അമർകാണ്ടക്

Coordinates: 22°40′N 81°45′E / 22.67°N 81.75°E / 22.67; 81.75
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(Amarkantak എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
അമർ‌കാണ്ടക്
Location of അമർ‌കാണ്ടക്
അമർ‌കാണ്ടക്
Location of അമർ‌കാണ്ടക്
in Madhya Pradesh
രാജ്യം  ഇന്ത്യ
സംസ്ഥാനം Madhya Pradesh
ജില്ല(കൾ) Anuppur
ജനസംഖ്യ 7,074 (2001)
സമയമേഖല IST (UTC+5:30)
വിസ്തീർണ്ണം
സമുദ്രനിരപ്പിൽ നിന്നുള്ള ഉയരം

1,048 m (3,438 ft)

22°40′N 81°45′E / 22.67°N 81.75°E / 22.67; 81.75

ഇന്ത്യയിലെ മധ്യപ്രദേശിൽ അനുപ്പൂർ ജില്ലയില്പ്പെട്ട മലനിരയാണ് അമർകാണ്ടക്(Devanagari: अमरकंटक). അമർകാണ്ടക് എന്നതിന് 'അനശ്വരൻമാരുടെ കൊടുമുടി' എന്നാണ് അർത്ഥം. നർമദാനദിയുടെ പ്രഭവസ്ഥാനമായ ജലവിഭാജകപ്രദേശം. ഇവിടെനിന്നും ഉദ്ഭവിക്കുന്ന മറ്റുരണ്ടു നദികൾ ജോഹിലയും, അർപയുമാണ്. ഇവയിൽ ജോഹില ഗംഗയുടെ പോഷകനദിയായ സോൺനദിയിൽ പദിക്കുന്നു. അർപ ക്രിഷി പ്രധാനമായ ഛത്തീസ്ഗഢിലൂടെ കുറേദൂരം ഒഴുകി മഹാനദിയിൽ ചേരുന്നു. ബിലാസ്പൂർ-കട്നി റെയിൽവേ അമർകാണ്ടക് മലകളിലൂടെയാണ് കടന്നുപോവുന്നത്.

ശിവൻ ത്രിപുരദഹനം നടത്തിയത് 'അമരകണ്ടക' പർവ്വതത്തിൽവച്ചായിരുന്നുവെന്ന് പുരാണങ്ങൾ പറയുന്നു. ഈ മലനിരയുടെ ദിവ്യത്വ ത്തെപറ്റി പദ്മപുരാണം ദീർഘമായി വിവരിക്കുന്നുണ്ട്. നർമദയുടെ ഉദ്ഭവസ്ഥാനം ഒരു പുണ്യതീർഥമായി ഗണിക്കപ്പെടുന്നു. ധാരാളം ശിവക്ഷേത്രങ്ങൾ ഇവിടെ കാണാം.[1]

സ്ഥിതിവിവരക്കണക്കുകൾ[തിരുത്തുക]

2001 ലെ സെൻസ്സസ്സ് പ്രകാരം ഇവിടുത്തെ ജനസംഖ്യ [2] 7074 ആണ്. ഇതിൽ പുരുഷ ശതമാനം 54% ഉം സ്ത്രീ ശതമാനം 46% ഉം ആണ്. ശരാശരി സാക്ഷരത ശതമാനം 68% ആണ്.


അവലംബം[തിരുത്തുക]

  1. 1. സർവവിജ്ഞാനകോശം വാല്യം 1 പേജ്-809; സ്റ്റേറ്റ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് എൻസൈക്ലോപീഡിക് പബ്ലിക്കേഷൻസ് തിരുവന്തപുരം.
  2. "Census of India 2001: Data from the 2001 Census, including cities, villages and towns. (Provisional)". Census Commission of India. Retrieved 2007-09-03.
കടപ്പാട്: കേരള സർക്കാർ ഗ്നൂ സ്വതന്ത്ര പ്രസിദ്ധീകരണാനുമതി പ്രകാരം ഓൺലൈനിൽ പ്രസിദ്ധീകരിച്ച മലയാളം സർ‌വ്വവിജ്ഞാനകോശത്തിലെ അമർകാണ്ടക് എന്ന ലേഖനത്തിന്റെ ഉള്ളടക്കം ഈ ലേഖനത്തിൽ ഉപയോഗിക്കുന്നുണ്ട്. വിക്കിപീഡിയയിലേക്ക് പകർത്തിയതിന് ശേഷം പ്രസ്തുത ഉള്ളടക്കത്തിന് സാരമായ മാറ്റങ്ങൾ വന്നിട്ടുണ്ടാകാം.
"https://ml.wikipedia.org/w/index.php?title=അമർകാണ്ടക്&oldid=2371336" എന്ന താളിൽനിന്ന് ശേഖരിച്ചത്