ക്രൗൺ ഓഫ് തോൺസ്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(Crown-of-thorns എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

ക്രൗൺ ഓഫ് തോൺസ് (നക്ഷത്രമത്സ്യം)
On a reef in Fiji, 2005.
ശാസ്ത്രീയ വർഗ്ഗീകരണം
കിങ്ഡം:
Phylum:
Class:
Order:
Family:
Genus:
Acanthaster

Gervais, 1841
Species:
A. planci
Binomial name
Acanthaster planci
(Linnaeus, 1758)

നക്ഷത്രമത്സ്യങ്ങളിൽ ഒരിനമാണ് ക്രൗൺ ഓഫ് തോൺസ്. (ശാസ്ത്രീയനാമം:Acanthaster planci). പവിഴപ്പുറ്റുകളെ വ്യാപകമായി തിന്നൊടുക്കുന്ന ഒരിനമായ ഇതിന് സാധാരണ നക്ഷത്രമത്സ്യങ്ങളെ അപേക്ഷിച്ച് 20-ലധികം കൈകൾ കാണപ്പെടുന്നു. പ്രതിവർഷം 65 ചതുരശ്ര അടിയോളം പവിഴപ്പുറ്റുകൾ ഇവ തിന്നു നശിപ്പിക്കുന്നു. പവിഴപ്പുറ്റുകളുടെ സംരക്ഷണത്തിനായി പ്രവർത്തിക്കുന്ന സംഘടനകൾ ഇവയുടെ വംശവർദ്ധനവ് ദുർബലപ്പെടുത്താനായി വിവിധ മാർഗങ്ങൾ ആവിഷ്കരിച്ചിട്ടുണ്ട്. ആസ്റ്റെറോയ്ഡിയ ക്ലാസിൽ വാൽവാറ്റിഡെ ഓർഡറിൽ അക്കാന്താസ്റ്റെറിഡെ എന്ന കുടുംബത്തിലണിവ ഉൾപ്പെടുന്നത്.

വിവരണം[തിരുത്തുക]

ക്രൗൺ ഓഫ് തോൺസ് നക്ഷത്രമത്സ്യം

25 മുതൽ 34 വരെ സെന്റീമീറ്ററാണ് സാധരണ ഇവയുടെ വലിപ്പം[1]. ഏഴു വയസ്സു വരെയാണ് ഇവയുടെ ആയുസ്സ്. സാധാരണ നക്ഷത്രമത്സ്യങ്ങളെ അപേക്ഷിച്ച് ഇവയ്ക്ക് 20 കൈകൾ ഉണ്ട്. ഈ കൈകൾക്ക് അടി വശത്തായി നൂറിലധികം കുഴൽപാദങ്ങൾ കാണപ്പെടുന്നു.

ഇവയ്ക്ക് പ്രകാശകിരണങ്ങളെ തിരിച്ചറിയാനും സഞ്ചാരപാത നിർണ്ണയിക്കാനും സഹായിക്കുന്നത് കൈകളുടെ അഗ്രത്തിലായുള്ള നേത്ര ബിന്ദുക്കളാണ്. ശത്രുക്കളുടെ ആക്രമണത്തിൽ ഇവയുടെ കൈകൾ മുറിഞ്ഞു പോയാൽ ഏതാനും ദിവസങ്ങൾക്കകം പുതിയ കൈകൾ വളരുന്നു. നീല കലർന്ന ചുവപ്പു നിറമോ, പച്ച കലർന്ന ചാരനിറമോ ആണ് ഇവയുടെ ശരീരത്തിന്റെ നിറം. ശരീരമാസകലം വിഷമുള്ളുകൾ കാണപ്പെടുന്ന ഇവയുടെ ശരീരത്തിന്റെ അടിവശത്താണ് വായ സ്ഥിതി ചെയ്യുന്നത്. പവിഴപ്പുറ്റുകൾ, ആൽഗകൾ, ചെറുജീവികൾ എന്നിവയെ ഇവ ഭക്ഷണമാക്കുന്നു. നവംബർ ജനുവരി മാസങ്ങളിലാണ് ഇവയുടെ പ്രജനന കാലഘട്ടം. ഒറ്റത്തവണ ലക്ഷത്തിലധികം മുട്ടകൾ ഇടുന്നു. മുട്ട വിരിഞ്ഞു വരുന്ന കുഞ്ഞുങ്ങൾ ആറു മാസം കൊണ്ട് തീറ്റ തേടാൻ പ്രാപ്തരാകുന്നു.

അവലംബം[തിരുത്തുക]

  1. Carpenter RC (1997) Invertebrate Predators and Grazers" Archived 2012-05-01 at the Wayback Machine. In: C Birkeland, Life and death of coral reefs, Springer. ISBN 978-0-412-03541-8.

പുറത്തേക്കുള്ള കണ്ണികൾ[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=ക്രൗൺ_ഓഫ്_തോൺസ്&oldid=3937540" എന്ന താളിൽനിന്ന് ശേഖരിച്ചത്