ക്രി.മു. 6-ആം നൂറ്റാണ്ട്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(6th century BC എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

ക്രി.മു. 6-ആം നൂറ്റാണ്ട് ക്രി.മു. 600 ഒന്നാം ദിവസം ആരംഭിച്ചു, ക്രി.മു. 501 അവസാന ദിവസം അവസാനിച്ചു.

ക്രി.മു. 500-ഇലെ ലോക ഭൂപടം

പശ്ചിമേഷ്യയിൽ (near east) ഈ നൂറ്റാണ്ടിന്റെ ഒന്നാം പകുതി നവ ബാബിലോണിയൻ അഥവാ ചാൽദിയൻ സാമ്രാജ്യത്തിന്റെ അധീനതയിലായിരുന്നു. ക്രി.മു. 7-ആം നൂറ്റാണ്ടിന്റെ അന്ത്യത്തിൽ അസ്സീറിയൻ ഭരണത്തിനെതിരെ വിജയകരമായി പടനയിച്ചാണ് ഈ സാമ്രാജ്യം നിലവിൽ വന്നത്. നെബുക്കദ്നെസ്സർ II ജെറൂസലേം പിടിച്ചടക്കി നഗരത്തിലെ ജനങ്ങളിൽ ഭൂരിഭാ‍ഗത്തെയും തങ്ങളുടെ ഭൂമിയിലേയ്ക്ക് മാറ്റിയതോടെ യൂദാ സാമ്രാജ്യം ക്രി.മു. 587-ൽ അവസാനിച്ചു. പേർഷ്യൻ സാമ്രാജ്യത്തിന്റെ സ്ഥാപകനായ സൈറസ് ബാബിലോണിയൻ ഭരണത്തെ ക്രി.മു. 540-കളിൽ അവസാനിപ്പിച്ചു. ലോകത്ത് അന്നുവരെയുള്ളതിൽ ഏറ്റവും വലിയ സാമ്രാജ്യമായി പേർഷ്യൻ സാമ്രാജ്യം വളർന്നു.

"https://ml.wikipedia.org/w/index.php?title=ക്രി.മു._6-ആം_നൂറ്റാണ്ട്&oldid=2886401" എന്ന താളിൽനിന്ന് ശേഖരിച്ചത്