ബിജിബാൽ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(Bijibal എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
ബിജിബാൽ
ബിജിബാൽ
കോഴിക്കോട് ലിറ്ററേച്ചർ ഫെസ്റ്റിവൽ വേദിയിൽ (2017ഫെബ്രുവരി 03)
പശ്ചാത്തല വിവരങ്ങൾ
ജന്മനാമംബിജിബാൽ മണിയിൽ
ജനനം (1973-05-21) മേയ് 21, 1973  (50 വയസ്സ്)
എറണാകുളം, കേരളം, ഇന്ത്യ
ഉത്ഭവംഎറണാകുളം, കേരളം, ഇന്ത്യ
തൊഴിൽ(കൾ)സംഗീതസംവിധായകൻ, പിന്നണി ഗായകൻ, കർണാടക സംഗീതജ്ഞൻ
ഉപകരണ(ങ്ങൾ)കീബോർഡ്, വയലിൻ, പാട്ട്
വർഷങ്ങളായി സജീവം2007–തുടരുന്നു
Spouse(s)
ശാന്തി ബിജിബാൽ
(m. 2002; died 2017)

മലയാളചലച്ചിത്രങ്ങളിലെ സം‌ഗീതസം‌വിധാനരംഗത്ത് പ്രവർത്തിക്കുന്ന ഒരു വ്യക്തിയാണ് ബിജിബാൽ. 2007-ൽ പുറത്തിറങ്ങിയ അറബിക്കഥ എന്ന ലാൽ ജോസ് ചിത്രത്തിലെ സം‌ഗീതം സം‌വിധാനം ചെയ്തുകൊണ്ടാണ് ബിജിബാലിന്റെ സിനിമാജീവിതം തുടങ്ങുന്നത്. അനിൽ പനച്ചൂരാൻ എന്ന ഗാനരചയിതാവിന്റേയും ആദ്യ സിനിമയായിരുന്നു ഇത്.

പലേരി മാണിക്യം എന്ന ചിത്രത്തിൽ ബിജിബാൽ ആലപിച്ചിട്ടുണ്ട്. 2008-ൽ മികച്ച സംഗീതസം‌വിധായകനുള്ള മുല്ലശ്ശേരി പുരസ്കാരം ബിജിബാലിനെ തേടിയെത്തി.[1] പരേതയായ ശാന്തിയാണ് ഭാര്യ. ഇവർ അറിയപ്പെടുന്ന നർത്തകിയായിരുന്നു. 2017 ഓഗസ്റ്റ് 29-ന് മസ്തിഷ്കാഘാതത്തെത്തുടർന്ന് കൊച്ചിയിലെ ആസ്റ്റർ മെഡിസിറ്റി ആശുപത്രിയിൽ വച്ച് ഇവർ അന്തരിച്ചു. ബിജിബാൽ ഈണം നൽകി ആലപിച്ച 'കയ്യൂരുള്ളൊരു സമരസഖാവിന്', ഇടശ്ശേരിയുടെ പ്രമുഖ കവിതയായ പൂതപ്പാട്ടിന്റെ ദൃശ്യാവിഷ്കാരം തുടങ്ങിയ രംഗങ്ങളിൽ ശാന്തി അഭിനയിച്ചിരുന്നു. 'രാമന്റെ ഏദൻതോട്ടം' എന്ന ചിത്രത്തിനുവേണ്ടി നൃത്തസംവിധാനം നിർവ്വഹിച്ചതും ശാന്തിയാണ്. ദേവദത്ത്, ദയ എന്നീ രണ്ട് മക്കളാണ് ബിജിബാൽ-ശാന്തി ദമ്പതികൾക്ക്. യൂട്യൂബിൽ വൻ ഹിറ്റായി മാറിയ 'ഓണം വന്നല്ലോ ഊഞ്ഞാലിട്ടല്ലോ' എന്ന ഗാനം ആലപിച്ചത് ദയയാണ്.

പുരസ്കാരങ്ങൾ[തിരുത്തുക]

  • 2015 പശ്ചാത്തലസംഗീതത്തിനുള്ള സംസ്ഥാന ചലച്ചിത്രപുരസ്കാരം - പത്തേമാരി, നീന[2]
  • 2014 - പശ്ചാത്തലസംഗീതത്തിനുള്ള സംസ്ഥാന ചലച്ചിത്രപുരസ്കാരം -
  • 2013 - പശ്ചാത്തലസംഗീതത്തിനുള്ള ദേശീയ ചലച്ചിത്രപുരസ്കാരം - (കളിയച്ഛൻ)[3]
  • 2013 - പശ്ചാത്തലസംഗീതത്തിനുള്ള സംസ്ഥാന ചലച്ചിത്രപുരസ്കാരം - കളിയച്ഛൻ, ഒഴിമുറി[4]
  • 2011 - ഏഷ്യാ വിഷൻ മൂവി അവാർഡ് - സാൾട്ട് ൻ പെപ്പർ
  • 2008 - നല്ല സംഗീത സംവിധായകനുള്ള മുല്ലശ്ശേരി രാജു സംഗീത അവാർഡ്.[1] - Arabikkatha

പുറത്തേയ്ക്കുള്ള കണ്ണികൾ[തിരുത്തുക]

അവലംബം[തിരുത്തുക]

  1. 1.0 1.1 "A dream debut for Bijibal". The Hindu. 2008 September 19. Archived from the original on 2010-12-05. Retrieved 2009 December 7. {{cite news}}: Check date values in: |accessdate= and |date= (help)
  2. "'ഒഴിവു ദിവത്തെ കളി' മികച്ച ചിത്രം; ദുൽഖർ നടൻ, പാർവ്വതി നടി..." മാതൃഭൂമി. Archived from the original on 2016-03-01. Retrieved 2016 മാർച്ച് 1. {{cite news}}: Check date values in: |accessdate= (help)
  3. "ആർക്കൈവ് പകർപ്പ്". Archived from the original on 2013-03-18. Retrieved 2013-03-18.
  4. "ആർക്കൈവ് പകർപ്പ്". Archived from the original on 2013-02-22. Retrieved 2013-02-22.
"https://ml.wikipedia.org/w/index.php?title=ബിജിബാൽ&oldid=3865103" എന്ന താളിൽനിന്ന് ശേഖരിച്ചത്