മദൻ മോഹൻ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(Madan Mohan (music director) എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
മദൻ മോഹൻ കൊഹ്ളി
ജനനം25 ജൂൺ 1924
മരണം14 ജൂലൈ 1975
ദേശീയതഇന്ത്യൻ
അറിയപ്പെടുന്നത്ചലച്ചിത്രസംഗീത സംവിധായകൻ

പ്രശസ്തനായ ഒരു ഹിന്ദി ചലച്ചിത്രസംഗീത സംവിധായകൻ ആണ് മദൻ മോഹൻ [1] . ബാഗ്ദാദിലാണ് ജനിച്ചത് . രണ്ടാം ലോകയുദ്ധത്തിൽ പട്ടാളത്തിൽ ചേർന്നു. 1946-ആകാശവാണിയുടെ ലഖ്‌നോ നിലയത്തിൽ ചേർന്നു. അവിടെ ഫയ്യാസ്ഖാൻ, ബഡേഗുലാം അലിഖാൻ, ബീഗം അക്താർ എന്നിവരിൽനിന്നു നേടാൻ കഴിഞ്ഞതു മാത്രമാണ് ഇദ്ദേഹത്തിന്റെ സംഗീത വിദ്യാഭ്യാസം. ആദ്യചിത്രം: ദേവേന്ദ്രഗോയലിന്റെ ആംഖേം. ഹിന്ദിസിനിമയിലെ ഏറ്റവും മികച്ച ഏതാനും ഗാനങ്ങൾക്ക് ഇദ്ദേഹം ഈണം പകർന്നിട്ടുണ്ട് . ഹക്കീക്കത്ത് എന്ന ചിത്രത്തിന്റെ വിജയത്തിനുശേഷം ചേതൻ ആനന്ദിന്റെ എല്ലാ ചിത്രങ്ങൾക്കും സംഗീതം പകർന്നത് മദൻ മോഹനായിരുന്നു. ഹൃഷികേശ് മുക്കർജി, ഗുൽസാർ എന്നിവരുടെ ചിത്രങ്ങളുടെയും സംഗീത സംവിധാനത്തിന്റെ ചുമതലയേറ്റു. മദൻമോഹൻ സംഗീത സംവിധാനം നിർവഹിച്ച ചില ചിത്രങ്ങൾ: റെയിൽവേ പ്ലാറ്റ് ഫോം, ഹക്കീക്കത്ത്, ദസ്തക്ക്, കോഷിഷ്, ലൈലാമജ്‌നു.

പുറത്തേക്കുള്ള കണ്ണികൾ[തിരുത്തുക]

അവലംബം[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=മദൻ_മോഹൻ&oldid=2785401" എന്ന താളിൽനിന്ന് ശേഖരിച്ചത്