിന്ന് ഇദ്ദേഹത്തിന് പരിശീലനവും ലഭിച്ചിരുന്നു. എന്നാൽ ബ്രിട്ടൻ ഹഗാനയെ നിയമവിരുദ്ധമായി പ്രഖ്യാപിച്ചതിനെത്തുടർന്ന് 1939-ൽ ഇദ്ദേഹം അറസ്റ്റിലായി. 1941-ൽ തടവിൽനിന്നു മോചിതനായി. പിന്നീട് സിറിയയെയും ലബനനെയും മോചിപ്പിക്കാൻ സഖ്യസേനയോടൊപ്പം ദയാനും യുദ്ധത്തിൽ പങ്കെടുത്തു. ഈ യുദ്ധത്തിൽ ഇദ്ദേഹത്തിന്റെ ഇടതു കണ്ണ് നഷ്ടമായി. ഇതിനെത്തുടർന്നാണ് ഇദ്ദേഹം ഇടതുകണ്ണിന്റെ ഭാഗത്ത് കറുത്ത മറ ഉപയോഗിച്ചു തുടങ്ങിയത്. പില്ക്കാലത്ത് ഇദ്ദേഹത്തിന്റെ ഒരു തിരിച്ചറിയൽ അടയാളമായിത്തന്നെ ഇത് കരുതപ്പെട്ടുപോന്നു.

പിൽക്കാല ജീവിതം[തിരുത്തുക]

പലസ്തീൻകാരെ പുറന്തള്ളി 1948-ലെ അറബ് ഇസ്രയേൽ യുദ്ധംകാലത്ത് ജറുസലേം കേന്ദ്രീകരിച്ചു യുദ്ധം ചെയ്തിരുന്ന ഒരു സേനാ വിഭാഗത്തിന്റെ കമാൻഡർ ആയിരുന്നു ദയാൻ. 1953-ൽ ഇസ്രയേൽ സേനയുടെ നേതൃസ്ഥാനത്തെത്തി. 1956-ലെ സിനായ് ആക്രമണത്തിനു നേതൃത്വം വഹിച്ചത് ഇദ്ദേഹമായിരുന്നു. 1958-ൽ സൈനികസേവനം അവസാനിപ്പിച്ചു. 1959-ൽ ഇസ്രയേൽ പാർലമെന്റിലേക്കു തെരഞ്ഞെടുക്കപ്പെട്ടു. തുടർന്ന് 1964 വരെ കൃഷിവകുപ്പുമന്ത്രിയായി പ്രവർത്തിക്കുകയുമുണ്ടായി 1967-ലെ ആറുദിനയുദ്ധം കാലത്ത് ഇദ്ദേഹം പ്രതിരോധമന്ത്രിപദം വഹിച്ചിരുന്നു.ആറു ദിന യുദ്ധത്തിൽ ഏറ്റവും നിർണ്ണായകമായ വെസ്റ്റ് ബാങ്ക് യുദ്ധത്തിലും, ജറുസലേമും, വിലാപ മതിലും പിടിച്ചെടുത്തതും രാഷ്ട്രീയ നേതൃത്വത്തെ മറികടന്നെടുത്ത തീരുമാനങ്ങളായിരുന്നു.1974 വരെ ഈ സ്ഥാനത്തു തുടർന്നു. 1977-ൽ വിദേശകാര്യമന്ത്രിയായി. ഇസ്രയേലും ഈജിപ്തുമായുള്ള സമാധാനക്കരാർ ഉണ്ടാക്കുന്നതിനായി ദയാൻ ഏറെ യത്നിച്ചു. ഗവണ്മെന്റിന്റെ ചില നയങ്ങളോട് പൊരുത്തപ്പെട്ടു പോകുവാൻ വിമുഖതയുണ്ടായിരുന്നതിനാൽ ഇദ്ദേഹം 1979-ൽ മന്ത്രിസ്ഥാനം രാജിവച്ചു. സ്റ്റോറി ഒഫ് മൈ ലൈഫ് (1976) എന്ന ആത്മകഥ ഉൾ പ്പെടെ പല ഗ്രന്ഥങ്ങളും രചിച്ചിട്ടുണ്ട്.

മരണം[തിരുത്തുക]

1981 ഒ. 16-ന് ടെൽ അവീവിൽ ഇദ്ദേഹം നിര്യാതനായി.

ചിത്രശാല[തിരുത്തുക]

കൂടുതൽ വായനക്ക്[തിരുത്തുക]

  • Lau-Lavi, Napthali, (1968), Moshe Dayan - A Biography. English Book Store, New Delhi (First Indian Reprint 1979).

പുറത്തേക്കുള്ള കണ്ണികൾ[തിരുത്തുക]

വിക്കിചൊല്ലുകളിലെ Moshe Dayan എന്ന താളിൽ ഈ ലേഖനവുമായി ബന്ധപ്പെട്ട ചൊല്ലുകൾ ലഭ്യമാണ്‌:

അവലംബം[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=മോഷെ_ദയാൻ&oldid=3717425" എന്ന താളിൽനിന്ന് ശേഖരിച്ചത്