അലക്സാണ്ടർ ഒപാരിൻ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(Alexander Oparin എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
അലക്സാണ്ടർ ഒപാരിൻ
ജനനം(1894-03-02)മാർച്ച് 2, 1894
മരണംഏപ്രിൽ 21, 1980(1980-04-21) (പ്രായം 86)
ദേശീയതRussian
പൗരത്വംSoviet Union
കലാലയംMoscow State University
അറിയപ്പെടുന്നത്Contributions to the theory of the origin of life
coacervates
പുരസ്കാരങ്ങൾHero of Socialist Labour (1969)
Lenin Prize (1974)
Lomonosov Gold Medal (1979)
ശാസ്ത്രീയ ജീവിതം
പ്രവർത്തനതലംBiochemistry
സ്ഥാപനങ്ങൾMoscow State University
USSR Academy of Sciences

ജീവന്റെ ഉത്ഭവത്തെക്കുറിച്ചുള്ള സിദ്ധാന്തത്തിനുള്ള തന്റെ സംഭാവനകൾക്കു് അറിയപ്പെട്ട സോവിയറ്റ് ബയോക്കെമിസ്റ്റായിരുന്നു (ജൈവരസതന്ത്രജ്ഞൻ)അലക്സാണ്ടർ ഒപാരിൻ (1894--1980) . അദ്ദേഹത്തിന്റെ "ജീന്റെ ഉത്ഭവം" (The Origin of Life) എന്ന ഗ്രന്ഥം പ്രശസ്തമാണു്. ചെടികളുടെ കോശങ്ങളിലെ രാസപ്രക്രിയകളെക്കുറിച്ചുള്ള അദ്ദേഹത്തിന്റെ പഠനങ്ങളും മറ്റും അദ്ദൈഹത്തിന്റെ പ്രശസ്തിയ്ക്കു് തിളക്കം കൂട്ടി. സോവിയറ്റ് യൂണിയനിലെ വ്യാവസായിക ജൈവരസതന്ത്രത്തിന്റെ സ്ഥാപകൻ എന്നുതന്നെ അദ്ദേഹത്തെപ്പറ്റി പറയാവുന്നതാണു്.

1917ൽ മോസ്ക്കോ സർവ്വകലാശാലയിൽനിന്നു് ബിരുദമെടുത്ത അലക്സാണ്ടർ 1927ൽ അവിടെത്തന്നെ ബയോക്കെമിസ്ട്രിയിൽ പ്രൊഫസറായി. ചെടികളിലെ എൻസൈമുകളെക്കുറിച്ചായിരുന്നു (enzymes) അദ്ദേഹത്തിന്റെ ആദ്യകാല പ്രബന്ധങ്ങൾ. ആദ്യം രാസപ്രക്രിയകളിലൂടെയും പിന്നീടു് ജൈവപ്രക്രിയകളിലൂടെയും ജീവൻ ഉരുത്തിരിയുന്ന രീതിയെക്കുറിച്ചുള്ള തന്റെ സിദ്ധാന്തം 1924ലാണു് ഒപ്പാരിൻ ആദ്യമായി പ്രസിദ്ധീകരിക്കുന്നതു്. 1935ൽ അലക്സി ബാഖ് (Alexey Bakh) എന്ന ശാസ്ത്രജ്ഞനുമായിച്ചേർന്നു് അദ്ദേഹം സോവിയറ്റ് ശാസ്ത്ര അക്കാദമിയുടെ (USSR Academy of Sciences) ബയോക്കെമിസ്ട്രി ഇൻസ്റ്റിറ്റ്യൂട്ട് \eng{(Biochemistry Institute) സ്ഥാപിച്ചു. 1946ൽ ഒപ്പാരിൻ സോവിയറ്റ് ശാസ്ത്ര അക്കാദമിയുടെ പൂർണ്ണ അംഗമായിത്തീർന്നു.

1970ൽ ജീവന്റെ ഉത്ഭവം പഠിക്കാനുള്ള സാർവ്വദേശീയ സമിതിയുടെ (International Society for the Study of the Origins of Life) പ്രസിഡന്റായി ഒപ്പാരിൻ തിരഞ്ഞെടുക്കപ്പെട്ടു. അദ്ദേഹത്തിനു് 1969ൽ സോഷ്യലിസ്റ്റ് അദ്ധ്വാനത്തിന്റെ നായകൻ (Hero of Socialist Labour) എന്ന പദവി ലഭിച്ചു. 1974ൽ അദ്ദേഹത്തിനു് ലെനിൽ സമ്മാനം ലഭിച്ചു, 1979ൽ ലൊമൊണൊസോവ് സ്വർണ്ണമെഡലും (Lomonosov Gold Medal).

കൃതികൾ[തിരുത്തുക]

  • "The External Factors in Enzyme Interactions Within a Plant Cell"
  • "The Origin of Life on Earth"
  • "Life, Its Nature, Origin and Evolution"
  • "The History of the Theory of Genesis and Evolution of Life"

പുരസ്കാരങ്ങൾ[തിരുത്തുക]

  • ഹീറോ ഓഫ് സോഷ്യലിസ്റ്റ് ലേബർ (1969)
  • ലെനിൻ പ്രൈസ്(1974)
  • തൊമണോസോവ് ഗോൾഡൻ മെഡൽ (1979

References[തിരുത്തുക]


Persondata
NAME Oparin, Alexander
ALTERNATIVE NAMES Oparin, Aleksandr
SHORT DESCRIPTION Biochemist
DATE OF BIRTH 1894-03-02
PLACE OF BIRTH Uglich, Russia
DATE OF DEATH 1980-04-21
PLACE OF DEATH Moscow, Russia
"https://ml.wikipedia.org/w/index.php?title=അലക്സാണ്ടർ_ഒപാരിൻ&oldid=1693547" എന്ന താളിൽനിന്ന് ശേഖരിച്ചത്