നൈലിന്റെ ലില്ലി

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(Agapanthus africanus എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

നൈലിന്റെ ലില്ലി
A. africanus flowers
ശാസ്ത്രീയ വർഗ്ഗീകരണം edit
കിങ്ഡം: സസ്യലോകം
ക്ലാഡ്: ട്രക്കിയോഫൈറ്റ്
ക്ലാഡ്: സപുഷ്പി
ക്ലാഡ്: ഏകബീജപത്രസസ്യങ്ങൾ
Order: Asparagales
Family: അമരില്ലിഡേസി
Subfamily: Agapanthoideae
Genus: Agapanthus
Species:
A. africanus
Binomial name
Agapanthus africanus
Synonyms[1]
  • Abumon africanum (L.) Britton
  • Agapanthus minor Lodd.
  • Agapanthus tuberosus L. ex DC. nom. inval.
  • Agapanthus umbellatus L'Hér.
  • Crinum africanum L.
  • Crinum floridum Salisb. nom. illeg.
  • Mauhlia africana (L.) Dahl
  • Mauhlia linearis Thunb.
  • Mauhlia umbellata (L'Hér.) Thunb. ex Schult. & Schult.f.
  • Tulbaghia africana (L.) Kuntze
  • Tulbaghia heisteri Fabr.
  • Tulbaghia minor (Lodd.) Kuntze

ദക്ഷിണാഫ്രിക്കൻ സ്വദേശിയായ ഒരു ചെടിയാണ് ആഫ്രിക്കൻ ലില്ലി (African lily). (ശാസ്ത്രീയനാമം: Agapanthus africanus). നൈലിന്റെ ലില്ലി എന്ന പേരിലും ഈ ചെടി അറിയപ്പെടുന്നു. ദക്ഷിണാഫ്രിക്കയാണ് ജന്മദേശം. ഇന്ത്യയിൽ പൂന്തോട്ടച്ചെടിയായിട്ടാണ് ഇത് പക്ഷേ കൂടുതലായും അറിയപ്പെടുന്നത്. 60 സെ.മീ. വരെ ഉയരത്തിൽ വളരുന്ന തണ്ടിലാണ് പൂക്കൾ ഉണ്ടാകുന്നത്. വളരെ മനോഹരമായ പൂക്കളാണ് ഈ സസ്യത്തിന്റെത്. ഇളം വയലറ്റ് നിറത്തോടുകൂടിയവയാണ് പൂക്കൾ. രണ്ടോ മൂന്നോ സെന്റീമീറ്റർ വീതിയും 10 മുതൽ 35 സെ.മീ. വരെ നീളവുമുണ്ടാകും ഇലകൾക്ക്. ജൂൺ മുതൽ ആഗസ്റ്റ് വരെയാണ് സാധാരണയായി പൂവിടുന്നത്. കാലാവസ്ഥയ്ക്കനുസരിച്ച് ഇതിന് മാറ്റങ്ങൾ വരാറുണ്ട്. പൂക്കൾ ചിത്രശലഭങ്ങളെ ആകർഷിക്കുന്നു. വെളുത്ത പൂക്കളുണ്ടാകുന്ന ഇനവും ഈ സ്പീഷീസിൽ സാധാരണയായി കണ്ടുവരുന്നു. നൈലിന്റെ വെളുത്ത ലില്ലി എന്ന പേരിലാണ് ഈയിനം അറിയപ്പെടുന്നത്.

ചിത്രശാല[തിരുത്തുക]

അവലംബം[തിരുത്തുക]

  1. "The Plant List: A Working List of All Plant Species".

പുറത്തേയ്ക്കുള്ള കണ്ണികൾ[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=നൈലിന്റെ_ലില്ലി&oldid=4073958" എന്ന താളിൽനിന്ന് ശേഖരിച്ചത്