ജിപ്മെർ

Coordinates: 11°57′17″N 79°47′54″E / 11.95472°N 79.79833°E / 11.95472; 79.79833
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(Jawaharlal Institute of Postgraduate Medical Education and Research എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
ജവഹർലാൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് പോസ്റ്റ്‌ ഗ്രാജ്വേറ്റ് മെഡിക്കൽ എജുക്കേഷൻ ആൻഡ്‌ റിസേർച്
ജിപ്മെർ
ആദർശസൂക്തംവേരിറ്റാസ് ക്യുററ്റ് Veritas Curat
തരംപൊതുമേഖല/സ്വയം ഭരണം
സ്ഥാപിതംജനുവരി 1, 1823 and ജൂലൈ 13, 1964
സാമ്പത്തിക സഹായം300കോടി രൂപ/വർഷം
പ്രസിഡന്റ്ഡോ എൻ.കെ.ഗാങ്കുലി
ഡീൻഡോ.കെ.എസ്.റെഡ്ഡി
ഡയറക്ടർഡോ.തഞ്ചാവൂർ എസ്.രവികുമാർ
അദ്ധ്യാപകർ
ഏകദേശം 350
കാര്യനിർവ്വാഹകർ
ഏകദേശം 2500
ബിരുദവിദ്യാർത്ഥികൾ127/വർഷം
75/വർഷം
ഗവേഷണവിദ്യാർത്ഥികൾ
18/വർഷം
സ്ഥലംപുതുച്ചേരി, ഇന്ത്യ
11°57′17″N 79°47′54″E / 11.95472°N 79.79833°E / 11.95472; 79.79833
ക്യാമ്പസ്നഗരം, 195ഏക്കർ
വെബ്‌സൈറ്റ്www.jipmer.edu

കേന്ദ്ര ആരോഗ്യവകുപ്പിനു കീഴിൽ പ്രവർത്തിക്കുന്ന സ്വയംഭരണാവകാശമുള്ള വൈദ്യ വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ ഒന്നാണ് ജിപ്മെർ അഥവാ ജവഹർലാൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് പോസ്റ്റ്‌ ഗ്രാജ്വേറ്റ് മെഡിക്കൽ എജുക്കേഷൻ ആൻഡ്‌ റിസേർച്. കേന്ദ്രഭരണ പ്രദേശമായ പുതുച്ചേരിയിലാണ് ഇത് സ്ഥിതിചെയ്യുന്നത്. ജിപ്മെറിൽ ഒട്ടു മിക്ക അവാന്തര വിഭാഗങ്ങളുമുള്ള ആധുനിക ആശുപത്രി പ്രവർത്തിക്കുന്നു. പാവപ്പെട്ട രോഗികൾക്ക് ചികിത്സ പൂർണ്ണമായും സൌജന്യമാണ്.

ചരിത്രം[തിരുത്തുക]

1823ൽ ഫ്രഞ്ച് സർക്കാർ സ്ഥാപിച്ച "Ecole de Medicine de Pondichery" എന്ന വൈദ്യ വിദ്യാഭ്യാസ സ്ഥാപനത്തിൽ നിന്നാണ് ജിപ്മെരിന്റെ ആരംഭം.1956 നവംബറിൽ ഇന്ത്യാ സർക്കാർ ഈ സ്ഥാപനം ഏറ്റെടുത്തതിനു ശേഷം ധൻവന്ത്രി മെഡിക്കൽ കോളേജ് എന്ന് അറിയപ്പെട്ടു.1964 ജൂലൈ 13ന് ജവഹർലാൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് പോസ്റ്റ്‌ ഗ്രാജ്വേറ്റ് മെഡിക്കൽ എജുക്കേഷൻ ആൻഡ്‌ റിസേർച് എന്ന് പുനർനാമകരണം ചെയ്തു[1].2008 ഒക്ടോബർ 15ന് മുൻ രാഷ്ട്രപതി എ.പി.ജെ. അബ്ദുൽ കലാം ഉത്ഘാടകനായ ചടങ്ങിൽ ദേശീയതലത്തിൽ പ്രാധാന്യമുള്ള സ്ഥാപനം ആയി ഉയർത്തപ്പെട്ടു[2][3].

ലക്ഷ്യങ്ങൾ[തിരുത്തുക]

  • വൈദ്യശാസ്ത്ര രംഗത്ത് ഉന്നത നിലവാരത്തിലുള്ള വിദ്യാഭ്യാസം നൽകുക.
  • വൈദ്യശാസ്ത്ര ഗവേഷണ രംഗത്ത് പുതിയ രീതികൾക്ക് തുടക്കമിടുക.
  • രോഗികൾക്ക് ഉന്നത നിലവാരത്തിലുള്ള ചികിത്സ നൽകുക.

ക്യാമ്പസ്[തിരുത്തുക]

പുതുച്ചേരിയുടെ പടിഞ്ഞാറെ അതിർത്തിയിൽ പുതുച്ചേരി-തിണ്ടിവനം-ചെന്നൈ ഹൈവേയുടെ അരികിൽ ഗോറിമേട് എന്ന സ്ഥലത്ത് സ്ഥിതി ചെയ്യുന്നു.195 ഏക്കറിൽ സ്ഥിതി ചെയ്യുന്ന ക്യാമ്പസ് പഴയ ആശുപത്രി കെട്ടിടം, സൂപ്പർ സ്പെഷ്യാലിറ്റി കെട്ടിടം, അത്യാഹിത വിഭാഗം, ആർ.സി.സി., നഴ്സിംഗ് കോളേജ്, കേന്ദ്രീയ വായനശാല,ഫാർമസി കെട്ടിടം, ഹോസ്റ്റൽ സമുച്ചയം,ജിപ്മെർ കമ്മ്യുനിറ്റി ഹാൾ, ജിപ്മെർ ഓഡിറ്റോറിയം എന്നിവയടങ്ങുന്നു.എസ്.ബി.ഐ. ശാഖ,ബാങ്ക് ഓഫ് ബറോഡ ശാഖ,പോസ്റ്റ്‌ ഓഫീസ്,ഒരു ക്ഷേത്രം,ജീവനക്കാർക്കുള്ള താമസസ്ഥലങ്ങൾ, എന്നിവയും ക്യാമ്പസിൽ ഉണ്ട്. ക്യാമ്പസിൽ നിറഞ്ഞു നിൽക്കുന്ന മരങ്ങൾ ശുദ്ധ വായുവും ശാന്തതയും പ്രദാനം ചെയ്യുന്നു.ക്യാമ്പസിൽ വിളയാടി നടക്കുന്ന കുരങ്ങുകൾ കൌതുകകരമായ കാഴ്ചയാണ്.

ആശുപത്രി വിഭാഗം[തിരുത്തുക]

ഏകദേശം 1700 കിടക്കകളുള്ള ആശുപത്രി മെഡിക്കൽ സൂപ്രണ്ടിൻറെ നിയന്ത്രണത്തിൽ പ്രവർത്തിക്കുന്നു.ഒ.പി. വിഭാഗത്തിൽ ദിവസേന ശരാശരി 5700 രോഗികൾ സന്ദർശകരായെത്തുമ്പോൾ, ശരാശരി 70000 രോഗികളെ ഓരോ വർഷവും കിടത്തിച്ചികിത്സിക്കുന്നു.

പ്രധാന ആശുപത്രി[തിരുത്തുക]

1959ൽ ഇന്ത്യയിലെ ഫ്രഞ്ച് സ്ഥാനപതി ആയിരുന്ന "SE Le Comte Stanislas Ostrorog" ഈ കെട്ടിടത്തിനു തറക്കല്ലിടുകയും 1964 ജൂലൈ 13ന് അന്നത്തെ രാഷ്രപതിയായിരുന്ന ഡോ.എസ്.രാധാകൃഷ്ണൻ ഉദ്ഘാടനം ചെയ്യുകയും ചെയ്തു. ഇവിടെ പ്രവർത്തിക്കുന്ന പ്രധാന വിഭാഗങ്ങൾ

സൂപ്പർ സ്പെഷ്യാലിറ്റി[തിരുത്തുക]

2006 ഫെബ്രുവരിയിൽ തറക്കല്ലിട്ട ഈ കെട്ടിടം 2008 ഒക്ടോബർ 15ന് മുൻ രാഷ്ട്രപതി എ.പി.ജെ.അബ്ദുൾ കലാം ഉദ്ഘാടനം ചെയ്തു.24000 ച.മീ.തറവിസ്തീർണ്ണമുള്ള ഈ കെട്ടിടത്തിൽ 360 കിടക്കകളുണ്ട്.ഇതിൽ 50 എണ്ണം തീവ്രപരിചരണ വിഭാഗത്തിലാണ്.ഇവിടെ 10 ശസ്ത്രക്രിയാശാലകൾ പ്രവർത്തിക്കുന്നു.സൂപ്പർ സ്പെഷ്യാലിറ്റി ഒ.പി. വിഭാഗവും ഇവിടെത്തന്നെയാണ്. ഇവിടെ നടന്നുകൊണ്ടിരിക്കുന്ന വൃക്ക മാറ്റിവയ്ക്ക്ൽ ശസ്ത്രക്രിയ എടുത്തു പറയേണ്ട നേട്ടങ്ങളിലൊന്നാണ്. ഇവിടെ പ്രവർത്തിക്കുന്ന പ്രധാന ഉപവിഭാഗങ്ങൾ

  • ഹൃദ്രോഗ വിഭാഗം
  • ഹൃദയ ശസ്ത്രക്രിയ വിഭാഗം
  • നാഡീരോഗ വിഭാഗം
  • നാഡീരോഗ ശസ്ത്രക്രിയ വിഭാഗം
  • വൃക്കരോഗ വിഭാഗം
  • മൂത്രാശയരോഗ വിഭാഗം
  • ഉദരരോഗ വിഭാഗം
  • ഉദരരോഗ ശസ്ത്രക്രിയ വിഭാഗം
  • അന്തഃസ്രാവിരോഗ വിഭാഗം
  • കുട്ടികളുടെ ശസ്ത്രക്രിയ വിഭാഗം
  • അർബ്ബുദ ശസ്ത്രക്രിയ വിഭാഗം
  • പ്ലാസ്റ്റിക്‌ സർജറി വിഭാഗം
  • ഇമ്മ്യുണോളജി വിഭാഗം

മേഖലാ അർബുദ ചികിത്സ കേന്ദ്രം[തിരുത്തുക]

ജിപ്മെർ റേഡിയോ തെറാപ്പി വിഭാഗത്തിന് 2002ൽ മേഖലാ അർബുദ ചികിത്സ കേന്ദ്രം എന്ന പദവി ലഭിച്ചു. 2006 ഫെബ്രുവരിയിൽ തറക്കല്ലിടപ്പെട്ട പുതിയ കേന്ദ്രം 2008 ജനുവരി 23ന് അന്നത്തെ കേന്ദ്രആരോഗ്യമന്ത്രിയായിരുന്ന അൻപുമണി രാമദോസ് ഉദ്ഘാടനം ചെയ്തു. 100 കിടക്കകളുള്ള ഈ ആശുപത്രിയിൽ എല്ലാ വിധ അർബുദ രോഗങ്ങളും ചികിത്സിക്കപ്പെടുന്നു.അത്യാധുനിക ചികിത്സാ സങ്കേതങ്ങളായ ലീനിയർ ആക്സിലറേറ്റർ,ബ്രാക്കി തെറാപ്പി, സി.റ്റി.സ്റ്റിമുലേറ്റർ എന്നിവയിവിടെയുണ്ട്.

കുട്ടികളുടെയും അമ്മമാരുടെയും ആശുപത്രി[തിരുത്തുക]

കുട്ടികളുടെയും അമ്മമാരുടെയും ആശുപത്രി

2012 ജൂൺ 30ന് പ്രധാനമന്ത്രി ഡോ.മൻമോഹൻസിംഗ് ഉദ്ഘാടനം ചെയ്ത ഈ ആശുപത്രിയിൽ സ്ത്രീരോഗവിഭാഗവും ശിശുരോഗവിഭാഗവും പ്രവർത്തിക്കുന്നു.

കലാലയ വിഭാഗം[തിരുത്തുക]

'ഡീൻ'ൻറെ രക്ഷാധികാരത്തിലാണ് കലാലയവിഭാഗത്തിന്റെ പ്രവർത്തനം.

മെഡിക്കൽ കോളേജ്[തിരുത്തുക]

ബിരുദങ്ങൾ[തിരുത്തുക]

  • എം.ബി.ബി.എസ്.

ബിരുദാനന്തര ബിരുദങ്ങൾ[തിരുത്തുക]

വിവിധ വിഭാഗങ്ങളിലായി 124 ബിരുദാനന്തര ബിരുദ സീറ്റുകൾ ലഭ്യമാണ്.

എണ്ണം പേര്
1 എം.ഡി.അനാട്ടമി
2 എം.ഡി.ഫിസിയോളജി
3 എം.ഡി.ബയോകെമിസ്ട്രി
4 എം.ഡി.ഫാർമക്കോളജി
5 എം.ഡി.പാതോളജി
6 എം.ഡി.മൈക്രോബയോളജി
7 എം.ഡി.ട്രാൻസ്ഫ്യുഷൻ മെഡിസിൻ
8 എം.ഡി.കമ്മ്യുണിറ്റി മെഡിസിൻ
9 എം.ഡി.അനെസ്തെഷ്യോളജി
10 എം.ഡി.ഡർമ്മറ്റോളജി
11 എം.ഡി.ഫോറൻസിക് മെഡിസിൻ
12 എം.ഡി.ജനറൽ മെഡിസിൻ
13 എം.ഡി.പീഡിയാട്രിക്സ്
14 എം.ഡി.സൈക്യാട്രി
15 എം.ഡി.പൾമനറി മെഡിസിൻ
16 എം.ഡി.റേഡിയോ ഡയഗ്നോസിസ്
17 എം.ഡി.റേഡിയോതെറാപ്പി
18 എം.എസ്.ജനറൽ സർജറി
19 എം.എസ്.ഒബ്സ്റ്റട്രിക്സ് ആൻഡ്‌ഗൈനക്കോളജി
20 എം.എസ്.ഒഫ്താൽമോളജി
21 എം.എസ്.ഓർത്തോപീഡിക്ക് സർജറി
22 എം.എസ്.ഇ.എൻ.ടി

സൂപ്പർ സ്പെഷ്യലിറ്റി ബിരുദങ്ങൾ[തിരുത്തുക]

എണ്ണം പേര് ലഭ്യമായ സീറ്റുകളുടെ എണ്ണം!
1 ഡി.എം.കാർഡിയോളജി 3+1
2 ഡി.എം.ന്യുറോളജി 2
3 ഡി.എം.നിയോനേറ്റൊളജി 1
4 ഡി.എം.ക്ലിനിക്കൽ ഇമ്മ്യുനോളജി 1
5 ഡി.എം.ക്ലിനിക്കൽ ഫാർമക്കൊളജി 1
6 ഡി.എം.ഹെമറ്റൊളജി 1
7 ഡി.എം.ക്ലിനിക്കൽ ഹെമറ്റൊളജി 1
8 ഡി.എം.നെഫ്രോളജി 2
9 ഡി.എം.മെഡിക്കൽ ഓങ്കോളജി 2
10 എം.സിഎച്ച്.കാർഡിയോ തൊറാസിക് സർജറി 3
11 എം.സിഎച്ച്.യൂറോളജി 3
12 എം.സിഎച്ച്.ന്യൂറോസർജറി 1+1
13 എം.സിഎച്ച്.സർജിക്കൽ ഗാസ്ട്രോഎന്റെറോളജി 2
14 എം.സിഎച്ച്.പ്ലാസ്റ്റിക്‌ സർജറി 1
15 എം.സിഎച്ച്.പീഡിയാട്രിക് സർജറി 2

ഗവേഷണ ബിരുദങ്ങൾ[തിരുത്തുക]

എണ്ണം പേര്
1 പി.എച്ച്.ഡി. (അനാട്ടമി)
2 പി.എച്ച്.ഡി (ഫിസിയോളജി )
3 പി.എച്ച്.ഡി (ബയോകെമിസ്ട്രി)
4 പി.എച്ച്.ഡി (പതോളജി)
5 പി.എച്ച്.ഡി (മൈക്രോബയോളജി)
6 പി.എച്ച്.ഡി(ഫാർമക്കോളജി)
7 പി.എച്ച്.ഡി(ക്ലിനിക്കൽ ഇമ്മ്യുണോളജി)
8 പി.എച്ച്.ഡി (പീഡിയാട്രിക്സ്)

നഴ്സിംഗ് കോളേജ്[തിരുത്തുക]

2006 ഫെബ്രുവരിയിൽ തറക്കല്ലിടപ്പെട്ട കോളേജ് കെട്ടിടം 2008 ജനുവരി 23ന് അന്നത്തെ കേന്ദ്രആരോഗ്യമന്ത്രിയായിരുന്ന അൻപുമണി രാമദോസ് ഉദ്ഘാടനം ചെയ്തു.

എം.എസ് സി.നഴ്സിങ്[തിരുത്തുക]

  • എം.എസ് സി.മെഡിക്കൽ സർജിക്കൽ നഴ്സിങ്
  • എം.എസ് സി.പീടിയാട്രിക് നഴ്സിങ്
  • എം.എസ് സി.ഒബ്സ്റ്റട്രിക് &ഗൈനകൊളജിക് നഴ്സിങ്
  • എം.എസ് സി.മെന്റൽ ഹെൽത്ത് നഴ്സിങ്
  • എം.എസ് സി.കമ്മ്യുനിറ്റി ഹെൽത്ത് നഴ്സിങ്

ബി.എസ് സി.നഴ്സിംഗ്[തിരുത്തുക]

അനുബന്ധ മെഡിക്കൽ ബിരുദങ്ങൾ[തിരുത്തുക]

  • മെഡിക്കൽ റെകോർഡ്സ് ട്രെയിനി
  • മെഡിക്കൽ റെകോർഡ്സ് ഓഫീസർ
  • എമർജൻസി മെഡിക്കൽ ടെക്നീഷ്യൻ

.....നിർമ്മാണത്തിൽ..................

അവലംബം[തിരുത്തുക]

  1. "ആർക്കൈവ് പകർപ്പ്". Archived from the original on 2013-03-24. Retrieved 2013-02-26.
  2. "ആർക്കൈവ് പകർപ്പ്". Archived from the original on 2013-03-31. Retrieved 2013-02-26.
  3. "ആർക്കൈവ് പകർപ്പ്". Archived from the original on 2013-10-02. Retrieved 2013-02-26.
"https://ml.wikipedia.org/w/index.php?title=ജിപ്മെർ&oldid=3931327" എന്ന താളിൽനിന്ന് ശേഖരിച്ചത്