അപനിർമ്മാണവാദം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(Deconstructivism എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
സ്പെയിനിലെ ഗൂഗ്ഗൻഹൈം സംഗ്രഹാലയ കെട്ടിടം, അപനിർമ്മാണവാദ വാസ്തുവിദ്യയ്ക്ക് ഒരു ഉദാഹരണമാണ് ഈ നിർമ്മിതി

ഫ്രഞ്ച് തത്ത്വചിന്തകനായ ഴാക്ക് ദെറിദ (1930-2004) അവതരിപ്പിച്ച ഒരു തത്ത്വചിന്താസരണിയാണ് അപനിർമ്മാണം.[1] പാഠവും അർത്ഥവും തമ്മിലുള്ള ബന്ധത്തെക്കുറിച്ചുള്ള അന്വേഷണങ്ങളാണ് അപനിർമ്മാണസിദ്ധാന്തത്തിന്റെ പ്രാരംഭബിന്ദു. പ്ലാറ്റോവിന്റെ ദർശനത്തെ പിന്തുടരുന്ന സത്യാത്മകമായ രൂപം, സത്ത എന്നിങ്ങനെയുള്ള പരികല്പനകളെ ദെറിദ അംഗീകരിക്കുന്നില്ല. പ്രത്യക്ഷമായ കാര്യങ്ങളിൽ ഊന്നുകയും സത്ത പ്രത്യക്ഷതയെ ആശ്രയിച്ചിരിക്കുന്നുവെന്ന് വാദിക്കുകയുമാണ് അപനിർമ്മാണവാദികൾ ചെയ്യുന്നത്. ഭാഷയും ആദർശാത്മകപരികല്പനകളായ സത്യം, നീതി എന്നിങ്ങനെയുള്ളവയും ലളിതവത്കരിക്കാനാവാത്തവിധം സങ്കീർണ്ണങ്ങളാണെന്നും അസ്ഥിരമാണെന്നും എന്താണവ എന്ന് നിശ്ചയിക്കാൻ അസാദ്ധ്യമായവയുമാണെന്നു് ദെറിദ വാദിച്ചു. [2]വർത്തമാനകാല പാശ്ചാത്യ തത്വചിന്തയിലെ സത്താവാദം, ജ്ഞാനസിദ്ധാന്തം, സന്മാർഗ്ഗശാസ്ത്രം, സൗന്ദര്യശാസ്ത്രം, ഭാഷയുടെ തത്വചിന്ത എന്നിവയിലെല്ലാം ദെറിദയുടെ ചിന്തകൾ പ്രാധാന്യത്തോടെ പരിഗണിക്കപ്പെടുന്നു. ഘടനവാദാനന്തരകാലഘട്ടത്തിന്റെ ആരംഭമായിട്ടാണ് അപനിർമ്മാണചിന്തയെ പരിഗണിക്കുന്നത്.

അപനിർമ്മാണ വാസ്തുവിദ്യ[തിരുത്തുക]

1980കളിൽ ആധുനികാനന്തര വാസ്തുവിദ്യയുടെ വികാസപരിണാമഫലമായ് രൂപംകൊണ്ട ഒരു വാസ്തുശൈലിയാണ് അപനിർമ്മാണ വാസ്തുവിദ്യ( ഇംഗ്ലീഷിൽ: Deconstructivism, Deconstructive architecture ). ഈ ശൈലി അനുവർത്തിച്ച് സൃഷ്ടിക്കുന്ന കെട്ടിടങ്ങൾ ആകൃതിയിൽ മറ്റുള്ളവയിൽനിന്നും തീർത്തും വ്യത്യസപ്പെട്ടിരിക്കുന്നു. ഛിന്നഭിന്നമായ രൂപങ്ങൾ, സങ്കരമായ ആകൃതികൾ എന്നിവയാണ് ഈ നിർമിതികളുടെ സവിശേഷതകൾ.

സുപ്രധാന സംഭവങ്ങൾ[തിരുത്തുക]

ചിത്രശാല[തിരുത്തുക]

അവലംബം[തിരുത്തുക]

  1. https://en.wikipedia.org/wiki/Deconstruction
  2. https://www.britannica.com/topic/deconstruction
"https://ml.wikipedia.org/w/index.php?title=അപനിർമ്മാണവാദം&oldid=3432417" എന്ന താളിൽനിന്ന് ശേഖരിച്ചത്