ലെനിൻ രഘുവംശി

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(Lenin Raghuvanshi എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
ലെനിൻ രഘുവംശി
ജനനംമെയ് 18, 1970
ദേശീയതഇന്ത്യൻ
പൗരത്വംഇന്ത്യൻ
വിദ്യാഭ്യാസംആയുർവേദത്തിൽ ബിരുദം (1994)
കലാലയംസ്റ്റേറ്റ് കോളേജ് ഫോർ ആയുർവേദിക് മെഡിസിൻ, ഹരിദ്വാർ
തൊഴിൽസാമൂഹ്യപ്രവർത്തകൻ
അറിയപ്പെടുന്നത്പീപ്പിൾസ് വിജിലൻസ് കമ്മിറ്റി ഓൺ ഹ്യൂമൻ റൈറ്സ്
സ്ഥാനപ്പേര്ഭിഷഗ്വരൻ
ജീവിതപങ്കാളി(കൾ)ശ്രുതി നാഗവംശി
കുട്ടികൾകബീർ കാരുണിക്
മാതാപിതാക്ക(ൾ)സുരേന്ദ്ര നാഥ്(പിതാവ്)
സാവിത്രി ദേവി(മാതാവ്)
പുരസ്കാരങ്ങൾകരംവീർ പുരസ്കാരം 2012
ഹ്യൂമൻ റൈറ്റ്സ് അവാർഡ് ഓഫ് ദ സിറ്റി ഓഫ് വൈമർ(2010)
ഗ്വാങ്ചു മനുഷ്യാവകാശ പുരസ്കാരം (2007)
എ.സി.എച്ച്.എ.പീസ് സ്റ്റാർ പുരസ്കാരം [1]
വെബ്സൈറ്റ്http://www.pvchr.asia/ http://www.pvchr.net/

ദളിതരുടെ അവകാശങ്ങൾക്കു വേണ്ടി പ്രവർത്തിക്കുന്ന ഒരു മനുഷ്യാവകാശ പ്രവർത്തകനാണ് ലെനിൻ രഘുവംശി.[3] പീപ്പിൾസ് വിജിലൻസ് കമ്മിറ്റി ഓൺ ഹ്യൂമൻ റൈറ്റ്സ് എന്ന സംഘടനയുടെ സ്ഥാപകാംഗങ്ങളിൽ ഒരാളാണ് ലെനിൻ. ലെനിന്റെ മനുഷ്യാവകാശ പ്രവർത്തനങ്ങൾ അദ്ദേഹത്തിന് ധാരാളം പുരസ്കാരങ്ങൾക്ക് അർഹനാക്കിയിട്ടുണ്ട്.[4] അമേരിക്ക ആസ്ഥാനമായി ലാഭേച്ഛയില്ലാതെ പ്രവർത്തിക്കുന്ന ഒരു സംഘടനയായ അശോക ഫൗണ്ടേഷനിൽ ഇന്ത്യയിൽ നിന്നുമുള്ള ഒരംഗം കൂടിയാണ് ലെനിൻ രഘുവംശി.[5]

വ്യക്തി ജീവിതം[തിരുത്തുക]

18 മേയ് 1970 ന് സുരേന്ദ്രനാഥിന്റെയും സാവിത്രി ദേവിയുടേയും മകനായാണ് ലെനിൻ ജനിച്ചത്.[6] ലെനിന്റെ മുത്തച്ഛൻ ശാന്തി കുമാർ സിങ് ഒരു ഗാന്ധിയനും, സ്വാതന്ത്ര്യ സമര പ്രവർത്തകനും കൂടിയായിരുന്നു.[7] 1994 ൽ ലെനിൻ സ്റ്റേറ്റ് ആയുർവേദ മെഡിക്കൽ കോളേജിൽ നിന്നും ആയുർവേദത്തിൽ ബിരുദം കരസ്ഥമാക്കി. ശ്രുതി നാഗവംശിയാണ് ഭാര്യ. ഈ ദമ്പതികൾക്ക് കബീർ കാരുണിക് എന്നൊരു പുത്രനുണ്ട്.

ആദ്യകാല പ്രവർത്തനങ്ങൾ[തിരുത്തുക]

ഹിന്ദു സമുദായത്തിലെ ഒരു ഉന്നത കുടുംബത്തിലാണ് ജനിച്ചതെങ്കിലും, ഈ സമുദായത്തിൽ ഇപ്പോഴും നിലനിൽക്കുന്ന ജാതി ചിന്തകളോട് ലെനിന് എതിർപ്പായിരുന്നു. വളരെ ചെറുപ്പത്തിൽ തന്നെ ഇത്തരം ജാതീയ ചിന്തകളെ ഇല്ലാതാക്കാനുള്ള സാമൂഹ്യപ്രവർത്തനങ്ങളിൽ ലെനിൻ പങ്കാളിയായി. 23ആമത്തെ വയസ്സിൽ ലെനിൻ യുണൈറ്റഡ് നേഷൻസ് യൂത്ത് ഓർഗനൈസേഷൻ ഉത്തർപ്രദേശ് വിഭാഗത്തിന്റെ പ്രസിഡന്റായി.[8]

സമൂഹത്തിന്റെ എല്ലാ വിഭാഗങ്ങളിലും ഈ ജാതി വേർതിരിവ് നിലനിൽക്കുന്നുണ്ടെന്ന് അതിലേക്ക് ആഴത്തിലിറങ്ങിചെന്നപ്പോൾ ലെനിന് മനസ്സിലായി. സംവരണനിയമങ്ങൾ പറഞ്ഞ് സർക്കാർ ഈ പാവങ്ങളെ എക്കാലത്തേക്കും കബളിപ്പിക്കുകയാണെന്ന് ലെനിൻ തിരിച്ചറിഞ്ഞു. അതുകൊണ്ടു തന്നെ ഈ വിഭാഗത്തിന്റെ ശബ്ദം ഉച്ചസ്ഥായിയിൽ കേൾപ്പിക്കാൻ ലെനിൻ പരിശ്രമം തുടങ്ങി. ഈ തീരുമാനം നടപ്പിലാക്കുക എന്ന ഉദ്ദേശത്തിലാണ് പീപ്പിൾസ് വിജിലൻസ് കമ്മിറ്റി ഓൺ ഹ്യൂമൻ റൈറ്റ്സ് എന്ന സംഘടന ആരംഭിക്കാൻ ലെനിൻ തീരുമാനിച്ചത്. 1996 ൽ ഭാര്യ ശ്രുതിയോടൊപ്പം ആണ് ഈ സംഘടന ലെനിൻ ആരംഭിച്ചത്.[9] ചരിത്രകാരനായ മഹേന്ദ്രപ്രതാപ്, വികേഷ് മഹാരാജ്, കവി കൂടിയായ ഗ്യാനേന്ദ്ര പാഠി എന്നിവർ കൂടി ഈ ഉദ്യമത്തിൽ ലെനിന്റെ കൂടെയുണ്ടായിരുന്നു.

ബാലവേല[തിരുത്തുക]

ബാലവേലയിലേർപ്പെടുന്ന കുട്ടികളെ അതിൽ നിന്നും രക്ഷപ്പെടുത്താനും, അവർക്ക് വിദ്യാഭ്യാസം നൽകുവാനും ലക്ഷ്യമിട്ട് ലെനിന്റെ നേതൃത്വത്തിൽ ഒരു സംഘടന രൂപമെടുക്കുകയുണ്ടായി. ജന മിത്ര ന്യാസ് എന്നായിരുന്നു ഈ സംഘടനയുടെ പേര്.[10] സമാന ലക്ഷ്യത്തോടുകൂടി പ്രവർത്തിക്കുന്ന അന്താരാഷ്ട്ര സംഘടനയായ ആക്ഷൻ-എയ്ഡിന്റെ സഹായത്തോടെയാണ് ജന മിത്ര ന്യാസ് പ്രവർത്തിച്ചിരുന്നത്.[11] ഇതിന്റെ ഭാഗമായി വാരണാസിക്കടുത്തുള്ള മൂന്നു ഗ്രാമങ്ങളും നഗരപ്രാന്തത്തിലുള്ള ഒരു ചേരിയും ഈ പുതിയ സംഘടന ദത്തെടുത്തു. കുട്ടികളുടെ അവകാശങ്ങൾക്കു വേണ്ടി പ്രവർത്തിക്കുന്ന ഒരു സംഘടനയായ വോയ്സ് ഓഫ് പ്യൂപ്പിളിന്റെ ഉന്നതാധികാരകമ്മിറ്റിയിലേക്ക് ലെനിൻ തിരഞ്ഞെടുക്കപ്പെട്ടു. ബാലവേല നിരോധനവുമായി ബന്ധപ്പെട്ട് ലെനിൻ നടത്തിയ പ്രവർത്തങ്ങൾ അദ്ദേഹത്തിന് ഒട്ടേറെ ശത്രുക്കളെ സൃഷ്ടിച്ചു. ലെനിന്റെ ജീവനു വരെ ഭീഷണിയുണ്ടായിരുന്നു.[12]

അംഗീകാരങ്ങൾ[തിരുത്തുക]

അമേരിക്ക ആസ്ഥാനമായി ലാഭേച്ഛയില്ലാതെ പ്രവർത്തിക്കുന്ന സംഘടനയായ അശോക ഫൗണ്ടേഷനിൽ ലെനിൻ അംഗമാണ്. 2007 ൽ ഗ്വാങ്ചു പുരസ്കാരത്തിന് ലെനിൻ അർഹനായി. മണിപ്പൂരിലെ മനുഷ്യാവകാശ പ്രവർത്തകയായ ഇറോം ശർമ്മിളക്കൊപ്പമാണ് ലെനിൻ ഈ പുരസ്കാരം പങ്കിട്ടത്.[13] 2008 ൽ എ.സി.എച്ച്.എ(അസ്സോസ്സിയേഷൻ ഓഫ് കമ്മ്യൂണൽ ഹാർമ്മണി ഇൻ ഏഷ്യ) ഏർപ്പെടുത്തിയ പീസ് സ്റ്റാർ പുരസ്കാരം ലെനിനു ലഭിച്ചു.[14] 2010 ൽ അസ്സോസ്സിയേഷൻ ഓഫ് കമ്മ്യൂണൽ ഹാർമ്മണി ഇൻ ഏഷ്യ എന്ന സംഘടനയുടെ ഡയറക്ടറായി ലെനിൻ അവരോധിക്കപ്പെട്ടു. അമേരിക്ക ആസ്ഥാനമായുള്ള മനുഷ്യാവകാശങ്ങൾക്കു വേണ്ടി പ്രവർത്തിക്കുന്ന ഒരു സംഘടനയാണ് ഇത്. സിറ്റി കൗൺസിൽ ഓഫ് വൈമർ ഏർപ്പെടുത്തിയ 2010ലെ ഇന്റർനാഷണൽ ഹ്യൂമൻ റൈറ്റ്സ് പുരസ്കാരം ലെനിനാണ് ലഭിച്ചത്.[15]

അവലംബം[തിരുത്തുക]

  1. "ലെനിൻ രഘുവംശി - പുരസ്കാരങ്ങൾ". പി.വി.സി.എച്ച്.ആർ. Archived from the original on 2013-11-23. Retrieved 23 നവംബർ 2013.{{cite web}}: CS1 maint: bot: original URL status unknown (link)
  2. കാവേരീ, ബാംസി (2009 ഏപ്രിൽ 10). "ദ യങ് സർജ്". ഇന്ത്യാ ടുഡേ. Archived from the original on 2013-11-22. Retrieved 2013 നവംബർ 22. {{cite news}}: Check date values in: |accessdate= and |date= (help)CS1 maint: bot: original URL status unknown (link)
  3. തൻവീർ അഹമ്മദ്, സിദ്ദിഖി (2012 മേയ് 30). "ലെനിൻ രഘുവംശി". ഹ്യൂമൻ ഡിഗ്നിറ്റി ഫോറം. Archived from the original on 2013-11-23. Retrieved 2013 നവംബർ 23. {{cite web}}: Check date values in: |accessdate= and |date= (help)CS1 maint: bot: original URL status unknown (link)
  4. "ലെനിൻ റിസീവ്സ് ജർമ്മൻ അവാർഡ് ഫോർ വർക്കിംഗ് ഫോർ ദളിത്സ്". പ്രവാസി ടുഡേ. Archived from the original on 2013-11-22. Retrieved 2013 നവംബർ 22. {{cite web}}: Check date values in: |accessdate= (help)CS1 maint: bot: original URL status unknown (link)
  5. "അശോക ഫൗണ്ടേഷൻ". അശോക ഫൗണ്ടേഷൻ. Archived from the original on 2013-11-22. Retrieved 2013 നവംബർ 22. {{cite web}}: Check date values in: |accessdate= (help)CS1 maint: bot: original URL status unknown (link)
  6. "റൈറ്റ്സ് ഓഫ് ദ മാർജിനലൈസ്ഡ് ഇൻ ഇന്ത്യ". ഫ്രണ്ട്ലൈൻഡിഫൻഡേഴ്സ്. Archived from the original on 2013-11-23. Retrieved 2013 നവംബർ 23. {{cite web}}: Check date values in: |accessdate= (help)
  7. "മൊബിലൈസ് ആന്റ് എംപവർ". ഇന്ത്യാ ടുഡേ. 2010 ഏപ്രിൽ 10. Archived from the original on 2013-11-22. Retrieved 2013 നവംബർ 22. {{cite web}}: Check date values in: |accessdate= and |date= (help)CS1 maint: bot: original URL status unknown (link)
  8. "എ വാര്യർ എഗെയിൻസ്റ്റ് ഹ്യൂമൻ റൈറ്റ്സ് വയലേഷൻസ്". ടു സർക്കിൾസ്. Archived from the original on 2013-11-23. Retrieved 2013 നവംബർ 23. {{cite web}}: Check date values in: |accessdate= (help)CS1 maint: bot: original URL status unknown (link)
  9. "പി.വി.സി.എച്ച്.ആർ. ദൗത്യം". പി.വി.സി.എച്ച്.ആർ - ഔദ്യോഗിക വെബ് വിലാസം. Archived from the original on 2013-11-23. Retrieved 2013 നവംബർ 23. {{cite web}}: Check date values in: |accessdate= (help)CS1 maint: bot: original URL status unknown (link)
  10. "ജനമിത്ര ന്യാസ്". ക്രൈ.ഓർഗ്. Archived from the original on 2013-11-23. Retrieved 23 നവംബർ 2013.{{cite web}}: CS1 maint: bot: original URL status unknown (link)
  11. "ആക്ഷൻ എയിഡ്". ആക്ഷൻ എയിഡ് ഔദ്യോഗിക വെബ് വിലാസം. Archived from the original on 2013-11-23. Retrieved 2013 നവംബർ 23. {{cite web}}: Check date values in: |accessdate= (help)CS1 maint: bot: original URL status unknown (link)
  12. "ത്രെട്ട്സ് എഗെയിൻസ്റ്റ് ഡോക്ടർ.ലെനിൻ". ഫ്രണ്ട്ലൈൻ ഡിഫൻഡേഴ്സ്. 2008 മേയ് 21. Archived from the original on 2013-11-23. Retrieved 2013 നവംബർ 23. {{cite web}}: Check date values in: |accessdate= and |date= (help)CS1 maint: bot: original URL status unknown (link)
  13. "2007ലെ ഗ്വാങ്ചു പുരസ്കാരം". മെയ് 18 മെമ്മോറിയൽ ഫൗണ്ടേഷൻ (ദക്ഷിണ കൊറിയ). Archived from the original on 2013-11-22. Retrieved 2013 നവംബർ 22. {{cite web}}: Check date values in: |accessdate= (help)
  14. "പീസ് സ്റ്റാർ പുരസ്കാരം(എ.സി.എച്ച്.എ)". അസ്സോസ്സിയേഷൻ ഓഫ് കമ്മ്യൂണൽ ഹാർമ്മണി ഇൻ ഏഷ്യ. Archived from the original on 2013-11-23. Retrieved 2013 നവംബർ 22. {{cite web}}: Check date values in: |accessdate= (help)CS1 maint: bot: original URL status unknown (link)
  15. "ലോക്കൽ ആക്ടിവിസ്റ്റ് ടു ഗെറ്റ് ഇന്റർനാഷണൽ അവാർഡ്". ടൈംസ് ഓഫ് ഇന്ത്യ. 2010 ജൂൺ 25. Archived from the original on 2012-06-09. Retrieved 2013 നവംബർ 23. {{cite web}}: Check date values in: |accessdate= and |date= (help)
"https://ml.wikipedia.org/w/index.php?title=ലെനിൻ_രഘുവംശി&oldid=3970309" എന്ന താളിൽനിന്ന് ശേഖരിച്ചത്