ആന്റിയോ സംബോണി

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(Anteo Zamboni എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
ആന്റിയോ സംബോണി, circa 1918

ഇറ്റാലിയൻ സ്വേച്ഛാധിപതിയായിരുന്ന ബനിറ്റോ മുസ്സോളിനിയെ വധിയ്ക്കാൻ ശ്രമിച്ച കേവലം 15 വയസ്സുമാത്രം പ്രായമുണ്ടായിരുന്ന രാഷ്ട്രീയപ്രവർത്തകനായിരുന്നു ആന്റിയോ സംബോണി.( (ഏപ്രിൽ 11, 1911ഒക്ടോ: 31, 1926)റോമിലെ ഫാസിസ്റ്റുകളുടെ മാർച്ചിനിടയ്ക്കായിരുന്നു വധശ്രമം.[1] നേരിയ വ്യത്യാസത്തിൽ ശ്രമം പാളിയതിനെത്തുടർന്ന് പിടിയിലായ സംബോണിയെ അവിടെയുണ്ടായിരുന്ന ജനക്കൂട്ടം വളഞ്ഞ് മർദ്ദിച്ച് കൊലപ്പെടുത്തുകയായിരുന്നു.വിഖ്യാത ഇറ്റാലിയൻ ചലച്ചിത്രകാരനായ പാവ്ലോ പസോളിനിയുടെ പിതാവും ഒരു സൈനിക ഓഫീസറുമായ കാർലോ ആൽബർത്തോ പസോളിനിയാണ് സംബോണിയെ ആദ്യം തിരിച്ചറിഞ്ഞത്.[2] ഈ വധശ്രമം ഫാസിസ്റ്റു സർക്കാർ കൂടുതൽ നിയന്ത്രണം ജനങ്ങളുടെ മേൽ ചെലുത്തുന്നതിനും രാഷ്ടീയമുതലെടുപ്പ് നടത്തി പ്രതിപക്ഷകക്ഷികളെ നിരോധിയ്ക്കുന്നതിനും മാധ്യമങ്ങൾക്ക്നിയന്ത്രണം ഏർപ്പെടുത്തുന്നതിനും ഒരു കാരണമാക്കി [3] ബൊളോണയിലെ ഒരു തെരുവിനു സാംബോണിയുടെ പേര് പിൽക്കാലത്തു നൽകപ്പെട്ടു. ഇറ്റലിയിൽ മുസോളിനിയുടെ നേർക്കുള്ള ഈ വധശ്രമത്തെ ആസ്പദമാക്കി ഒരു ചലച്ചിത്രവും നിർമ്മിയ്ക്കപ്പെട്ടിട്ടുണ്ട്.ഫ്രാങ്കോ ലൊത്തേറിയോ ആണ് സാംബോണിയെ തിരശ്ശീലയിൽ അവതരിപ്പിച്ചത്

അവലംബം[തിരുത്തുക]

  1. Delzell, p. 325; Roberts, p. 54; Rizi, p. 113.
  2. Roberts, 54.
  3. Delzell, p. 325; Rizi, p. 113.

പുറംകണ്ണികൾ[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=ആന്റിയോ_സംബോണി&oldid=2787579" എന്ന താളിൽനിന്ന് ശേഖരിച്ചത്