ജോബ് ചാർനോക്ക്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(Job Charnock എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
ജോബ് ചാർനോക്ക്
ജനനംc. 1630
മരണം10 ജനുവരി 1692
തൊഴിൽബ്രിട്ടീഷ് ഈസ്റ്റ് ഇന്ത്യ കമ്പനിയിലെ ഉദ്യോഗസ്ഥൻ
അറിയപ്പെടുന്നത്കൽക്കത്തയുടെ സ്ഥാപകൻ

ജോബ് ചാർനോക്ക് (1630-1692) ബ്രിട്ടീഷ് ഈസ്റ്റ് ഇന്ത്യ കമ്പനിയിലെ ജീവനക്കാരിൽ ഒരാളായിരുന്നു. കൽക്കത്ത നഗരം സ്ഥാപിച്ചത് ജോബ് ചാർനോക്ക് ആണെന്ന് പൊതുവെ അംഗീകരിക്കപ്പെടുന്നു.[1][2][3]

ഇന്ത്യയിൽ[തിരുത്തുക]

മോറിസ് തോംപ്സൺ എന്ന സ്വകാര്യ കപ്പൽ വ്യാപാരിയുടെ ജീവനക്കാരനായിട്ടാണ് 1650നും 1653നുമിടക്ക് ചാർനോക്ക് ഇന്ത്യയിൽ എത്തിയത്. അധികം താമസിയാതെ 1658-ൽ ഈസ്റ്റ് ഇന്ത്യ കമ്പനിയിൽ ചേർന്നു. ജോലി സംബന്ധമായി കോസ്സിംബസാർ, ഹുഗ്ലി, ബാലാസോർ എന്നിവിടങ്ങളിൽ പതിവായി പൊയ്ക്കൊണ്ടിരുന്ന ചാർനോക്ക്, താമസിയാതെ വേഷഭൂഷകളിൽ നാട്ടുനടപ്പു സ്വീകരിക്കുകയും, പ്രാദേശികഭാഷകൾ പഠിക്കുകയും ചെയ്തു.[4]

ഉദ്യോഗക്കയറ്റങ്ങൾ[തിരുത്തുക]

Job Charnok Tomb,Kolkata

ചാർനോക്ക് ഈസ്റ്റ് ഇന്ത്യ കമ്പനിയുടെ വിശ്വസ്തസേവകനായിരുന്നു.[5],[6] അഴിമതിക്കാരായ സഹപ്രവർത്തകരെ നീക്കം ചെയ്ത് കമ്പനിയുടെ അഭിനന്ദനങ്ങൾക്ക് അർഹനായെങ്കിലും അസൂയാലുക്കൾ ചാർനോക്കിനെതിരെ പല കിംവദന്തികളും പറഞ്ഞുപരത്തി.[7]. 1659-ൽ കമ്പനിക്കു വേണ്ടി വെടിയുപ്പ് ശേഖരിക്കുന്നതിൻറെ മുഴുവനും ചുമതലയേറ്റെടുത്ത് ചാർനോക്ക് പട്നയിലേക്കു മാറി. 4 വർഷത്തെ സേവനത്തിനു ശേഷം,1664- ൽ ഇംഗ്ലണ്ടിലേക്ക് തിരിച്ചുപോകാൻ ആഗ്രഹിച്ചെങ്കിലും, കമ്പനി സമ്മതിച്ചില്ല. ഉദ്യോഗക്കയറ്റം നൽകി ചാർണ്ണോക്കിനെ പിടിച്ചുനിറുത്തി.

തുടരെത്തുടരെ ഉദ്യോഗക്കയറ്റങ്ങൾ നേടിയെടുത്ത ചാർനോക്ക്, അധികം താമസിയാതെ കമ്പനിയുടെ ഉയർന്ന ഉദ്യോഗസ്ഥന്മാരിലൊരാളായി 1685- ൽ, ബംഗാൾ ഉൾക്കടൽ ഭാഗത്ത് കമ്പനിയുടെ താത്പര്യങ്ങൾ സംരക്ഷിക്കുന്ന മുഖ്യ പ്രതിപുരുഷനായി നിയമിതനായി[8]. ഇതിനകം മുഗൾ സാമ്രാട്ടായ ഔറംഗസേബ് ഈസ്റ്റ് ഇന്ത്യ കമ്പനിയുടെ വ്യാപാരസംബന്ധമായ കാര്യങ്ങളിൽ പല നിബന്ധനകളും ഏർപ്പെടുത്തി.[9] കമ്പനിക്ക് ഇത് സ്വീകാര്യമായില്ല. ഇതിനെത്തുടർന്നുളള സംഭവവികാസങ്ങളാണ് സുതാനുതിക്കടുത്ത് ഒരു വാണിജ്യകേന്ദ്രം പണിയാനുളള പ്രേരണ ചാർനോക്കിനു നൽകിയത് [10]

കൽക്കത്ത[തിരുത്തുക]

1690-ൽ ഔറംഗസേബിൻറെ അനുമതിയോടെ ചാർനോക്ക്, സുതാനുതിയും സമീപസ്ഥ പ്രദേശങ്ങളും ചേർത്ത് കൽക്കത്ത എന്നപേരിൽ പുതിയ വ്യാപാരകേന്ദ്രത്തിന് രൂപം കൊടുത്തു.[11][12]. കമ്പനിയുടെ ഭാരവാഹികൾ എന്നും ചാർനോക്കിനെ പിൻതാങ്ങി. ആദ്യം മദ്രാസിൻറെ അധീനതയിലായിരുന്നുവെങ്കിലും, 1692, ജനുവരി 22ന്, കൽക്കത്ത സ്വതന്ത്രമായി പ്രവർത്തിക്കാനാരംഭിച്ചു.[13]

വിവാഹം, കുടുബം[തിരുത്തുക]

1663- ൽ ചാർനോക്ക് സതിക്ക് വിധിക്കപ്പെട്ട ഒരു ഹിന്ദു വിധവയെ വിവാഹം ചെയതു. ക്രിസ്ത്യാനിയായി മാറിയ അവർ മറിയ എന്ന പേർ സ്വീകരിച്ചു. ഇത് പല വിവാദങ്ങൾക്കും കാരണമായി.[14][15],[16],[17],[18] ,[19]. ചാർനോക്ക് ദമ്പതിമാർക്ക് 4 മക്കളുണ്ടായി. ഒരു പത്രനും മൂന്നു പുത്രിമാരും.

അന്ത്യം[തിരുത്തുക]

ചാർനോക്ക് 1692 ജനുവരി 10ന്, കൽക്കത്തയിൽ അന്തരിച്ചു.(വിക്റ്റോറിയ മെമ്മോറിയലിലെ ഒരു പ്രദർശനത്തിൽ 1693 എന്നു കാണുന്നു. 1692 എന്നത് മാർച്ച് മുതലാരംഭിക്കുന്ന പഴയ കലണ്ടർ പ്രകാരമാണെന്ന് സൂചിപ്പിക്കുന്നു.) കൽക്കത്തയിലെ സെൻറ് ജോൺ പളളിയിലാണ് ശവകുടീരം[20][21] .ചാർനോക്കൈറ്റ് എന്നറിയപ്പെടുന്ന കല്ലുകൊണ്ടാണ് ശവകുടീരം പണിതിരിക്കുന്നത്.[22]

The marble slab in the mausoleum

അവലംബം[തിരുത്തുക]

  1. Thankappan Nair, Job Charnock: The Founder of Calcutta, Calcutta: Engineering Press, 1977
  2. "Banglapedia Article on Job Charnock". Archived from the original on 2012-11-04. Retrieved 2011-11-26.
  3. Encyclopedia Britannica article on Charnock
  4. Grant, 'Origin and Progress of the English Connexion with India', Calcutta Review, No. XIII, Vol. VII (January–June 1847), p. 259.
  5. 'Charnock, Job', Encyclopædia Britannica, 11th ed. (1911), vol. 5, p. 947.
  6. 3 January 1694, Diary of William Hedges, 2.293.
  7. I. B. Watson, ‘Charnock, Job (c.1630–1693)’, Oxford Dictionary of National Biography, Oxford University Press, Sept 2004; online edn, Jan 2008, accessed 29 Aug 2008.
  8. 'The Imperial Gazetteer of India', The Times (26 May 1881), pg. 5, col. C.
  9. 'The Early History of the English in Bengal', The Times (31 August 1889), pg. 11 col. D.
  10. 'Charnock, Job', Encyclopædia Britannica, 11th ed. (1911), vol. 5, p. 947.
  11. C. R. Wilson, ed., The Early Annals of the English in Bengal, 2 vols. in 3 pts (1895–1911), vol. 1: The Diary of William Hedges (1681–1687), ed. R. Barlow and H. Yule, 3 vols., Hakluyt Society, 74–5, 78 (1887–9).
  12. I. B. Watson, ‘Charnock, Job (c.1630–1693)’, Oxford Dictionary of National Biography, Oxford University Press, Sept 2004; online edn, Jan 2008, accessed 29 Aug 2008.
  13. Bhabani Bhattacharya, 'City of Cities is now callous', The Times (26 January 1962), xxi.
  14. Alexander Hamilton, A New Account of the East Indies (1727), ed. William Foster, 2 vols (London: Argonaut, 1930), Vol. II, pp. 8–9.
  15. Thankappan Nair, Job Charnock: The Founder of Calcutta, Calcutta: Engineering Press, 1977.
  16. Francis Jarman, 'Sati: From exotic custom to relativist controversy', CultureScan, Vol. 2, No. 5 (December 2002), p. 8.
  17. De Almeida 228.
  18. I. B. Watson, ‘Charnock, Job (c.1630–1693)’, Oxford Dictionary of National Biography, Oxford University Press, Sept 2004; online edn, Jan 2008, accessed 29 Aug 2008.
  19. 'The Englishman in India', The Times (25 October 1867), pg. 4, col. E.
  20. 'St. John's, Calcutta,' The Times (20 September 1955), pg. 10, col. E.
  21. Forgotten founder lies unsung
  22. "Job Charnock's memorial in Calcutta". Archived from the original on 2007-09-28. Retrieved 2011-11-26.

പുറത്തേക്കുള്ള കണ്ണികൾ[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=ജോബ്_ചാർനോക്ക്&oldid=3632284" എന്ന താളിൽനിന്ന് ശേഖരിച്ചത്