അന്നാബെൽ സെർപന്റൈൻ ഡാൻസ്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(Annabelle Serpentine Dance എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
അന്നാബെൽ സെർപന്റൈൻ ഡാൻസ്
[[file:
|frameless|alt=|]]
അന്നാബെൽ സെർപന്റൈൻ ഡാൻസ്
സംവിധാനംവില്യം ഡിക്സണും വില്യം ഹൈസും
അഭിനേതാക്കൾഅന്നാബെൽ (വിറ്റ്ഫോർഡ്) മൂർ
രാജ്യംഅമേരിക്കൻ ഐക്യനാടുകൾ
ഭാഷനിശ്ശബ്ദചിത്രം

അന്നാബെൽ സെർപെന്റൈൻ ഡാൻസ് എന്ന ചലച്ചിത്രം ലോകത്തിലെ ആദ്യത്തെ ബഹുവർണ ചലച്ചിത്രമായി കണക്കാക്കപ്പെടുന്നു.[1] 1895-ലാണ് ഇത് പുറത്തിറങ്ങിയത്. 1890-കളിൽ അമേരിക്കൻ ഐക്യനാടുകളിൽ പ്രചാരം സിദ്ധിച്ച ഒരു നൃത്തരൂപമാണിത്. പല ചലച്ചിത്രങ്ങളിലും ഇത് ഉപയോഗിക്കപ്പെട്ടിട്ടുണ്ട്.

പശ്ചാത്തലം[തിരുത്തുക]

ഇംഗ്ലണ്ടിൽ നിന്ന് അമേരിക്കയിലെത്തിയ ഒരു നൃത്തരൂപമാണിത്. കാൻ-കാൻ പോലുള്ള നൃത്തരൂപങ്ങൾ ബാലെ നൃത്തവുമായി കലർത്തിയാണ് ഇത് രൂപപ്പെടുത്തിയത്. പാവാടയുടെ ചലനങ്ങൾക്കാണ് ഇതിൽ പ്രാധാന്യം. [2]

ലൂയി ഫുല്ലർ എന്ന സ്ത്രീയാണത്രേ ഇതിന്റെ ഉപജ്ഞാതാവ്. [2] ഇതിനു മുൻപ് ജോലി എന്ന നിലയിൽ നൃത്തം ചെയ്തിട്ടില്ലാത്ത അവർ വേദിയിലെ പ്രകാശം വസ്ത്രത്തിനു നൽകുന്ന ആകർഷണീയത ക്വാക്ക് എം.ഡി. എന്ന നാടകത്തിനു വേണ്ടി തയ്യാറാക്കിയ വസ്ത്രത്തിൽ നിന്ന് യാദൃച്ഛികമായി അവർക്ക് മനസ്സിലാവുകയായിരുന്നുവത്രേ. വിവിധ ദിശകളിൽ നിന്നുള്ള പ്രകാശം പാവാടയിലെ നിറവുമായി സംയോജിച്ച് ദൃശ്യവിസ്മയമുണ്ടാക്കുന്നതിനോട് ശ്രോതാക്കൾ ഉത്സാഹത്തോടെ പ്രതികരിച്ചപ്പോൾ ഈ നൃത്തരൂപം വികസിക്കുകയായിരുന്നുവത്രേ. [2] നൃത്തത്തിനിടെ അവർ നീളത്തിലുള്ള പാവാട ശരീരവടിവ് വ്യക്തമാകുന്ന രീതിയിൽ കൈയ്യിലെടുത്ത് ചലിപ്പിക്കുകയായിരുന്നു ചെയ്തിരുന്നത്. [2]

ചലച്ചിത്രത്തിൽ[തിരുത്തുക]

അന്നാബെൽ അവതരിപ്പിച്ച സെർപന്റൈൻ നൃത്തത്തിന്റെ ഒരു ഭാഗം

ആദ്യകാല ചലച്ചിത്രങ്ങളുടെ പ്രധാന വിഷയങ്ങളിലൊന്നായിരുന്നു ഈ നൃത്തരൂപം. സുപ്രസിദ്ധമായ രണ്ട് ചലച്ചിത്രങ്ങൾ എഡിസൺ സ്റ്റുഡിയോസ് പുറത്തിറക്കിയ അന്നാബെൽ സെർപന്റൈൻ ഡാൻസ് (1895) എന്ന അന്നാബെൽ വിറ്റ്ഫോർഡ് എന്ന ബ്രോഡ് വേ നർത്തകിയെ ചിത്രീകരിച്ച ചലച്ചിത്രവും; ലൂമിയർ ബ്രദേഴ്സ് ഫുള്ളർ എന്ന നർത്തകിയെ ചിത്രീകരിച്ച 1896-ലെ ചലച്ചിത്രവുമായിരുന്നു. [3] അന്നാബെൽ സെർപന്റൈൻ ഡാൻസ് കൈകൊണ്ട് ഫിലിമിൽ നിറം നൽകുന്ന മാർഗ്ഗമുപയോഗിച്ച് (hand-tinted) നിർമിച്ച ആദ്യ വർണ ചിത്രമായി കണക്കാക്കപ്പെടുന്നു.

അവലംബം[തിരുത്തുക]

  1. http://www.filmsite.org/visualeffects1.html
  2. 2.0 2.1 2.2 2.3 Ann Cooper Albright (2007). Traces of light: absence and presence in the work of Loïe Fuller. Wesleyan University Press. ISBN 0-8195-6843-0.
  3. Bradley Novicoff (September 24, 2009). "The Lumiere Brothers' Danse Serpentine". Dangerous Minds.

പുറത്തേയ്ക്കുള്ള കണ്ണികൾ[തിരുത്തുക]