കൊച്ചിരാജാവ് (ചലച്ചിത്രം)

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(Kochi Rajavu എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
കൊച്ചിരാജാവ്
വി.സി.ഡി. പുറംചട്ട
സംവിധാനംജോണി ആന്റണി
നിർമ്മാണംഅമിത് ആർ. മോഹൻ
രചനഉദയകൃഷ്ണ-സിബി കെ. തോമസ്
അഭിനേതാക്കൾദിലീപ്
മുരളി
ഹരിശ്രീ അശോകൻ
ജഗതി ശ്രീകുമാർ
കാവ്യ മാധവൻ
രംഭ
സംഗീതംവിദ്യാസാഗർ
ഗാനരചനഗിരീഷ് പുത്തഞ്ചേരി
ആർ.കെ. ദാമോദരൻ
ഛായാഗ്രഹണംസാലു ജോർജ്ജ്
ചിത്രസംയോജനംരഞ്ജൻ എബ്രഹാം
സ്റ്റുഡിയോഅമിത് പ്രൊഡക്ഷൻസ്
വിതരണംകല്യാൺ റിലീസ്
റിലീസിങ് തീയതി2005 ഏപ്രിൽ 14
രാജ്യംഇന്ത്യ
ഭാഷമലയാളം

ജോണി ആന്റണിയുടെ സംവിധാനത്തിൽ ദിലീപ്, മുരളി, ഹരിശ്രീ അശോകൻ,ജഗതി ശ്രീകുമാർ,കാവ്യ മാധവൻ, രംഭ എന്നിവർ പ്രധാനവേഷങ്ങളിൽ അഭിനയിച്ച് 2005-ൽ പ്രദർശനത്തിനെത്തിയ കോമഡിക്കും ആക്ഷനും കൊടുത്തിട്ടുള്ള ഒരു മലയാളചലച്ചിത്രമാണ് കൊച്ചിരാജാവ്. അമിത് പ്രൊഡക്ഷൻസിന്റെ ബാനറിൽ അമിത് ആർ. മോഹൻ നിർമ്മിച്ച ഈ ചിത്രം വിതരണം ചെയ്തത് കല്യാൺ റിലീസ് ആണ്. കഥ, തിരക്കഥ, സംഭാഷണം എന്നിവ നിർവ്വഹിച്ചത് ഉദയകൃഷ്ണ, സിബി കെ. തോമസ് എന്നിവർ ആണ്.

അഭിനേതാക്കൾ[തിരുത്തുക]

സംഗീതം[തിരുത്തുക]

ഗിരീഷ് പുത്തഞ്ചേരി, ആർ.കെ. ദാമോദരൻ എന്നിവർ എഴുതിയ ഗാനങ്ങൾക്ക് സംഗീതം പകർന്നത് നിർവ്വഹിച്ചത് വിദ്യാസാഗർ ആണ്.

ഗാനങ്ങൾ
  1. മൂന്ന് ചക്രവണ്ടിയിത് – എം.ജി. ശ്രീകുമാർ
  2. വിരൽ തൊട്ട് വിളിച്ചാൽ – സുജാത മോഹൻ
  3. മുന്തിരിപ്പാടം പൂ‍ത്ത് നിൽക്കണ് –ഉദിത് നാരായൺ, സുജാത മോഹൻ
  4. സൂര്യൻ നീയാണ്ടാ‍ – കെ.ജെ. യേശുദാസ്, കല്യാണി മേനോൻ
  5. തങ്കക്കുട്ടാ സിങ്ക കുട്ടാ – സുജാത മോഹൻ, അനൂപ് ശങ്കർ (ഗാനരചന: ആർ.കെ. ദാമോദരൻ)
  6. കിനാവിൻ കിളികളേ – കാർത്തിക്, മഞ്ജരി
  7. മുറ്റത്തെ മുല്ലപ്പെണ്ണിന് – രാധിക തിലക്

അണിയറ പ്രവർത്തകർ[തിരുത്തുക]

പുറത്തേക്കുള്ള കണ്ണികൾ[തിരുത്തുക]