ജാങ്കോ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(Django (web framework) എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
ജാങ്കോ
ഡിഫോൾട്ട് ജാങ്കോ പേജ്
ഡിഫോൾട്ട് ജാങ്കോ പേജ്
വികസിപ്പിച്ചത്Lawrence Journal-World
ആദ്യപതിപ്പ്ജൂലൈ 21, 2005 (2005-07-21)
Stable release
2.1 / ഓഗസ്റ്റ് 1, 2018; 5 വർഷങ്ങൾക്ക് മുമ്പ് (2018-08-01)
Preview release
1.2 RC1 / മേയ് 5, 2010; 13 വർഷങ്ങൾക്ക് മുമ്പ് (2010-05-05)
റെപോസിറ്ററി വിക്കിഡാറ്റയിൽ തിരുത്തുക
ഭാഷPython
തരംWeb application framework
അനുമതിപത്രംBSD License
വെബ്‌സൈറ്റ്http://www.djangoproject.com

പൈത്തൺ പ്രോഗ്രാമിങ് ഭാഷ അടിസ്ഥാനമാക്കി വെബ് ആപ്ലിക്കേഷനുകൾ നിർമ്മിക്കാനുള്ള ഒരു ഫ്രെയിം വർക്കാണ് ജാങ്കോ. ഇത് മോഡൽ - വ്യൂ- കണ്ട്രോളർ പാറ്റേൺ അടിസ്ഥാനമാക്കിയുള്ളതാണ്. അമേരിക്കയിലെ വേൾഡ് കമ്പനി എന്ന പത്രസ്ഥാപനം അവരുടെ വാർത്താധിഷ്ഠിത വെബ്സൈറ്റുകൾ നിർമ്മിക്കാനായിട്ടാണ് ജാങ്കോ നിർമ്മിച്ചത്. ഇത് 2005 ൽ BSD അനുമതി പത്രം പ്രകാരം പുറത്തിറക്കി. ജീൻ ജാങ്കോ റെയിൻഹാർഡ് എന്ന ഗിറ്റാർ വായനക്കാരന്റെ പേരിനെ അടിസ്ഥാനമാക്കിയാണ് ഇതിന് നാമകരണം നൽകിയിരിക്കുന്നത്. 2008 ൽ രൂപം കൊണ്ട ജാങ്കോ സോഫ്റ്റ്‌വേർ ഫൌണ്ടേഷനാണ് ഇത് പരിപാലിക്കുന്നത്.

ഡാറ്റാബേസിൽ അധിഷ്ഠിതമായി പ്രവർത്തിക്കുന്ന വെബ്സൈറ്റുകളുടെ ബുദ്ധിമുട്ട് ലഘൂകരിക്കുക എന്നതാണ് ജാങ്കോയുടെ പ്രധാന ലക്ഷ്യം. പ്രോഗ്രാം ഘടകങ്ങളുടെ പുനരുപയോഗവും പ്ലഗബിലിറ്റി (ഉടൻ പ്രവർത്തനസജ്ജമാവൽ) യും കുറവ് കോഡും ഉറപ്പ് വരുത്തുന്നു. പ്രധാനമായും 'സ്വയം ആവർത്തിക്കരുത്' എന്ന തത്ത്വത്തിൽ പ്രവർത്തിക്കുന്നു. . ക്രമീകരണങ്ങൾക്കും ഡാറ്റ മോഡലുകൾക്കുമുൾപ്പെടെ പ്രോഗ്രാമിൽ മുഴുവനായും പൈത്തൺ ഉപയോഗിച്ചിട്ടുണ്ട്. വായിക്കാനും, പുതുക്കാനും, നീക്കം ചെയ്യാനുമുള്ള ഒരു അഡ്മിൻ ഇന്റർഫേസും ജാങ്കോ നൽകുന്നുണ്ട്. അഡ്മിൻ മോഡൽ വഴി അതിനെ ക്രമീകരിക്കാനുമാകും.

പബ്ലിക് ബ്രോഡ്കാസ്റ്റിംഗ് സർവീസ് [1] , ഇൻസ്റ്റാഗ്രാം [2], മോസില്ല[3] , ദി വാഷിംഗ്ടൺ ടൈംസ് [4] , ഡിസ്കസ് [5] , ബിറ്റ്ബക്കറ്റ് [6], നെക്സ്റ്റ് ഡോർ [7] എന്നിവ ജാങ്കോ ഉപയോഗിക്കുന്ന അറിയപ്പെടുന്ന സൈറ്റുകളുടെ പട്ടികയിൽപ്പെടുന്നു. പിൻട്രസ്റ്റിൽ [8] ആദ്യം ഉപയോഗിച്ചിരുന്നെങ്കിലും പിന്നീട് ഫ്ലാസ്കിലേക്ക് [9] മാറി.

ചരിത്രം[തിരുത്തുക]

ജാങ്കോ 2003 ലാണ് നിർമ്മിക്കപ്പെടുന്നത്. ലോറൻസ് ജേണൽ എന്ന പത്രത്തിലെ ജോലിക്കാരായ അഡ്രിയാൻ ഹോലോവറ്റിയും സിമോൺ വിൽസണും പൈത്തൺ ഉപയോഗിച്ച് ആപ്ലിക്കേഷനുകൾ എഴുതിത്തുടങ്ങി. 2005 ൽ ഇത് ബിഎസ്‍ഡി അനുമതിപത്രത്തിൽ പുറത്തിറക്കി. 2008 ൽ പ്രശസ്ത ഗിറ്റാറിസ്റ്റായ ജാങ്കോ റെയിൻഹാർഡിന്റെ സ്മരണാർഥം ഫ്രേം വർക്കിന് ജാങ്കോ എന്ന പേര് നൽകി.[10] 2008 ൽ പുതുതായി രൂപപ്പെട്ട ജാങ്കോ സോഫ്റ്റ്‍വെയർ ഫൗണ്ടേഷൻ എന്ന സംഘടന ജാങ്കോ ഭാവിയിൽ പരിപാലിക്കും എന്ന് പ്രഖ്യാപിച്ചു.[11]

പുറമെ നിന്നുള്ള കണ്ണികൾ[തിരുത്തുക]

അവലംബം[തിരുത്തുക]

  1. "20 Creative Websites Running Django". Archived from the original on 2013-06-14. Retrieved 2018-09-11.
  2. "What Powers Instagram: Hundreds of Instances, Dozens of Technologies".
  3. "Python". Mozilla Developer Network. Archived from the original on 2012-02-08. Retrieved 30 April 2016.
  4. Opensource.washingtontimes.com. Retrieved on 2014-05-30.
  5. "Scaling Django to 8 Billion Page Views".
  6. "DjangoSuccessStoryBitbucket – Django". Archived from the original on 2016-04-20. Retrieved 30 April 2016.
  7. "The anti-Facebook: one in four American neighborhoods are now using this private social network". The Verge. Retrieved 16 June 2016.
  8. "What is the technology stack behind Pinterest?". Retrieved 30 April 2016.
  9. "Sai Deep Chand G's answer to What is the technology stack behind Pinterest? - Quora". www.quora.com (in ഇംഗ്ലീഷ്). Retrieved 2017-05-20.
  10. "ആർക്കൈവ് പകർപ്പ്". Archived from the original on 2018-07-29. Retrieved 2018-10-09.
  11. https://www.djangoproject.com/weblog/2008/jun/17/foundation/
"https://ml.wikipedia.org/w/index.php?title=ജാങ്കോ&oldid=3823056" എന്ന താളിൽനിന്ന് ശേഖരിച്ചത്