ഖണ്ടാല

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(Khandala എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
ഖണ്ടാല
നിർദ്ദേശാങ്കം: (find coordinates)
രാജ്യം  ഇന്ത്യ
സംസ്ഥാനം Maharashtra
സമയമേഖല IST (UTC+5:30)
പടിഞ്ഞാറൻ ചുരങ്ങളിൽ നിന്ന് ഖണ്ടാല

മഹാരാഷ്ട്ര സംസ്ഥാനത്തിലെ പടിഞ്ഞാറൻ മലനിരകളോട് ചേർന്ന് കിടക്കുന ഒരു മലമ്പ്രദേശമാണ് ഖണ്ടാല. (മറാത്തി: खंडाळा). ലോനാവാലയിൽ നിന്നും 3 കി.മി ദൂരത്തിലാണ് ഖണ്ടാല സ്ഥിതി ചെയ്യുന്നത് .

വിവരണം[തിരുത്തുക]

ഖണ്ടാല സ്ഥിതി ചെയ്യുന്നത് ഭോർ ഘാട്ടിന്റെ മുകളിലാണ്. ഈ ഭാഗത്തുകൂടി ധാരാളം റോഡ്, റെയിൽ മാർഗ്ഗങ്ങൾ ഉണ്ട്. മുംബൈ - പൂനെ എന്നീ നഗരങ്ങളെ ബന്ധിപ്പിക്കുന്ന പ്രധാന റോഡ് മാർഗ്ഗമായ എക്പ്രസ്സ് വേ ഇതു വഴി കടന്നുപോകുന്നു. അടുത്ത പ്രധാന നഗരങ്ങളിൽ നിന്ന് പെട്ടെന്ന് എത്തിച്ചേരാവുന്നതു കൊണ്ട് ഖണ്ടാല ഒരു സാഹസിക വിനോദ യാത്രക്ക് പറ്റിയ സ്ഥലമാണ്.

മറ്റ് കാര്യങ്ങൾ[തിരുത്തുക]

പ്രസിദ്ധ ബോളിവുഡ് ഹിന്ദി ചലച്ചിത്രമായ ഗുലാം എന്ന ചിത്രത്തിൽ "ആത്തി ക്യാ ഖണ്ടാല ?" ("ഖണ്ടാലയിലേക്ക് വരുന്നോ?" ) എന്നു തുടങ്ങുന്ന ഒരു ഗാനം അമീർ ഖാൻ പാ‍ടി അഭിനയിച്ചത് വളരെ ശ്രദ്ധേയമായിരുന്നു.


ചിത്രശാല[തിരുത്തുക]



പുറത്തേക്കുള്ള കണ്ണികൾ[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=ഖണ്ടാല&oldid=3630306" എന്ന താളിൽനിന്ന് ശേഖരിച്ചത്