കാറ്റ് സ്റ്റീവൻസ്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(Cat Stevens എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
യൂസുഫ് ഇസ്‌ലാം/കാറ്റ് സ്റ്റീവൻസ്
Cat Stevens in Germany, 1976
പശ്ചാത്തല വിവരങ്ങൾ
ജന്മനാമംSteven Demetre Georgiou
പുറമേ അറിയപ്പെടുന്നSteve Adams, Yusuf
ഉത്ഭവംലണ്ടൻ, ഇംഗ്ലണ്ട്
തൊഴിൽ(കൾ)Singer-songwriter, Musician, Philanthropist,
ഉപകരണ(ങ്ങൾ)Vocals, Guitar, Bass, Piano, Mellotron
വർഷങ്ങളായി സജീവം1966–1980 (as Cat Stevens)
1995–2006 (as Yusuf Islam)
2006-present (as Yusuf)
ലേബലുകൾDecca Records, Island Records, A&M, Polydor, Jamal Records, Atlantic/Ya Records

ബ്രിട്ടണിലെ ഒരു പ്രശസ്ത പോപ് ഗായകനും വിദ്യാഭ്യാസ പ്രവർത്തകനും മനുഷ്യസ്നേഹിയുമാണ്‌ കാറ്റ് സ്റ്റീവൻസ് എന്ന യൂസഫ് ഇസ്‌ലാം(ജനനം:21 ജൂലൈ 1948). [1][2][3][4] 1960 കളുടെ ഒടുവിലായി കാറ്റ്സ്റ്റീവൻസിന്റെ അറുപത് മില്ല്യൻ സംഗീത ആൽബം ലോകം മുഴുവൻ വിറ്റഴിക്കപ്പെട്ടിട്ടുണ്ട്. 1977-ൽ ഇസ്‌ലാം സ്വീകരിച്ച് യൂസഫ്‌ ഇസ്‌ലാം എന്ന പേര് സ്വീകരിച്ചു[5]. ഇപ്പോൾ ലണ്ടനിൽ ഭാര്യയും കുട്ടികളുമായി താമസിക്കുന്ന കാറ്റ്സ്റ്റീവൻസ് വർഷത്തിൽ കുറച്ച് കാലം ദുബായിലും ചെലവിടുന്നു. അദ്ദേഹത്തിന്റെ ഏറ്റവും പുതിയ സംഗീത ആൽബം "റോഡ് സിംഗർ 2009 മെയ് 5 ന്‌ പുറത്തിറങ്ങി.

പോപ് ഗായകൻ[തിരുത്തുക]

'ടീ ഫോർ ദ ടില്ലർമാൻ', 'ടീസർ ആൻഡ് ഫയർകാറ്റ്', 'കാച് ബുൾ അറ്റ് ഫോർ', 'ദ ഫസ്റ്റ് കട്ട് ഈസ് ദ ഡീപ്പസ്റ്റ് 'എന്നിവ കാറ്റ്സ്റ്റീവൻസിന്റെ പ്രശസ്തിയാർജ്ജിച്ച് സംഗീത ആൽബങ്ങളാണ്‌.

ചെറുപ്പത്തിലേ ഗിറ്റാറും പിയാനൊയും താൽ‌പര്യപര്യ‌പൂർ‌വ്വം വായിച്ചു തുടങ്ങിയ കാറ്റ് സ്റ്റീവൻസിന് ചിത്രകലയോടും പ്രതിപത്തിയുണ്ടായിരുന്നു. കോഫിഹൗസിലും പബ്ബിലും സംഗീതപരിപാടികൾ നടത്തി വന്ന ജോർജിയൊ ,തന്റെ സ്‌റ്റേജ് നാമം എന്ന നിലക്കാണ്‌ കാറ്റ്സ്റ്റീവൻസ് എന്ന നാമം സ്വീകരിക്കുന്നത്.1970 മുതലുള്ള സംഗീത കാലഘട്ടത്തിലാണ്‌ സ്റ്റീവൻസ് ലോകത്തിൽ അറിയപ്പെടാൻ തുടങ്ങിയത്.

ഇസ്‌ലാംമതാശ്ലേഷം[തിരുത്തുക]

സംഗീതരംഗത്ത് കത്തി നിൽക്കുന്ന 1977 കാലഘട്ടത്തിലാണ്‌ കാറ്റ്സ്റ്റീവൻസ് ഇസ്‌ലാം സ്വീകരിക്കുന്നത്. യൂസഫ്‌ ഇസ്‌ലാം എന്ന പേരും സ്വീകരിച്ചു. ഇപ്പോൾ യൂസഫ് എന്ന ഒറ്റപ്പേരിലാണ്‌ കാറ്റ്സ്റ്റീവൻസ് അറിയപ്പെടുന്നത്. ഇസ്‌ലാം സ്വീകരിച്ച ആദ്യ കാലഘട്ടത്തിൽ സംഗീത പരിപാടികളിൽ നിന്ന് പൂർണ്ണമായും വിട്ടുനിന്നെങ്കിലും പിന്നീട് സംഗീത രംഗത്തേക്ക് തിരിച്ചു വരികയായിരുന്നു. 2005 ഏപ്രിൽ 5 ന് അബുദാബിയിൽ വെച്ചു നടന്ന പ്രവാചകനുസ്മരണ പരിപാടിയിൽ യൂസഫ്‌ ഇസ്‌ലാം പറഞ്ഞു. "ഇസ്‌ലാമിനെ കുറിച്ച് ഇന്ന് ലോകത്തിൽ വലിയ അജ്ഞതയാണുള്ളത്. പ്രസംഗം പോലുള്ള പരിപാടികളേക്കാൾ കൂടുതൽ ശുദ്ധീകരിക്കപെട്ട പരിപാടികൾകൊണ്ട് ആശയവിനിമയം ചെയ്യാൻ കഴിയുമെന്നാണ്‌ ഞങ്ങൾ കരുതുന്നത്. യുവാക്കളെയും മറ്റും കുറേക്കൂടി നല്ല ശബ്ദത്തിലൂടെയുള്ള ഖർ‌ആൻ അവതരണത്തിലൂടെയും മറ്റും ആകർഷിക്കാൻ കഴിയും. സംഗീത ഉപകരണങ്ങളെ കുറിച്ചുള്ള പ്രത്യേക മാർഗനിർദ്ദേശങ്ങളോ അതുമായി ബന്ധപ്പെട്ട ബിസിനസ്സ് വിഷയങ്ങളോ ഖുർ‌ആനിൽ ഇല്ലെങ്കിലും ആദ്യമായി ഗിറ്റാർ മൂറിഷ് സ്‌പൈനിലേക്ക് കൊണ്ടുവന്നത് മുസ്‌ലിം സഞ്ചാരികളായിരുന്നു. ആരോഗ്യകരമായ ആഘോഷങ്ങളെ പരിമിതികൾക്കത്ത് നിന്നുകൊണ്ടാണങ്കിലും ഇസ്‌ലാം അംഗീകരിച്ചിട്ടുണ്ട്."

2005ൽ ഒരു പത്രക്കുറിപ്പിൽ യൂസഫ് ഇസ്‌ലാം ഇങ്ങനെ പ്രതികരിച്ചു: "ഇസ്‌ലാം മതം സ്വീകരിച്ചതിന്‌ ശേഷം പലരും എന്നോട് സംഗീത പരിപാടികൾ പുന:രാരഭിക്കാൻ പറഞ്ഞു. പക്ഷേ ഞാൻ മടിച്ചു നിൽക്കുകയായിരുന്നു. ഇപ്പോൾ എനിക്ക് കുറേ കാര്യങ്ങൾ മനസ്സിലാക്കാനായി.

ആതുര സേവനം[തിരുത്തുക]

2004 ലെ സുനാമി ബാധിതരെ സഹായിക്കുന്നതിനായി 'ഇന്ത്യൻ ഓഷ്യൻ' എന്ന തലക്കെട്ടിൽ എ.ആർ. റഹമാനെയും മറ്റു പ്രഗല്ഭരേയും ഉൾപ്പെടുത്തി ഒരു ഗാനം പുറത്തിറക്കുകയുണ്ടായി. 2005 മെയ് 28 ന് ലാൻഡ്‌മൈൻ നീക്കം ചെയ്യുന്നതിനും അതിനായി അവബോധം സൃഷ്ടിക്കുന്നതിനും രൂപം നൽകിയ പോൾമക്കാർട്ടിന്റെ "അഡോപ്‌റ്റ്‌-എ-മൈൻഫീൽഡ് എന്ന സം‌രംഭത്തിനായി യൂസുഫ് ഇസ്‌ലാം പരിപാടി അവതരിപ്പിച്ചിരുന്നു. 2007 ൽ ജർമ്മനിയിൽ വച്ച് ആർച്ച് ബിഷപ്പ് ടെസ്മണ്ട് ടുട്ടുവിന്റെ പീസ് സെന്ററിന്‌ വേണ്ടിയും സംഗീത പരിപാടി നടത്തുകയുണ്ടായി.ഒടുവിലായി 2009 ജനുവരിയിൽ ഗാസയിലെ കുഞ്ഞുങ്ങളെ സഹായിക്കുന്നതിനായി ഒരു ചാരിറ്റി ഗാനവും ഇറക്കി.

പുരസ്കാരങ്ങൾ[തിരുത്തുക]

  • യുദ്ധ ഇരകൾക്കും കട്ടികൾക്കും സേവനം ചെയ്യുന്നവർക്കായുള്ള 2003 ലെ "വേൾഡ് അവാർഡ്".
  • സമാധാന പ്രവർത്തനങ്ങൾക്കും ഭീകരതെക്കതിരായ പോരാട്ടത്തിനുമായി 2004 ൽ "മാൻ ഫോർ പീസ്" പുരസ്കാരം മിഖായിൽ ഗോർബച്ചേവ് ഇറ്റലിയിൽ വെച്ചു നടന്ന പരിപാടിയിൽ സമ്മനിച്ചു. ഈ പരിപാടിയിൽ അഞ്ച് നോബൽ സമ്മാനജേതാക്കൾ പങ്കെടുത്തിരുന്നു.
  • മനുഷ്യത്വപരമായ പ്രവർത്തനങ്ങൾക്കും ഇസ്‌ലാമും പാശ്ചാത്യ സംസ്കാരവും തമ്മിലുള്ള ബന്ധം മെച്ചപ്പെടുത്തലിനും 2007 ജൂലൈ 10ന്‌ ‘യൂനിവേഴ്‌സിറ്റി ഓഫ് എക്സ്‌റ്റീറിയറിന്റെ’ ഹോണററി ഡോക്‌ട്രേറ്റ്.

അവലംബം[തിരുത്തുക]

  1. "Prince goes pop to praise school". BBC News. 10 May 2000. Retrieved 11 December 2012.
  2. Kelly Boyer Sagert (1 January 2007). The 1970s. Greenwood Publishing Group. pp. 166–. ISBN 978-0-313-33919-6.
  3. Alfred William Cramer (2009). Musicians & Composers of the 20th Century: Gram Parsons-Igor Stravinsky. Salem Press. pp. 1405–1406. ISBN 978-1-58765-516-6.
  4. Samir Amghar; Amel Boubekeur; Michael Emerson (2007). European Islam: Challenges for Public Policy and Society. CEPS. pp. 71–. ISBN 978-92-9079-710-4.
  5. Fitzsimmons, Mick; Harris, Bob (5 January 2001). "Cat Stevens – A Musical Journey". Taped documentary interview synopsis. BBC2. Retrieved 20 December 2008.
"https://ml.wikipedia.org/w/index.php?title=കാറ്റ്_സ്റ്റീവൻസ്&oldid=4015738" എന്ന താളിൽനിന്ന് ശേഖരിച്ചത്