ജിയോർഡാനോ ബ്രൂണോ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(Giordano Bruno എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
ജിയോർഡാനോ ബ്രൂണോ
ജനനം1548 (date not known)
Nola, Kingdom of Naples, in present-day Italy
മരണംFebruary 17, 1600 (വയസ്സ് 51–52)
Rome, Papal States, in present-day Italy
കാലഘട്ടംRenaissance philosophy
പ്രദേശംEurope
പ്രധാന താത്പര്യങ്ങൾPhilosophy, Cosmology, and Mathematics

എ.ഡി. 1600 ൽ ജീവനോടെ ചുട്ടെരിക്കപ്പെട്ട ശാസ്ത്രജ്ഞനും ദാർശനികനും ആയിരുന്നു ജിയോർഡാനോ ബ്രൂണോ(1548 – February 17, 1600).

ജീവിതരേഖ[തിരുത്തുക]

The only known portrait of Bruno was published in 1715 in Germany, more than a century after his death.

ഇറ്റലിയിലെ നേപ്പിൾസിൽ ജനിച്ച ബ്രൂണോ പ്രസംഗകലയിൽ അതിവിദഗ്ദ്ധൻ ആയിരുന്നു. അദ്ദേഹം ഡൊമിനിക്കൻ സഭയിൽ അംഗമായിരുന്നു. കോപ്പർനിക്കസിന്റെ പ്രപഞ്ചവീക്ഷണതിനും അപ്പുറം തന്റേതായ കാഴ്ചപ്പാടുകൾ അദ്ദേഹം അവതരിപ്പിച്ചു. സൂര്യൻ എന്നത് ഒരു നക്ഷത്രം ആണെന്നും ഭൂമി കൂടാതെ ബുദ്ധിയുള്ള ജീവികൾ ഉണ്ടായേക്കാവുന്ന ഒട്ടേറെ 'ഭൂമി'കൾ പ്രപഞ്ചത്തിൽ ഉണ്ടാകാൻ സാധ്യത ഉണ്ടെന്നും അദ്ദേഹം പരികല്പന ചെയ്തു.[1] അദ്ദേഹത്തിന്റെ ദൈവസങ്കൽപം കത്തോലിക്കാ സഭയുടെതിൽ നിന്ന് വ്യത്യസ്തമായതിനാലാണ് അദ്ദേഹത്തെ സഭ വേട്ടയാടിയതെന്നും പറയപ്പെടുന്നു.[2] ഈ സിദ്ധാന്തങ്ങൾ സഭയെ അദ്ദേഹത്തിന്റെ ശത്രു ആക്കി മാറ്റി.1592-ൽ അദ്ദേഹം അറസ്റ്റു ചെയ്യപ്പെട്ടു. മതകല്പനകൾക്കെതിരെ പ്രവർത്തിച്ചു എന്നതായിരുന്നു കുറ്റം. ഏഴ് വർഷത്തെ വിചാരണക്കൊടുവിൽ 1600-ൽ മതകോടതി അദ്ദേഹത്തെ വധശിക്ഷയ്ക്ക് വിധിച്ചു. വിധിയനുസരിച്ച് അദ്ദേഹത്തെ ജീവനോടെ ചുട്ടു കൊല്ലുകയായിരുന്നു.[3]

തടവിലാക്കലും വിചാരണയും വധവും, 1593-1600[തിരുത്തുക]

ബ്രൂണോയുടെ വിചാരണ

ഏഴുകൊല്ലം നീണ്ട വിചാരണക്കാലത്ത് ബ്രൂണോ ഏകാന്തതടവിൽ ആയിരുന്നു, ഒടുവിലത്തെ കാലത്ത് നോണ ടവറിലും. വിചാരണയെക്കുറിച്ചുള്ള പല പ്രധാന രേഖകളും നഷ്ടമായെങ്കിലും ചിലതെ 1940 -ൽ വീണ്ടെടുക്കാൻ കഴിഞ്ഞു.[4] തന്റെ പുസ്തകങ്ങളും സാക്ഷിമൊഴികളും എല്ലാം അദ്ദേഹത്തിന് എതിരെ ഉപയോഗിച്ചു. ദൈവദോഷവും, അസന്മാർഗ്ഗികതയും, ക്രൈസ്തവവിശ്വാസത്തിന് എതിരെ നിന്നതുമെല്ലാമാണ് പ്രധാന ആരോപണങ്ങൾ. ബ്രൂണോയ്ക്കെതിരെയുള്ള ആരോപണങ്ങൾ ലുയ്ദി ഫിർപോ ഇങ്ങനെ ചുരുക്കിപ്പറയുന്നു.[5]

വെനീസിലെ വിചാരണയിൽ ബ്രൂണോ സ്വയം വാദിച്ചു. സഭയുടെ പലകാര്യങ്ങളിലും യോജിപ്പ് ഉണ്ടെന്നു പറഞ്ഞ ബ്രൂണോ തന്റെ വിശ്വാസങ്ങൾ നിലനിർത്താൻ ശ്രമിച്ചു. പലലോകങ്ങൾ ഉണ്ടേയേക്കാം എന്ന വിശ്വാസത്തിൽ ഉറച്ചു നിന്ന ബ്രൂണോയോട് അത് ഉപേക്ഷിക്കാൻ ആവശ്യപ്പെട്ടു. 1600 ജനുവരി 20 -ന് ക്ലെമന്റ് മാർപ്പാപ്പ ഏഴാമൻ ബ്രൂണോയ്ക്ക് വധശിക്ഷ വിധിച്ചു. തെന്നെ വിധിച്ച ആളോട് ബ്രൂണൊ പറഞ്ഞത്: ഇത് കേൾക്കുമ്പോൾ എനിക്ക് ഉള്ള ഭയത്തേക്കാൾ ഭയത്തോടെയാാണ് നിങ്ങൾ ഈ ശിക്ഷ വിധിക്കുന്നത് എന്നാണ്. [6]

അവലംബം[തിരുത്തുക]

  1. "The Harbinger. Giordano Bruno". Archived from the original on 2019-05-16. Retrieved 2012-02-05.
  2. See for example, Michel, Paul Henri. The Cosmology of Giordano Bruno. Translated by R.E.W. Maddison. Paris: Hermann; London: Methuen; Ithaca, New York: Cornell, 1962; Birx, Jams H.. "Giordano Bruno" Archived 2019-05-16 at the Wayback Machine.. The Harbinger, Mobile, AL, November 11, 1997.; Turner, William. "Giordano Bruno". The Catholic Encyclopedia. Vol. 3. New York: Robert Appleton Company, 1908. 13 Jan. 2009; http://www.history.com/encyclopedia.do?articleId=203945; and http://www.pantheism.net/paul/brunphil.htm.
  3. "Il Sommario del Processo di Giordano Bruno, con appendice di Documenti sull'eresia e l'inquisizione a Modena nel secolo XVI", edited by Angelo Mercati, in Studi e Testi, vol. 101; the precise terminology for the tool used to silence Bruno before burning is recorded as una morsa di legno, or "a vise of wood", and not an iron spike as sometimes claimed by other sources.
  4. "II Sommario del Processo di Giordano Bruno, con appendice di Documenti sull'eresia e l'inquisizione a Modena nel secolo XVI", edited by Angelo Mercati, in Studi e Testi, vol. 101.
  5. Luigi Firpo, Il processo di Giordano Bruno, 1993.
  6. This is discussed in Dorothea Waley Singer, Giordano Bruno, His Life and Thought, New York, 1950, ch. 7, "A gloating account of the whole ritual is given in a letter written on the very day by a youth named Gaspar Schopp of Breslau, a recent convert to Catholicism to whom Pope Clement VIII had shown great favour, creating him Knight of St. Peter and Count of the Sacred Palace. Schopp was addressing Conrad Rittershausen. He recounts that because of his heresy Bruno had been publicly burned that day in the Square of Flowers in front of the Theatre of Pompey. He makes merry over the belief of the Italians that every heretic is a Lutheran. It is evident that he had been present at the interrogations, for he relates in detail the life of Bruno and the works and doctrines for which he had been arraigned, and he gives a vivid account of Bruno's final appearance before his judges on 8th February. To Schopp we owe the knowledge of Bruno's bearing under judgement. When the verdict had been declared, records Schopp, Bruno with a threatening gesture addressed his judges: "Perchance you who pronounce my sentence are in greater fear than I who receive it." Thus he was dismissed to the prison, gloats the convert, "and was given eight days to recant, but in vain. So today he was led to the funeral pyre. When the image of our Saviour was shown to him before his death he angrily rejected it with averted face. Thus my dear Rittershausen is it our custom to proceed against such men or rather indeed such monsters."

പുറം കണ്ണികൾ[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=ജിയോർഡാനോ_ബ്രൂണോ&oldid=3797195" എന്ന താളിൽനിന്ന് ശേഖരിച്ചത്