കെ.എം. മൗലവി

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(K. M. Maulavi എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

കേരളത്തിലെ ഇസ്ലാഹീ പ്രസ്ഥാനത്തിന്റെ സ്ഥാപക നേതാവായിരുന്നു കെ.എം. മൗലവി എന്നറിയപ്പെടുന്ന കാതിബ് തയ്യിൽ മുഹമ്മദ് കുട്ടി[1].

കെ. എം. മൗലവി
കെ.എം. മൗലവി
ജനനം1886 ജൂലൈ 6
കക്കാട്, തിരൂരങ്ങാടി
മരണം1964 സെപ്തംബർ 10
തിരൂരങ്ങാടി
ദേശീയതഭാരതീയൻ
അറിയപ്പെടുന്നത്സാമൂഹ്യ പരിഷ്കർത്താവ് , സ്വാതന്ത്ര സമര പോരാളി, ഇസ്‌ലാമിക മതപണ്ഡിതൻ
ജീവിതപങ്കാളി(കൾ)ഫാത്തിമക്കുട്ടി
മാതാപിതാക്ക(ൾ)തയ്യിൽ കുഞ്ഞിമൊയ്തീൻ സാഹിബ്, ആയിശ


ആധുനിക വിദ്യാഭ്യാസം, മലയാളം ഭാഷ, മുസ്ലീം സ്ത്രീ വിദ്യാഭ്യാസം എന്നിവ പ്രോത്സാഹിപ്പിച്ച മതപണ്ഡിതനായിരുന്നു അദ്ദേഹം. മലബാർ കലാപത്തിനുശേഷം മാപ്പിള സമൂഹത്തിന്റെ ഉന്നമനത്തിനായി അദ്ദേഹം പ്രവർത്തിച്ചു. ഇന്ത്യൻ സ്വാതന്ത്ര്യ പ്രസ്ഥാനം, ഖിലാഫത്ത് പ്രസ്ഥാനം[2], മുസ്ലിം ലീഗ് എന്നിങ്ങനെ രാഷ്ട്രീയത്തിലും അദ്ദേഹം സജീവമായിരുന്നു[3][4][5][6][7]. കേരള മുസ്‌ലിം ഐക്യസംഘം(1922), കേരള ജംഇയ്യത്തുൽ ഉലമ(1924)[8], കേരള നദ്‌വത്തുൽ മുജാഹിദീൻ (1950), ഇന്ത്യൻ യൂണിയൻ മുസ്‌ലിം ലീഗിന്റെ[9] മലബാർ ജില്ലാ കമ്മിറ്റി (1948) എന്നിവയുടെ സ്ഥാപനത്തിൽ കെ.എം. മൗലവി പങ്കുവഹിച്ചിരുന്നു.

ജീവിതരേഖ[തിരുത്തുക]

തിരൂരങ്ങാടിക്കടുത്ത്[10] കക്കാട് തയ്യിൽ കുഞ്ഞിമൊയ്തീൻ സാഹിബിന്റെയും ആയിശയുടെയും മകനായി 1886ൽ ജനിച്ചു. വാഴക്കാട് ദാറുൽ ഉലൂമിൽ ചാലിലകത്ത് കുഞ്ഞഹമ്മദ് ഹാജിയുടെ കീഴിൽ വിദ്യാഭ്യാസം നേടി. കേരളത്തിലെ ആദ്യ അറബിക് കോളേജ് ആയിരുന്നു ദാറുൽ ഉലൂം[11]. അവിടെ നിന്നാണ് എഴുത്തുകാരൻ എന്നർത്ഥം വരുന്ന കാതിബ് എന്ന വിശേഷണം അദ്ദേഹത്തിന് ലഭിക്കുന്നത്. അൽ മുർശിദ്, അൽ മനാർ തുടങ്ങിയ പ്രസിദ്ധീകരണങ്ങളിലൂടെ ലേഖനങ്ങളെഴുതിക്കൊണ്ട് തന്റെ വീക്ഷണങ്ങൾ പ്രചരിപ്പിച്ചു. സ്വാതന്ത്ര്യസമരങ്ങളിലും[12] നവോത്ഥാന സംരംഭങ്ങളിലും ഏർപ്പെട്ടതിനാൽ ബ്രിട്ടിഷ്-യാഥാസ്ഥിക വിഭാഗങ്ങളുടെ ശത്രുവായി പ്രഖ്യാപിക്കപ്പെട്ടു[അവലംബം ആവശ്യമാണ്]. കൊച്ചിയിലേക്ക് നാടുവിട്ട മൗലവി തന്റെ പ്രവർത്തനം അവിടെ കേന്ദ്രീകരിച്ചു.[13]. മുസ്‌ലിം സമുദായ പരിഷ്കരണത്തിനായി കേരള ജംഇയ്യത്തുൽ ഉലമ സ്ഥാപിക്കാൻ മുൻകൈ എടുത്തു[14]. തിരൂരങ്ങാടി യതീഖാന, റൗദത്തുൽ ഉലൂം അറബിക് കോളേജ് (ഫറൂഖ്) എന്നീ വിദ്യാഭ്യാസ സ്ഥാപനങ്ങൾ സ്ഥാപിക്കാൻ സഹപ്രവർത്തകരോടൊപ്പം പ്രവർത്തിച്ചു[14][15]. വെള്ളിയാഴ്ചയിലെ ജുമുഅ ഖുതുബ മാതൃഭാഷയിൽ നടത്താൻ മുസ്‌ലിം സമൂഹത്തെ അദ്ദേഹം പ്രേരിപ്പിച്ചു[16].

ഖിലാഫത്ത് പ്രസ്ഥാനത്തിൽ[തിരുത്തുക]

ഖിലാഫത്ത് പ്രസ്ഥാനത്തിന്റെ നേതാവായിരുന്ന കെ.എം. മൗലവി, കൊണ്ടോട്ടി, കോഴിക്കോട്, ഏറനാട്, വള്ളുവനാട്, പൊന്നാനി എന്നിവിടങ്ങളിൽ ഖിലാഫത്ത് യോഗങ്ങൾ സംഘടിപ്പിക്കാൻ മുന്നിൽ നിൽക്കുകയും[2], മുസ്‌ലിം ബഹുജനങ്ങളുടെ പങ്കാളിത്തം ഉറപ്പ് വരുത്താൻ ശ്രമിക്കുകയും ചെയ്തു. 1921 ഫെബ്രുവരി 2 ന് കേരള മ‌ജ്‌ലിസുൽ ഉലമ രൂപം കൊണ്ടപ്പോൾ മൊയ്തു മൗലവിയോടൊപ്പം അദ്ദേഹവും പങ്കാളിയായി. ചില പരമ്പരാഗത പണ്ഡിതരുടെ ബ്രിട്ടീഷ് ചായ്‌വിനെതിരെ തന്റെ ഗ്രന്ഥത്തിൽ (Mahakal Khilafat Dismil Khalifa) വിമർശനമുന്നയിച്ച അദ്ദേഹം സമാധാനപരമായ സമരങ്ങളെ പ്രോത്സാഹിപ്പിച്ചു[17]. മലബാർ സമരം ഒരു ഘട്ടത്തിൽ സായുധസമരത്തിലേക്ക് വഴിമാറിയപ്പോൾ മൗലവി അവരെ പിന്തിരിപ്പിക്കാൻ ശ്രമിച്ചു[17]. ബ്രിട്ടീഷ് വേട്ടയിൽ നിന്ന് രക്ഷപ്പെടാൻ കൊച്ചിയിലേക്ക് കടന്ന മൗലവി, 1932-ൽ പ്രഖ്യാപിച്ച പൊതുമാപ്പിനെത്തുടർന്ന് മലബാറിൽ തിരിച്ചെത്തി[18].

പ്രസിദ്ധീകരണങ്ങളും പുസ്തകങ്ങളും[തിരുത്തുക]

1922 മുതൽ സ്ഥാപിതമായ ‘കേരള മുസ്‌ലിം ഐക്യസംഘ’ത്തിന്റെ അറബി-മലയാള ജിഹ്വകളായിരുന്ന കൊടുങ്ങല്ലൂരിൽ നിന്നും പുറത്തിറങ്ങിയിരുന്ന ‘അൽ ഇസ്വ്‌ലാഹ്’, ‘അൽ ഇർശാദ്' എന്നീ മാസികകളിൽ കെ എം മൗലവി സാഹിബ് കനപ്പെട്ട ലേഖനങ്ങൾ എഴുതിയിട്ടുണ്ട്. കെ എം മൗലവി സാഹിബിന്റെ വിലപ്പെട്ട ഫത്‌വകൾ (മതവിധികൾ ) പ്രസിദ്ധീകരിക്കാൻ തുടങ്ങിയതും ഈ മാസികകളിൽ തന്നെയാണ്.[19][20][21]

1933 ൽ കെ എം മൗലവി തിരൂരങ്ങാടിയിലേക്ക് മാറി താമസിച്ചു. അതിനു ശേഷം 1930 - 1940 കളിൽ തിരൂരങ്ങാടിയിൽ നിന്നും ‘കേരള ജംഇയ്യത്തുൽ ഉലമ’യുടെ ജിഹ്വയായ ‘അൽ മുർശിദ്’ അറബി-മലയാള മാസിക അദ്ദേഹം പത്രാധിപരായിക്കൊണ്ട് കുറച്ചുകാലം പുറത്തിറങ്ങി.[22] [23]കേരള മുസ്‌ലിംകളുടെ മതപരവും സാമുദായികപരവുമായ നവോത്ഥാനത്തിന് ‘അൽ മുർശിദ് ’ വലിയ സേവനങ്ങൾ അർപ്പിച്ചിട്ടുണ്ട്.[21]

മുസ്‌ലിം ഐക്യം, ചന്ദ്രിക, അൽ അമീൻ, അൽ മനാർ , അൽ ഇത്തിഹാദ് , അൻസാരി, അൽ ഹിദായ എന്നീ പത്രമാസികകളിലും മൗലവി സാഹിബ് നിരവധി ലേഖനങ്ങൾ എഴുതിയിട്ടുണ്ട്. അവയിൽ സ്വതന്ത്ര ലേഖനങ്ങളും വിവർത്തനങ്ങളും ഉൾപ്പെടുന്നു.[24][25]

കെ എം മൗലവിയുടെ പുസ്തകങ്ങൾ :

  1. നിദാഉൻ ഇലൽ ആലമുൽ ഇസ്‌ലാമി ( അറബിക്)
  2. അൽ ഇബാദത്തു വൽ ഉബൂദിയ്യ (അറബിക്)
  3. അന്നഫ്ഉൽ അമീം
  4. നമസ്കാരം
  5. അദ്ദുആഉ വൽ ഇബാദ
  6. അൽ വിലായത്തു വൽ കറാമ
  7. ഖാദിയാനി വാദ ഖണ്ഡനം (മൂന്ന് ഭാഗങ്ങൾ )
  8. മനാസികുൽ ഹജ്ജ്
  9. ഇസ്‌ലാമും സ്ത്രീകളും
  10. മആശിറ വിളി
  11. ഖത്‌മുന്നുബുവ്വ
  12. കയ്ഫിയത്തുൽ ഹജ്ജ്
  13. ഫത്ഹുൽ കവിയ്യ്
  14. കെ എം മൗലവിയുടെ ഫത്‌വകൾ
  15. രിസാലത്തുൻ ഫിൽ ബൻക്
  16. ജുമുഅ ഖുത്തുബ

അവലംബം[തിരുത്തുക]

  1. പി.ടി. നാസർ (9 മാർച്ച് 2020). "മലബാർ സമരം പുസ്തകങ്ങളിലൂടെ (ഭാഗം -12)". മാധ്യമം ഓൺലൈൻ.
  2. 2.0 2.1 Hasan, Zoya (March 1986). "The Congress in a District, 1930-46: Problems of Political Mobilization". The Indian Economic & Social History Review. 23 (1): 41–61. doi:10.1177/001946468602300103. ISSN 0019-4646.
  3. Abdul Kareem, KK Mohammed (1985). KM Moualvi (Malayalam). Tirurangadi: Al Kathib Publications. pp. 7–11.
  4. ആ വഹാബികളല്ല ഈ വഹാബികൾ/ എം.എൻ.കാരശ്ശേരി/മാതൃഭൂമി ആഴ്ച്ചപ്പതിപ്പ്/Feb 212010മാതൃഭൂമിയിൽ വന്ന ലേഖനം
  5. മുഹമ്മദ് റഫീഖ്. Development of Islamic movement in Kerala in modern times (PDF). Islahi Movement. p. 115. Retrieved 24 ഒക്ടോബർ 2019.
  6. സികന്ദ്, യോഗീന്ദർ. Bastions of The Believers: Madrasas and Islamic Education in India. Retrieved 28 ഓഗസ്റ്റ് 2019.
  7. Islamic Reform and Colonial Discourse on Modernity in India
  8. Miller, Roland E. (2015-04-27). Mappila Muslim Culture: How a Historic Muslim Community in India Has Blended Tradition and Modernity. SUNY Press. pp. 94–101. ISBN 9781438456010.
  9. "Article". Samakalika Malayalam Weekly. 19 (48): 47. 22 April 2016. Archived from the original on 2020-07-17. Retrieved 27 May 2020.
  10. Educational Empowerment of Kerala Muslims: A Socio-historical Perspective
  11. Mohammed, U. (2007). Educational Empowerment of Kerala Muslims: A Socio-historical Perspective. Other Books. ISBN 9788190388733.
  12. Salahudheen, O P. Anti_European struggle by the mappilas of Malabar 1498_1921 AD (PDF). p. 8. Archived from the original (PDF) on 2020-06-10. Retrieved 10 നവംബർ 2019.
  13. Islam, Sufism and Everyday Politics of Belonging in South Asia
  14. 14.0 14.1 R.E. Miller. Encyclopaedia Dictionary Islam Muslim World Etc. p. 462. Retrieved 1 മാർച്ച് 2020. Khatib Muhammad Maulavi (1886-1964) in the religious field. A Malabar scholar respected for his skill in tafsir and fikh, for his important fatwas, and for his efforts to establish the all-Kerala Jamiat-ul-Ulema, Khatib Muhammad's integrity and personality enabled him to transmit the southern reform to the more traditional north. To help express the spirit of the reform, "K.M." also joined with his colleagues, E. K. Maulavi and M. K. Haji, in establishing the major Mappila orphanage at Tirurangadi.
  15. Hauser, Walter (July 1963). "The Indian National Congress and Land Policy in the Twentieth Century". The Indian Economic & Social History Review. 1 (1): 57–65. doi:10.1177/001946466400100104. ISSN 0019-4646.
  16. T. Hashim. Islamic Traditions in Malabar Boundaries Appropriations and Resistances (PDF). p. 221. Retrieved 11 മാർച്ച് 2020.
  17. 17.0 17.1 Panikkar, K. N. (1989). Against lord and state: religion and peasant uprisings in Malabar, 1836-1921. Oxford University Press.
  18. "Article". Samakalika Malayalam Weekly. 19 (48): 46. 18 April 2016. Archived from the original on 2020-07-17. Retrieved 28 May 2020.
  19. KK, Mohammad Abdul Kareem. “Islahi pathra masikakal”(Malayalam). Mujahid State Conference Souvenir. February 1982, p.126
  20. M Rasheed. Swathanthrya smarathile muslim nayakar(Malayalam). 2nd ed., Kozhikode, Yuvatha Book House, 2011. p.41.
  21. 21.0 21.1 KK Mohammad Abdul Kareem, CN Ahmed Moulavi. Mahathaya mappila sahithya parambaryam(Malayalam). Calicut,1978. p.547.
  22. KK, Mohammad Abdul Kareem. KM Moulavi(Malayalam). 2nd ed., UAE, Indian islahi centre, 2012. p.117.
  23. Acc No-(169099) Al Murshid Vol-2,3 (1936-37).
  24. M Rasheed. Swathanthrya smarathile muslim nayakar(Malayalam). 2nd ed., Kozhikode, Yuvatha Book House, 2011. p.42.
  25. KK, Mohammad Abdul Kareem. KM Moulavi(Malayalam). 2nd ed., UAE, Indian islahi centre, 2012. p.129.
"https://ml.wikipedia.org/w/index.php?title=കെ.എം._മൗലവി&oldid=4070473" എന്ന താളിൽനിന്ന് ശേഖരിച്ചത്