അശോകസ്തംഭം
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(Lion Capital of Asoka എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
| പതാക | ത്രിവർണം |
| ചിഹ്നം | സാരനാഥിലെ അശോകസ്തംഭം |
| ഗാനം | ജന ഗണ മന |
| ഗീതം | വന്ദേ മാതരം |
| മൃഗം | രാജകീയ ബംഗാൾ കടുവ |
| പക്ഷി | മയിൽ |
| പുഷ്പം | താമര |
| ജലജീവി | സുസു |
| വൃക്ഷം | അരയാൽ |
| ഫലം | മാങ്ങ |
| കളി | ഹോക്കി |
| ദിനദർശിക | ശകവർഷം |
ഇന്ത്യയുടെ ദേശീയചിഹ്നമായി അംഗീകരിച്ചിട്ടുള്ള ശില്പമാണ് അശോകസ്തംഭം (ഇംഗ്ലീഷ്: The Lion capital of Ashoka). നാലു സിംഹങ്ങൾ നാലു ദിക്കിലേക്കും തിരിഞ്ഞു നിൽക്കുന്ന രീതിയിലുള്ള ഈ ശില്പം അശോകൻ നിർമ്മിച്ച ഉത്തർ പ്രദേശിലെ സാരാനാഥിൽ സ്ഥിതിചെയ്യുന്ന സ്തൂപത്തിന്റെ മുകളിലാണ് നിലനിന്നിരുന്നത്. അശോകസ്തൂപം എന്നറിയപ്പെടുന്ന ഈ സ്തൂപം ഇന്നും നിലനിൽക്കുന്നുണ്ട്. സ്തംഭം ഇപ്പോൾ സാരാനാഥ് കാഴ്ചബംഗ്ലാവിൽ പ്രദർശിപ്പിച്ചിരിക്കുകയാണ്. ഈ സ്തംഭത്തിൽ ആലേഖനം ചെയ്തിട്ടുള്ള ഇരുപത്തിനാല് ആരക്കാലുകളുള്ള ചക്രമാണ് ഇന്ത്യയുടെ ദേശീയപതാകയുടെ മദ്ധ്യത്തിൽ ആലേഖനം ചെയ്തിരിക്കുന്നത്.