കോൺസ്റ്റന്റൈൻ ഫോൺ ടിൻഡോഫ്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(Constantin von Tischendorf എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
കോൺസ്റ്റന്റൈൻ ഫോൺ ടിൻഡോഫ് 1870ൽ

ജർമൻ സ്വദേശിയായ ബൈബിൾ പണ്ഡിതൻ. ഗ്രീക്ക്-ലാറ്റിൻ ഭാഷകളിലെ ബൈബിളിന്റെ വളരെ പഴക്കമുള്ള കൈയെഴുത്തു പ്രതികൾക്ക് ഇദ്ദേഹം വ്യഖ്യാനം നൽകിയിട്ടുണ്ട്. അഞ്ചാം ശതകത്തിൽ എഴുതപ്പെട്ടതായി കരുതുന്ന കൊഡെക്സ് എഫ്രേമി (Codex Ephraemi) എന്ന ഗ്രീക്ക് ബൈബിളിന് ഇദ്ദേഹം 1843-ൽ ഭാഷ്യം രചിച്ചു. 1844-ൽ സിനായി'ലെ സെന്റ് കാതറീൻമഠത്തിന്റെ ഗ്രന്ഥശേഖരത്തിൽ നിന്ന് ഒരു പുരാതന ബൈബിൾ കൈയെഴുത്തു പ്രതി കണ്ടെടുക്കുകയും ഇതിന്റെ കുറേ ഭാഗങ്ങൾ ലീപ്സിഗിലേക്കു കൊണ്ടുവന്ന് പ്രസിദ്ധീകരിക്കുകയും ചെയ്തു . 1859-ൽ റഷ്യൻ ഭരണാധികാരികളുടെ സഹായത്തോടെ ബാക്കി ഭാഗങ്ങൾ കൂടി ലഭ്യമാക്കി. കൊഡെക്സ് സിനായിറ്റിക്സ് (codex Sinaiticus) എന്ന് അറിയപ്പെടുന്ന ഈ കൈയെഴുത്തുപ്രതി ബ്രിട്ടീഷ് മ്യൂസിയത്തിൽ സൂക്ഷിച്ചിരിക്കുന്നു. ഗ്രീക്കു ഭാഷയിലുള്ള കൈയെഴുത്തു പ്രതികളിൽ വളരെ പ്രാധാന്യമുള്ള ഇത് നാലാം ശതകത്തിൽ ഈജിപ്തിൽവച്ച് എഴുതപ്പെട്ടു എന്നാണ് അനുമാനം.

കൊഡെക്സ് സിനായിറ്റിക്സിന്റെ ആമുഖ പേജ്

ജീവിതരേഖ[തിരുത്തുക]

ലീപ്സിഗിനടുത്തുള്ള ലെഗൻഫെൽഡിൽ 1815 ജ. 18-നു ജനിച്ചു. ലീപ്സിഗ് സർവകലാശാലയിൽ വിദ്യാഭ്യാസം പൂർത്തിയാക്കിയ ശേഷം അവിടെത്തന്നെ പ്രൊഫസറായി ലാറ്റിൻ ഭാഷയിലെ ബൈബിളിന്റെ ഏറ്റവും പഴക്കമുള്ള കൈയെഴുത്തു പ്രതിയായ കൊഡെക്സ് അമിയാറ്റിനസ് (codex Amiatinus), വിശുദ്ധപൗലോസിന്റെ ലിഖിതങ്ങളുടെ കൈയെഴുത്തു പ്രതിയായ കൊഡെക്സ് ക്ലാരൊമൊൺടാനസ് (codex Claromontanus) എന്നിവയുടെ സംശോധനവും ഇദ്ദേഹം നിർവഹിച്ചിട്ടുണ്ട്. സു. 1869-ൽ പുതിയ നിയമത്തിന്റെ എട്ട് ഗ്രീക്ക് പതിപ്പുകൾ ഇദ്ദേഹം പ്രസിദ്ധീകരിച്ചു. 1874 ഡി. 4-ന് ലീപ്സിഗിൽ നിര്യാതനായി.

കൃതികൾ[തിരുത്തുക]

  • കൊഡെക്സ് സിനായിറ്റിക്സിന്റെ വ്യാഖ്യാനം
  • കൊഡെക്സ് അമിയാറ്റിനസ്
  • കൊഡെക്സ് ക്ലാരൊമൊൺടാനസ്

അവലംബം[തിരുത്തുക]

അധിക വായനക്ക്[തിരുത്തുക]

Facsimile of manuscripts
Editions of Novum Testamentum Graece
Editio Octava
LXX

പുറം കണ്ണികൾ[തിരുത്തുക]

Sortable articles

Complete Apparatus, 8th Version in pdf - http://www.biblestudyaids.net/nt/tiscapp/main.htm[പ്രവർത്തിക്കാത്ത കണ്ണി]

കടപ്പാട്: കേരള സർക്കാർ ഗ്നൂ സ്വതന്ത്ര പ്രസിദ്ധീകരണാനുമതി പ്രകാരം ഓൺലൈനിൽ പ്രസിദ്ധീകരിച്ച മലയാളം സർ‌വ്വവിജ്ഞാനകോശത്തിലെ ടിഷൻഡോഫ്, കോൺസ്റ്റാന്റിൻ ഫോൺ എന്ന ലേഖനത്തിന്റെ ഉള്ളടക്കം ഈ ലേഖനത്തിൽ ഉപയോഗിക്കുന്നുണ്ട്. വിക്കിപീഡിയയിലേക്ക് പകർത്തിയതിന് ശേഷം പ്രസ്തുത ഉള്ളടക്കത്തിന് സാരമായ മാറ്റങ്ങൾ വന്നിട്ടുണ്ടാകാം.