ബോക്സൈറ്റ്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(Bauxite എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
ബോക്സൈറ്റ് ഒരു പെനിയോടൊപ്പം
ബോക്സൈറ്റ് കല്ലിനോടൊപ്പം

അലുമിനിയത്തിന്റെ പ്രധാന അയിരുകളിൽ ഒന്നാണ്‌ ബോക്സൈറ്റ്. ഗിബ്സൈറ്റ് (Al(OH)3), ബൊഹമൈറ്റ്γ-AlO(OH) , ഡയാസ്പോസ് α-AlO(OH), എന്നിവയും, ഇരുമ്പിന്റെ ഓക്സൈഡുകളായ ഗോഥൈറ്റ്, ഹെമറ്റൈറ്റ്, കളിമൺ ലവണമായ (മിനറൽ) കയോലിനൈറ്റ്, വളരെ ചെറിയ അളവിൽ അനറ്റേസ് (TiO2) എന്നിവയും ചേർന്നാണ്‌ സാധാരണയഅയി ബോക്സൈറ്റ് കാണപ്പെടുന്നത്. 1821-ൽ പിയറേ ബെർതിയെ ഫ്രാൻസിലെ ലെ ബൗ-ദ-പ്രൊവാൻസിൽ (Les Baux-de-Provence) കണ്ടെത്തിയ ഇതിന്‌ സ്ഥലനാമത്തിനു സദൃശമായ ബോക്സൈറ്റ് എന്ന നാമം സിദ്ധിച്ചു.

ഉല്പ്പാദനം[തിരുത്തുക]

ബ്രിട്ടീഷ് ജിയോളജിക്കൽ സർ‌വേയുടെ കണക്കുകൾ പ്രകാരം 2005-ൽ ഓസ്ട്രേലിയ ബോക്സൈറ്റ് ഉല്പാദനത്തിൽ ഒന്നാം സ്ഥാനത്ത് നിൽക്കുന്നു. ആഗോള തലത്തിലെ ഉല്പ്പാനത്തിന്റെ മൂന്നിലൊന്ന് ഓസ്ട്റേലിയയുടെ സംഭാവനയാണ്‌. ബ്രസീൽ, ചൈന, ഗിനിയ എന്നീ രാജ്യങ്ങൾ ഒസ്ട്രേലിയക്കു പിന്നിൽ സ്ഥാനം പിടിച്ചിരിക്കുന്നു.

(x1000 ടൺ, 2001-ലെ കണക്കുകൾ പ്രകാരം)
രാജ്യം................. ആകെ ഉല്പ്പാദനം റിസർ‌വ് അടിസ്ഥാന സമ്പാദനം
2000 2001
ഓസ്ട്രേലിയ 53,800 53,500 3,800,000 7,400,000
ബ്രസീൽ 14,000 14,000 3,900,000 4,900,000
ചൈന 9,000 9,200 720,000 2,000,000
ഗിനിയ 15,000 15,000 7,400,000 8,600,000
ഗയാന 2,400 2,000 700,000 900,000
ഇന്ത്യ 7,370 8,000 770,000 1,400,000
ജമൈക്ക 11,100 13,000 2,000,000 2,500,000
റഷ്യ 4,200 4,000 200,000 250,000
സരിനാം 3,610 4,000 580,000 600,000
അമേരിക്കൻ ഐക്യനാടുകൾ NA NA 20,000 40,000
വെനിസ്വേല 4,200 4,400 320,000 350,000
മറ്റു രാജ്യങ്ങൾ 10,800 10,200 4,100,000 4,700,000
ആഗോള ഉല്പ്പാദനം 135,000 137,000 24,000,000 34,000,000

ശുദ്ധീകരണം - അലൂമിന( Al2O3 ) നിർമ്മാണം ( ബയർ പ്രക്രിയ )[തിരുത്തുക]

ബോക്സൈറ്റ്, സോഡിയം ഹൈഡ്രോക്സൈഡ് എന്ന ക്ഷാരത്തിൽ അലിയിച്ച് ലായനിയാക്കുന്നു. (150-200 °C ). ബോക്സൈറ്റിലെ മാലിന്യങ്ങൾ ഖരാവസ്ഥയിൽ (റെഡ് മഡ് ) അടിയുന്നു.

ഗിബ്സൈറ്റ്: Al(OH)3 + Na+ + OH- ---> Al(OH)4- + Na+
ബൊഹമൈറ്റ്, ഡയാസ്പോസ്: AlO(OH) + Na+ + OH - + H2O ---> Al(OH)4- + Na+

ഈ ലായനി പിന്നീട് സ്വാംശീകരണത്തിന് വിധേയമാക്കുകയും ചെയ്യുന്നു.

Al(OH)4- + Na+ ---> Al(OH)3 + Na+ + OH-

ഇങ്ങനെ കിട്ടുന്ന ഉല്പന്നം പിന്നീട് കാൽസിനേഷന് (1100 °C). വിധേയമാക്കുന്നു. ഇതോടെ വെളുത്ത പൊടി രൂപത്തിലുള്ള അലൂമിനിയം ഓക്സൈഡ് (അലൂമിന) ലഭിക്കുന്നു.

2Al(OH)3 ---> Al2O3 + 3H2O


പുറത്തേക്കുള്ള കണ്ണികൾ[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=ബോക്സൈറ്റ്&oldid=3639374" എന്ന താളിൽനിന്ന് ശേഖരിച്ചത്