കൂറമുള്ള്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(Caesalpinia mimosoides എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

കൂറമുള്ള്
കൂറമുള്ളിന്റെ പൂക്കുല
ശാസ്ത്രീയ വർഗ്ഗീകരണം
കിങ്ഡം:
(unranked):
(unranked):
(unranked):
Order:
Family:
Genus:
Hultholia
Species:
H. mimosoides[1]
Binomial name
Hultholia mimosoides
(Lam.) E. Gagnon & G. P. Lewis
Synonyms
  • Caesalpinia mimosoides Lam.
  • Caesalpinia resupinata Roxb. [2].
  • Caesalpinia simora Roxb.

കമ്പുകളിൽ നിറയെ മുള്ളുകളുള്ള ഒരു സസ്യമാണ് കൂറമുള്ള്. (ശാസ്ത്രീയനാമം: Hultholia mimosoides). കൽത്തൊട്ടാവാടി, കുമുള്ള്, കുറുമുള്ള്, കൂറുമുള്ള്‌, ചിങ്ങമുള്ള്, തീമുള്ള്, ചീമുള്ള്, തമൂലം, ഭൂതസനം എന്നെല്ലാം അറിയപ്പെടുന്നു. മൂന്നുമീറ്റർ വരെ ഉയരം വയ്ക്കും. മഞ്ഞപ്പാപ്പാത്തിയുടെ ഭക്ഷണസസ്യങ്ങളിലൊന്നാണ് ഇത്. ഏഷ്യയിലെല്ലായിടത്തും തന്നെ ഈ ചെടിയെ കാണാറുണ്ട്[3]. വിത്തുകൾ വർഷങ്ങളോളം മണ്ണിനടിയിൽ സുരക്ഷിതമായി കിടക്കും. വളരെക്കാലത്തിനു ശേഷം മണ്ണിളക്കിയാൽ പെട്ടെന്നു തന്നെ കൂറമുള്ള് മുളച്ചുവരുന്നത് ഇതുകൊണ്ടാണ്. [അവലംബം ആവശ്യമാണ്]. ഇളം തണ്ടൊടിച്ചാൽ ഒരു ഗന്ധം ചുറ്റുപാടും വ്യാപിക്കാറുണ്ട്. ഗാലിക് ആസിഡ് ഈ ചെടിയിൽ നിന്നും വേർതിരിക്കാറുണ്ട്. സിസാൽപ്പീനിയ ജനുസിലെ ഒരു സ്പീഷിസ് ആയിരുന്ന ഈ സസ്യത്തെ പുതിയ പഠനങ്ങൾ പ്രകാരം Hultholia എന്നൊരു ജനുസ് ആക്കിമാറ്റുകയുണ്ടായി. ഈ ജനുസിലെ ഏക അംഗമാണ് കൂറമുള്ള്.കാളകൾക്ക് ഔഷധമായി നൽകാറുണ്ട്[1][4]

മറ്റു ഭാഷകളിലെ പേരുകൾ[തിരുത്തുക]

Common name: Mimosa Thorn • Kannada: ganajile, kombe gida, komme gida • Malayalam: kal-toddavaddi, timulu, chingamullu • Marathi: narkati, lajri • Oriya: vaisakhamantha • Tamil: pulinakkagonrai, punaikkalarchi (ഇന്റർനെറ്റിലെ പലയിടത്തുനിന്നും ശേഖരിച്ച പേരുകളാണിവ, തെറ്റുകളുണ്ടായേക്കാം)

ചിത്രശാല[തിരുത്തുക]

അവലംബം[തിരുത്തുക]

  1. 1.0 1.1 Gagnon, Edeline; Bruneau, Anne; Hughes, Colin E.; de Queiroz, Luciano; Lewis, Gwilym P. (2016). "A new generic system for the pantropical Caesalpinia group (Leguminosae)". PhytoKeys (in ഇംഗ്ലീഷ്). 71: 1–160. doi:10.3897/phytokeys.71.9203. ISSN 1314-2003.{{cite journal}}: CS1 maint: unflagged free DOI (link)
  2. http://www.theplantlist.org/tpl/record/ild-43499[പ്രവർത്തിക്കാത്ത കണ്ണി]
  3. http://www.catalogueoflife.org/annual-checklist/2009/show_species_details.php?record_id=600477
  4. The Legume Phylogeny Working Group (LPWG). (2017). "A new subfamily classification of the Leguminosae based on a taxonomically comprehensive phylogeny". Taxon. 66 (1): 44–77. doi:10.12705/661.3.

പുറത്തേക്കുള്ള കണ്ണികൾ[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=കൂറമുള്ള്&oldid=3988211" എന്ന താളിൽനിന്ന് ശേഖരിച്ചത്