മണിയാർ (പത്തനംതിട്ട)

Coordinates: 9°19′20″N 76°52′30″E / 9.32222°N 76.87500°E / 9.32222; 76.87500
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(Maniyar, Pathanamthitta എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
മണിയാർ
Map of India showing location of Kerala
Location of മണിയാർ
മണിയാർ
Location of മണിയാർ
in കേരളം and India
രാജ്യം  ഇന്ത്യ
സംസ്ഥാനം കേരളം
ജില്ല(കൾ) പത്തനംതിട്ട
സമയമേഖല IST (UTC+5:30)
കോഡുകൾ

9°19′20″N 76°52′30″E / 9.32222°N 76.87500°E / 9.32222; 76.87500 പത്തനംതിട്ട ജില്ലയിൽ സ്ഥിതി ചെയ്യുന്ന ഒരു ഗ്രാമമാണ് മണിയാർ. പത്തനംതിട്ടയിൽ നിന്നും സീതത്തോട്‌ റൂട്ടിൽ ഏകദേശം 18 കിലോമീറ്റർ സഞ്ചരിച്ചാൽ മണിയാറിൽ എത്താം. പത്തനംതിട്ട - സീതത്തോട് മാർഗ്ഗത്തിലാണ് ഈ ഗ്രാമം സ്ഥിതി ചെയ്യുന്നത്. വടശ്ശേരിക്കര പഞ്ചായത്തിൽ ഉൾപ്പെടുന്നതാണ് ഈ ഗ്രാമം. കേരളത്തിലെ ആദ്യത്തെ സ്വകര്യ വൈദുതി നിലയം സ്ഥിതി ചെയ്യുന്നത് മണിയാർ ആണ്

ഭൂമിശാസ്ത്രം[തിരുത്തുക]

മണീയാർ ഒരു ഹൈറേഞ്ച് പ്രദേശമാണ്. വർഷത്തിലുടനീളം തണുപ്പുള്ള കാലാവസ്ഥയാണ് ഇവിടെ. വനങ്ങൾ നിബിഡമായി കാണപ്പെടുന്ന പ്രദേശമാണിത്. ഗ്രാമത്തിനടുത്ത് തന്നെയാണ് മണിയാർ ഡാം സ്ഥിതി ചെയ്യുന്നത്.

ഗതാഗതം[തിരുത്തുക]

ബസ്സ് മാർഗ്ഗം മണിയാറിലേക്ക് എത്തിച്ചേരുവാൻ സാധിക്കും. കേരള സർക്കാറിന്റെ കെ.എസ്.ആർ.ടി.സിയുടേയും സ്വകാര്യ ഉടമസ്ഥതയിലുള്ളതുമായ ബസ്സ് സർവ്വിസ്സുകൾ ഇവിടേക്ക് ഉണ്ട്.

ഇവിടെ നിനും ഏകദേശം 76 കിലോമീറ്റർ സഞ്ചരച്ചാൽ ഗവിയിൽ എത്താം. ഗവി റൂട്ടിൽ കക്കി, കൊച്ചുപമ്പ എന്നി ഡാമുകൾ കാണാൻ പറ്റും.

പുറത്തേക്കുള്ള കണ്ണികൾ[തിരുത്തുക]


"https://ml.wikipedia.org/w/index.php?title=മണിയാർ_(പത്തനംതിട്ട)&oldid=3634398" എന്ന താളിൽനിന്ന് ശേഖരിച്ചത്