ഉദാത്തവാസ്തുവിദ്യ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(Classical architecture എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
ഗ്രീസിലെ ഡെൽഫിയിലുള്ള ഒരു പൗരാണിക ക്ഷേത്രത്തിന്റെ അവശേഷിപ്പുകൾ

പൗരാണിക കാലത്തെ ഗ്രീക്, റോമൻ വാസ്തുവിദ്യകളിൽനിന്ന് പ്രചോദനമുൾക്കൊണ്ട് വികസിച്ചുവന്ന ഒരു വാസ്തുശൈലിയാണ് ഉദാത്തവാസ്തുവിദ്യ അഥവാ ക്ലാസ്സിക്കൽ ആർക്കിടെക്ചർ (Classical architecture). നവോത്ഥാനകാലം മുതലാണ് ഈ വാസ്തുവിദ്യ കൂടുതൽ പുഷ്ടിപ്പെടുന്നത്. ഉദാത്തവാസ്തുവിദ്യ വലരെയേറെ പുതിശതാബ്ദത്തിലെ വാസ്തുശില്പികളെ ആകർഷിക്കുകയും അത് നവീന ഉദാത്തവാസ്തുവിദ്യ(neoclassical architecture) എന്നശൈലിയുടെ പുനരുത്ഥാനത്തിന് വഴിതുറക്കുകയും ചെയ്തു. 18-19 നൂറ്റാണ്ടുകളിലായ് ആരംഭിച്ച ഈ ശൈലി രണ്ടാം ലോക മഹായുദ്ധത്തിന്റെ ആരംഭനാളുകൾ വരെ യൂറോപ്പിൽ ശക്തമായിരുന്നു.ഇന്നും ഈ ശൈലി പിന്തുടരുന്ന വാസ്തുശില്പികളുണ്ട്. സാർവ്വത്രികവും സാർവ്വകാലീനവുമായ മൂല്യമുള്ളതും വാസ്തുവിദ്യയുടെ ഏറ്റവും ഉൽകൃഷ്‌ടമായ വികാസദശയിൽനിന്ന് രൂപംകൊണ്ടതുമായ വാസ്തുശൈലിയായിട്ടാണ് ഉദാത്തവാസ്തുവിദ്യ കണക്കാക്കുന്നത്. ലോകത്തിന്റെ ഏതുഭാഗത്തായാലും, അവരുടെ തനത് പൗരാണിക കലാസൗന്ദര്യശാസ്ത്രത്തെ അടിസ്ഥാനമാക്കിയിട്ടുള്ള ഏതൊരു വാസ്തുശൈലിയേയും ഉദാത്തവാസ്തുവിദ്യ എന്ന് വിശേഷിപ്പിക്കാം.

ഇതും കാണുക[തിരുത്തുക]

കൂടുതൽ വായനയ്ക്ക്[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=ഉദാത്തവാസ്തുവിദ്യ&oldid=1820593" എന്ന താളിൽനിന്ന് ശേഖരിച്ചത്