അന്ത്യോക്യാ I സോട്ടർ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(Antiochus I Soter എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
അന്ത്യോക്യ I ന്റെ കാലത്തെ സ്വർണ നാണയം

ബി.സി. 312-64 കാലഘട്ടത്തിലെ സെലൂസിദ് വംശത്തിൽ പതിമൂന്നു രാജാക്കൻമാർ ഈ പേരിലറിയപ്പെടുന്നു. അന്ത്യോക്കസ് I സോട്ടർ സെലൂസിദ് വംശസ്ഥാപകനായ സെലൂക്കസ് നിക്കേറ്ററു(ബി.സി. 358-280)ടെ വധത്തെ തുടർന്ന് അന്ത്യോക്കസ് I-ആമൻ (ബി.സി. 324-261) സെലൂസിദ് രാജാവായി. അന്ത്യോക്കസ് സോട്ടർ എന്ന പേരിലറിയപ്പെടുന്ന ഇദ്ദേഹം ബി.സി. 280 മുതൽ 261 വരെ നാടുഭരിച്ചു. വടക്കുനിന്ന് ഗോൾവർഗക്കാരും തെക്കുനിന്ന് ടോളമിയുടെ നേതൃത്വത്തിലുള്ള ഈജിപ്ഷ്യൻ സൈന്യവും ഇദ്ദേഹത്തെ എതിർത്തു. എങ്കിലും ഈ രണ്ടാക്രമണങ്ങളെയും അന്ത്യോക്കസ് ചെറുത്തുനിന്നു; സെലൂസിദ് സാമ്രാജ്യത്തെ യാതൊരു കോട്ടവും കൂടാതെ ഇദ്ദേഹം നിലനിർത്തി.

പുറത്തേക്കുള്ള കണ്ണികൾ[തിരുത്തുക]

കടപ്പാട്: കേരള സർക്കാർ ഗ്നൂ സ്വതന്ത്ര പ്രസിദ്ധീകരണാനുമതി പ്രകാരം ഓൺലൈനിൽ പ്രസിദ്ധീകരിച്ച മലയാളം സർ‌വ്വവിജ്ഞാനകോശത്തിലെ അന്ത്യോക്കസ് (അന്റിയോക്കസ്) എന്ന ലേഖനത്തിന്റെ ഉള്ളടക്കം ഈ ലേഖനത്തിൽ ഉപയോഗിക്കുന്നുണ്ട്. വിക്കിപീഡിയയിലേക്ക് പകർത്തിയതിന് ശേഷം പ്രസ്തുത ഉള്ളടക്കത്തിന് സാരമായ മാറ്റങ്ങൾ വന്നിട്ടുണ്ടാകാം.
"https://ml.wikipedia.org/w/index.php?title=അന്ത്യോക്യാ_I_സോട്ടർ&oldid=3793685" എന്ന താളിൽനിന്ന് ശേഖരിച്ചത്