മെക്-കോങ്കി അഗർ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(McConkey agar എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
മെക്-കോങ്കി അഗറിലെ ബാക്ടീരിയൽ കോളനികൾ
MacConkey agar with LF and non-LF colonies

ഗ്രാം നെഗറ്റീവ് ബാക്ടീരിയയെ ലാക്ടോസ് അന്തക്ഷോഭത്തിനു വേണ്ടി വളർത്തുന്ന മാധ്യമമാണ് മെക്-കോങ്കി അഗർ (McConkey agar).[1][2] ക്രിസ്റ്റൽ വയലറ്റ് നിറവും, പിത്തലവണങ്ങളും, ന്യൂട്രൽ ചുവപ്പ് നിറവും അടങ്ങിയിട്ടുണ്ട് എന്നതാണ് ഈ മാധ്യമത്തിന്റെ പ്രത്യേകത. ഇതിന്റെ ചേരുവകൾ താഴെപ്പറയുന്നവയാണ്[3]

Composition:[4]

  • പെപ്റ്റോൺ - 17 ഗ്രാം
  • പ്രോട്ടിയോസ് പെപ്റ്റോൺ - 3 ഗ്രാം
  • ലാക്ടോസ് - 10 ഗ്രാം
  • ബൈൽ ലവണങ്ങൾ - 1.5 ഗ്രാം
  • കറിയുപ്പ് - 5 ഗ്രാം
  • ന്യൂട്രൽ ചുവപ്പ് നിറം - 0.03 ഗ്രാം
  • അഗർ - 13.5 ഗ്രാം
  • വെള്ളം - ആകെ അളവ് 1 ലിറ്ററാക്കാൻ വേണ്ടുന്നത്രയും

ആൽഫ്രഡ് തിയൊഡർ മെക്-കോങ്കി എന്ന ശാസ്ത്രജ്ഞനാണ് ഈ വളർത്തുമാധ്യമം കണ്ടെത്തിയത്. മെക്-കോങ്കി അഗർ ഒരു പി.എച്ച് സൂചകമായി പ്രവർത്തിക്കുന്നു. അതിനാൽ ലാക്ടോസ് പുളിപ്പിക്കാൻ ശേഷിയുള്ള ബാക്ടീരിയയെ അതിനു ശേഷിയില്ലാത്ത ബാക്ടീരിയയിൽ നിന്നും വേർതിരിക്കാനാവും. ഇ-കോളി പോലുള്ള ഗ്രാം നെഗറ്റീവ് ബാക്ടീരിയ ലാക്ടോസിനെ പുളിപ്പിച്ച് അമ്ലങ്ങൾ ഉണ്ടാക്കുന്നു. ഈ അമ്ലങ്ങൾ മൂലം മാധ്യമത്തിന്റെ പി.എച്ച് താഴുകയും, തൽഫലം ചുവന്ന കോളനികളായി കാണപ്പെടുകയും ചെയ്യും.

അവലംബം[തിരുത്തുക]

  1. MacConkey AT (1905). "Lactose-Fermenting Bacteria in Faeces". J Hyg (Lond). 5 (3): 333–79. PMID 20474229.
  2. MacConkey AT (1908). "Bile Salt Media and their advantages in some Bacteriological Examinations". J Hyg (Lond). 8 (3): 322–34. PMID 20474363.
  3. "ആർക്കൈവ് പകർപ്പ്". Archived from the original on 2010-12-03. Retrieved 2012-09-26.
  4. "Archived copy". Archived from the original on 2010-12-03. Retrieved 2011-03-20.{{cite web}}: CS1 maint: archived copy as title (link)
"https://ml.wikipedia.org/w/index.php?title=മെക്-കോങ്കി_അഗർ&oldid=3641685" എന്ന താളിൽനിന്ന് ശേഖരിച്ചത്