ജഹാംഗീർ സബാവാല

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(Jehangir Ardeshir Sabavala എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
ജഹാംഗീർ സബാവാല
ജനനം(1922-08-23)23 ഓഗസ്റ്റ് 1922
മരണം2 സെപ്റ്റംബർ 2011(2011-09-02) (പ്രായം 89)
ഇന്ത്യ
തൊഴിൽചിത്രകാരൻ
ദേശീയത ഇന്ത്യ
Periodഇരുപതാം നൂറ്റാണ്ട്
കയ്യൊപ്പ്

ചിത്രകലയിലെ ആധുനികതാ പ്രസ്ഥാനത്തിന്റെ ഭാരതീയ വക്താക്കളിൽ ഒരാളായിരുന്നു ജഹാംഗീർ സബാവാല (1922 - 2011 ഓഗസ്റ്റ് 2). 1977-ൽ പത്മശ്രീ പുരസ്കാരം ലഭിച്ചു[1]. വാഷിങ്ടൺ, പാരീസ്, വെനീസ്, ബെർലിൻ എന്നിവിടങ്ങളിലെ പ്രശസ്തമായ മ്യൂസിയങ്ങളിൽ ഇദ്ദേഹത്തിന്റെ ചിത്രങ്ങൾ പ്രദർശിപ്പിച്ചിട്ടുണ്ട്.

ജീവിതരേഖ[തിരുത്തുക]

1922- ൽ മുംബൈയിൽ ജനിച്ചു. 1944 ൽ മുംബൈ ജെ.ജെ.ആർട് സ്‌കൂളിൽ നിന്നും ചിത്രകല അഭ്യസിച്ചു. തുടർന്ന് ഉപരിപഠനത്തിനായി ലണ്ടനിലും പാരീസിലുമെത്തി. 1994-ൽ കേന്ദ്രസർക്കാരിന്റെ പുരസ്‌കാരവും നിരവധി ദേശീയ-അന്തർദേശീയ ബഹുമതികളും കരസ്ഥമാക്കി.

അവലംബം[തിരുത്തുക]

പുറത്തേക്കുള്ള കണ്ണികൾ[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=ജഹാംഗീർ_സബാവാല&oldid=1767525" എന്ന താളിൽനിന്ന് ശേഖരിച്ചത്