അഹിംസ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(Ahimsa എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
Apple,

അഹിംസ (Sanskrit: Devanagari; अहिंसा; IAST ahiṃsā, Pāli:[1] avihiṃsā) എന്ന പദം കൊണ്ട് അർത്ഥമാക്കുന്നത് ഇതാണ് : ചിന്ത കൊണ്ടോ വാക്കുകൊണ്ടോ പ്രവൃത്തികൊണ്ടോ ഒന്നിനേയും വേദനിപ്പിക്കാതിരിക്കുക. അഥവാ മറ്റുള്ളവർക്ക് തൻറെ മേൽ മേൽപറഞ്ഞ രീതിയിൽ വേദനിപ്പിക്കാൻ പ്രചോതനം നൽകത്തക്കവിധത്തിലുള്ള ദൌർബല്യാവസ്ഥ സ്വയം ഉണ്ടാക്കാതിരിക്കുക. ഈ വാക്ക് സംസ്കൃത ഭാഷയിൽ നിന്നും ഉരുത്തിരിഞ്ഞ് വന്നതാണ്. നശിപ്പിക്കുക അല്ലെങ്കിൽ മുറിവേൽപ്പിക്കുക എന്നീ അർത്ഥം വരുന്ന സംസ്കൃത പദമായ ഹിംസ എന്ന വാക്കിന്റെ വിപരീതപദമാണ് നശിപ്പിക്കാതിരിക്കുക അല്ലെങ്കിൽ മുറിവേൽപ്പിക്കാതിരിക്കുക എന്നർത്ഥം വരുന്ന അഹിംസ.[2][3] അഹിംസക്ക് അക്രമരാഹിത്യം (മറ്റുള്ളവർക്ക് തന്നെ ആക്രമിക്കാൻ പ്രേരണനൽകുന്ന തരത്തിലുള്ള ദൌർബല്യം കൊണ്ട് നടക്കാതിരിക്കുക) എന്നൊരു അർത്ഥം കൂടിയുണ്ട്. മൃഗങ്ങളടക്കമുള്ള എല്ലാ ജീവികളും പാലിക്കേണ്ട ഒരു ഗുണമായി അഹിംസയെ പല ഇന്ത്യൻ മതങ്ങളും കാണുന്നു.[4]

അവലംബം[തിരുത്തുക]

  1. Rune E. A. Johansson (6 December 2012). Pali Buddhist Texts: An Introductory Reader and Grammar. Routledge. p. 143. ISBN 978-1-136-11106-8. Retrieved 8 August 2013.
  2. Mayton, D. M., & Burrows, C. A. (2012), Psychology of Nonviolence, The Encyclopedia of Peace Psychology, Vol. 1, pages 713-716 and 720-723, Wiley-Blackwell, ISBN 978-1-4051-9644-4
  3. [Encyclopedia Britannica], see Ahimsa
  4. Bajpai, Shiva (2011). The History of India - From Ancient to Modern Times, Himalayan Academy Publications (Hawaii, USA), ISBN 978-1-934145-38-8; see pages 8, 98
"https://ml.wikipedia.org/w/index.php?title=അഹിംസ&oldid=4022374" എന്ന താളിൽനിന്ന് ശേഖരിച്ചത്